ഭാവനയ്ക്ക് ഇനി സ്വപ്‌നത്തെക്കാള്‍ സുന്ദരം!

By Aswathi

ഭാവനയ്ക്കിപ്പോള്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ വളരെ കുറവാണ്. ലഭിയ്ക്കാത്തത് കൊവണ്ടാണോ, അല്ല ഭാവന സെലക്ടീവായതാണോ എന്നറിയില്ല. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഭാവന അഭിനയിക്കുന്നത്. നിവിന്‍ പോളിയും പൃഥ്വിരാജും നായകന്മാരായെത്തുന്ന ഇവിടെയില്‍ മര്‍മ്മപ്രധാനമായ വേഷമാണ് ഭാവനയ്ക്ക്.

ഇവിടെ കഴിഞ്ഞാല്‍ ഭാവന ചെയ്യുന്ന അടുത്ത ചിത്രമാണ് സ്വപ്‌നത്തെക്കാള്‍ സുന്ദരം. ചിത്രത്തില്‍ ഒമ്പത് വയസ്സുള്ള മകന്റെ അമ്മയുടെ വേഷമാണ് ഭാവനയ്ക്ക്. തമിഴ് നടന്‍ ശ്രീകാന്താണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

bhavana

രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. പൂര്‍ണമായും ഒരു എന്റര്‍ടൈന്‍മെന്റ് ട്രാക്കിലാണ് ചിത്രം മുന്നോട്ട് പോകുക. രാഹുല്‍ എന്ന കോടീശ്വരനായ ബിസ്‌നസുകാരന്റെ വേഷത്തിലാണ് ശ്രീകാന്ത് എത്തുന്നത്. ശ്രീകാന്തിന്റെ ഭാര്യയായ അനുവിനെ ഭാവന അവതരിപ്പിയ്ക്കുന്നു.

ഫിലിപ്പ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതമാണ് ഇവരുടെ ഒമ്പതുവയസ്സുള്ള മകന്റെ വേഷത്തിലെത്തുന്നത്. അര്‍ച്ചന കവി, വിജയരാഘവന്‍, കല്‍പന തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഹീറോ, ബഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രീകാന്ത് മലയാളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും നായകവേഷത്തില്‍ ഇതാദ്യമാണ്. സ്വപ്‌നത്തെക്കാള്‍ സുന്ദരം എന്ന ചിത്രത്തിലെ നായകവേഷം ചെയ്യാന്‍ ഏറ്റവും അനിയോജ്യനായ നടന്‍ ശ്രീകാന്താണ് എന്നുള്ളതുകൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചതെന്ന് കൃഷ്ണ പൂജപ്പുര പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X