ദീപികയുടെ പദ്മാവതി ലുക്ക് വച്ചാണ് ഭാവനയെ ഒരുക്കിയത്, പത്മാവതിക്ക് ഒരു പ്രമോഷനുമായി!!!
എല്ലാം ഒത്തുവരുമ്പോള്‍ അപൂര്‍വ്വമായി സംഭവിയ്ക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. ഇന്ന്, ജനുവരി 22 ന് ഭാവനയും നവീനും തമ്മിലുള്ള വിവാഹം തൃശ്ശൂരില്‍ വച്ച് നടന്നു. വളരെ ലളിതമായിട്ടാണ് ഭാവന അണിഞ്ഞൊരുങ്ങിയത് എങ്കിലും അതി മനോഹരമായിരുന്നു.
വധുവായി ഭാവന അണിഞ്ഞൊരുങ്ങിയപ്പോള്‍ എവിടെയെങ്കിലും മുന്‍പ് കണ്ട ഏതെങ്കിലും രൂപവുമായി സാമ്യം തോന്നിയോ... വിവാദങ്ങള്‍ക്ക് ശേഷം, വരുന്ന ആഴ്ച റിലീസ് ചെയ്യുന്ന പദ്മാവതി എന്ന ചിത്രത്തിലെ ദീപിക പദുക്കോണ്‍ ലുക്കുമായി സാമ്യം തോന്നുന്നില്ലേ...

സാമ്യം തോന്നുമല്ലോ..
സാമ്യമുണ്ട്... സാമ്യമുണ്ട്.. എന്തെന്നാല്‍ ഭാവനയെ വധുവായി ഒരുക്കിയ രെഞ്ചു രെഞ്ജിമര്‍ തന്നെ പറയുന്നു, പദ്മാവതിയിലെ ദീപിക പദുക്കോണ്‍ ലുക്ക് മനസ്സില്‍ വച്ചാണ് താന്‍ ഭാവനയ്ക്ക് മേക്കപ്പ് ഇട്ടത് എന്ന്.

ആഭരണവും വേഷവും
ദീപക പദ്മാവതിയില്‍ ധരിച്ച ആഭരണങ്ങളുമായി ഏറെക്കുറേ സാമ്യമുള്ള ആഭരണങ്ങളാണ് ഭാവനയും ധരിച്ചിരിയ്ക്കുന്നത്. കസവ് കാഞ്ചീപുരം സാരിയാണ് ഭാവന ധരിച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് അത്തരമൊരു മേക്കപ്പ് ചെയ്തത് എന്ന് രെഞ്ജു രെഞ്ജിമര്‍ പറഞ്ഞു.

പദ്മാവതി എന്ന ചിത്രം
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം, ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്താണ് പദ്മാവതി റിലീസിനെത്തുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ റാണിപദ്മാവതിയെയും രജപുത്രരെയും അപമാനിക്കുന്ന രംഗങ്ങളുണ്ടെന്ന പ്രചരണത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്.

ഭാവനയുടെ വിവാഹം
പദ്മാവതി റിലീസ് പോലെ തന്നെ പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമാണ് ഭാവനയുടെയും നവീന്റെയും വിവാഹം. ഇന്ന്, ജനുവരി 22 ന് വളരെ ലളിതമായി വീട്ടുകാരുടെയും ബന്ധുക്കളുടെയും സാമിപ്യത്തില്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് വിവാഹ ചടങ്ങുകള്‍ നടന്നു.


Click it and Unblock the Notifications











