»   » ബെംഗളുരുവിലെ വിരുന്നിലും ഭാവനയേയും നവീനെയും കാണാന്‍ നിരവധി പേരെത്തി, പ്രിയയും ലക്ഷ്മിയും മാത്രമല്ല!

ബെംഗളുരുവിലെ വിരുന്നിലും ഭാവനയേയും നവീനെയും കാണാന്‍ നിരവധി പേരെത്തി, പ്രിയയും ലക്ഷ്മിയും മാത്രമല്ല!

Posted By:
Subscribe to Filmibeat Malayalam
ബെംഗളുരുവിലെ വിരുന്നിലെ ഭാവനയുടെ വിശേഷങ്ങൾ അറിയാം | filmibeat Malayalam

ജനുവരി 22നായിരുന്നു ഭാവനയും നവീനും വിവാഹിതരായത്. മലയാള സിനിമ ഒന്നടങ്കം പങ്കെടുത്തൊരു സത്ക്കാരമായിരുന്നു കൊച്ചിയില്‍ നടന്നത്. കൊച്ചിയിലേത് കൂടാതെ ബെംഗളുരുവില്‍ വെച്ചും റിസപക്ഷന്‍ നടത്തുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ബെംഗളുരുവിലെ റിസപ്ക്ഷന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞേട്ടനെപ്പോലെയല്ല കുഞ്ഞിക്ക, ആറു വര്‍ഷം ചില്ലറ കാര്യമാണോ? ആരാധകരാണ് ആഘോഷത്തിന് തുടക്കമിട്ടത്!

പ്രിയാമണിയും മുസ്തഫയും മീനയും ലക്ഷ്മി ഗോപാലസ്വാമിയുമുള്‍പ്പടെ നിരവധി പേരാണ് ബെംഗളുരുവിലെ സത്ക്കാരത്തില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇലം പച്ച നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

വിവാഹം തൃശ്ശൂരില്‍ വെച്ച്

തൃശ്ശൂരില്‍ വെച്ച് ജനുവരി 22നാണ് ഭാവനയും നവീനും വിവാഹിതരായത്. ഭാവനയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്.

കൊച്ചിയിലെ സത്ക്കാരം

സിനിമയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വെച്ച് സത്ക്കാരം നടത്തിയിരുന്നു. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ നവദമ്പതികളെ അനുഗ്രഹിക്കാനെത്തിയിരുന്നു.

ബെംഗളുരുവിലേക്ക്

കൊച്ചിയിലെ ചടങ്ങിന് ശേഷം ബെംഗളുരുവില്‍ വെച്ച് റിസപക്ഷന്‍ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബെംഗളുരുവിലെ റിസപക്ഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങള്‍ വൈറല്‍

ഭാവനയുടെയും നവീന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കന്നഡ സിനിമാ നിര്‍മ്മാതാവായ ഭാവനയും നവീനും അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.

സിനിമയില്‍ തുടരും

അഭിനേത്രികളുടെ സ്ഥിരം ശൈലിയിലേക്ക് മാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭാവന വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് താരം അറിയിച്ചതോടെ ആരാധകര്‍ക്കും സന്തോഷമായി.

വിവാഹ ശേഷമുള്ള ആദ്യ സിനിമ

കന്നഡ സിനിമയായ ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രത്തിലാണ് ഭാവന ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലേക്ക് താരം ഉടന്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്.

അഭിനയം നിര്‍ത്തുന്നതിനോട് യോജിപ്പില്ല

മറ്റ് നായികമാരെപ്പോലെ ഭാവന അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് നവീന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ഭാവന അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

കന്നഡയിലെ ആദ്യ സിനിമയായ റോമിയോയുടെ ചിത്രീകരണത്തിനിടയിലാണഅ ഭാവനയും നവീനും പരിചയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

മലയാളത്തിലും അഭിനയിക്കും

തന്നെ താരമാക്കി മാറ്റിയ മലയാള സിനിമയിലും അഭിനയിക്കുമെന്നും ഭാവന വ്യക്തമാക്കിയിട്ടുണ്ട്. ജിനു ജോസഫ് ചിത്രമായ ആദം ജോണിലാണ് താരം അവസാനമായി അഭിനയിച്ചത്.

English summary
Bhavana's wedding reception in Bengaluru, Photos getting viral.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam