ഭയ്യാ ഭയ്യാ ജോണിയെ രക്ഷിക്കുമോ
പരാജയങ്ങളില്‍ നിന്നു കരകയറാനുള്ള പാട് ചില്ലറയൊന്നുമല്ല സിനിമയില്‍. തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം ഏറ്റ സംവിധായകന്‍ ജോണി ആന്റണി ഇക്കുറിരക്ഷപ്പെടാന്‍ കൂട്ടുപിടിക്കുന്നത് മലയാള സിനിമയിലെ ഹിറ്റ് കോമഡി കൂട്ടുകെട്ടിനെ. കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ കൂട്ടുകെട്ടിലൊതുങ്ങുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ജോണി ആന്റണി. ബെന്നി പി. നായരമ്പലമാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. നര്‍മത്തിലൂടെ ഗൗരവമുള്ളൊരു കഥ അവതരിപ്പിക്കുകയാണ് ബെന്നി. അന്യഭാഷാ തൊഴിലാളിയും മലയാളികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
ചെറിയൊരു ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്നതാമ് ചിത്രത്തിന്റെ പ്രത്യേകത. ഓര്‍ഡിനറി, റോമന്‍സ്, ത്രീ ഡോട്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം കോമഡിയും ആക്ഷനുമൊക്കെയായി രണ്ടുപേരും സുഹൃത്തുക്കളായി അഭിനയിക്കുന്നു.

ചെറുപ്രായത്തില്‍ ഒറ്റപ്പെട്ടുപോയ ബംഗാളി പയ്യനെ കോണ്‍ട്രാക്ടര്‍ ചാക്കോ എടുത്തുവളര്‍ത്തുന്നു. അവന്‍ ബാബുറാം.ചാക്കോയുടെ സ്വന്തം മകന്‍ ബാബു. രക്തബന്ധത്തെക്കാളുപരി സഹോദരങ്ങളായി അവര്‍ വളര്‍ന്നു. ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് തൊഴിലാളികളെ കൊണ്ടുവരലാണ് ബാബുറാമിന്റെ ജോലി. ഒരു പ്രത്യേക ഘട്ടത്തില്‍ ബാബുറാമിനും ബാബുവിനും ബംഗാളിലേക്കു പോകേണ്ടിവന്നു. ആ യാത്രയിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ഭയ്യാ ഭയ്യാ. ബാബറാം ആയി ബിജു മേനോനും ബാബുവായി കുഞ്ചാക്കോ ബോബനും ചാക്കോയായി ഇന്നസെന്റും അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
പൃഥ്വിരാജിന്റെ മാസ്റ്റേഴ്‌സ്, മമ്മൂട്ടി നായകനായിരുന്ന താപ്പാന എന്നീ ചിത്രങ്ങള്‍ക്കേറ്റ പരാജയത്തില്‍ നിന്നു കരകയറാനുള്ള ശ്രമമാണ് ജോണി ആന്റണിയുടെത്. ഹിറ്റ് സിനിമയുടെ എല്ലാ ചേരുവകളും അറിയുന്ന ജോണി ആന്റിയും മാസ് ഹിറ്റിന്റെ എല്ലാ ഭാഗവും അറിയുന്ന ബെന്നി പി. നായരമ്പലവും ഒന്നിക്കുമ്പോള്‍ നല്ലൊരു ചിത്രം മലയാളികള്‍ക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications











