»   » ഭീമനാകാന്‍ മോഹന്‍ലാലിനെക്കാള്‍ യോഗ്യന്‍ ഭീമന്‍ രഘു ആണോ; പ്രതികരണവുമായി ശരിക്കും ഭീമന്‍

ഭീമനാകാന്‍ മോഹന്‍ലാലിനെക്കാള്‍ യോഗ്യന്‍ ഭീമന്‍ രഘു ആണോ; പ്രതികരണവുമായി ശരിക്കും ഭീമന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതം എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമനായി വരുന്നതിനോട് ചിലര്‍ക്കൊന്നും അത്ര യോജിപ്പില്ല. ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ പ്രഭാസോ മറ്റേതെങ്കിലും ഹിന്ദി താരങ്ങളോ ആയിരിക്കും ഭീമനാകാന്‍ കുറച്ചുകൂടെ യോഗ്യന്‍ എന്ന് അഭിപ്രായപ്പെട്ടത് വാര്‍ത്തയായിരുന്നു.

ഇതാണോ മഹാഭാരതം, ഇങ്ങനെയാണോ മഹാഭാരതം.. ആരാധകരുണ്ടാക്കിയ ട്രെയിലര്‍ കാണൂ..

എന്തകൊണ്ട് മോഹന്‍ലാല്‍ ഭീമനാകുന്നു എന്ന് ചോദിക്കുന്നവരോടൊക്കെ, ഈ കഥാപാത്രമായി തന്റെ മനസ്സില്‍ മോഹന്‍ലാല്‍ മാത്രമേയുള്ളൂ എന്നാണ് സംവിധായകന്‍ വിഎ ശ്രീകുമാറിന് പറയാനുള്ളത്. മോഹന്‍ലാലിനും മുന്‍പ് ഭീമനവായ മറ്റൊരു നടന്‍ മലയാളത്തിലുണ്ട്... അദ്ദേഹത്തിന് എന്താണ് ഈ സിനിമയെ കുറിച്ച് പറയാനുള്ളത് എന്നറിയേണ്ടേ..

ഇനി ഭീമന്‍ ലാലും

മോഹന്‍ലാല്‍ ഭീമനാകുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്ന നടനാണ് ഭീമന്‍ രഘു. ഇനി ഭീമന്‍ രഘു എന്നും, ഭീമന്‍ ലാല്‍ എന്നും ഞങ്ങള്‍ അറിയപ്പെടുമല്ലോ എന്നാണ് രഘുവിന്റെ ആദ്യത്തെ കമന്റ്.

ഭീമന്‍ രഘു ആയതെങ്ങനെ

സാക്ഷാല്‍ ഭീമനല്ലെങ്കിലും, ആദ്യ സിനിമയായ ഭീമനില്‍ നിന്നാണ് ഭീമന്‍ രഘുവിന് ആ പേര് കിട്ടിയത്. 1981 ലാണ് ഭീമന്‍ എന്ന സിനിമ റിലീസായത്. ഹിറ്റായതോടെ ആ പേര് രഘുവിനൊപ്പം ചേര്‍ക്കപ്പെടുകുയായിരുന്നു.

ജയന് പകരം

മലയാള സിനിമയില്‍ ജയന് പകരം എത്തിയ നടന്‍ എന്നാണ് ഭീമന്‍ രഘുവിനെ വിശേഷിപ്പിച്ചത്. ചരിത്രപരമായി യാതൊരു ബന്ധമില്ലെങ്കിലും, ഗുസ്തക്കാരന്റെ കഥ പറഞ്ഞ ചിത്രമാണ് ഭീമന്‍.

ഭീമനില്‍ എത്തിയത്

എയര്‍ പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കുകയായിരുന്നു അന്ന് ഡി രഘു. നിര്‍മാതാവും സംവിധായകനുമായ ആരിഫ ഹസനാണ് രഘുവിനെ അജയന്‍ എന്ന ഗുസ്തിക്കാരന്റെ റോളിലേക്ക് തിരഞ്ഞെടുത്തത്.

വില്ലനില്‍ നിന്ന് ഹാസ്യ താരത്തിലേക്ക്

ഭീമന്‍ എന്ന ആദ്യ ചിത്രത്തിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളിലൂടെ സഞ്ചരിച്ച് ഹാസ്യ കഥാപാത്രവുമായി. ഒടുവില്‍ രാഷ്ട്രീയത്തിലേക്കിറങ്ങി സ്ഥാനാര്‍ത്ഥിയുമായി.

ലാല്‍ ഭീമനാകുമ്പോള്‍

മഹാഭാരത കഥയിലെ ഏറ്റവും ബലവാനും ബുദ്ധിമാനുമാണ് ഭീമന്‍. മോഹന്‍ലാലിന് ആ കഥാപാത്രം ലഭിച്ചത് ഒരു അംഗീകാരമാണ്. ഓസ്‌കാര്‍ വരെ ലാലിന്റെ ഈ കഥാപാത്രം എത്തും എന്നതില്‍ സംശയം വേണ്ട. ഭീമന് വേണ്ടി മോഹന്‍ലാല്‍ അല്പം കൂടെ ശരീരം മിനുക്കേണ്ടി വരും - ഭീമന്‍ രഘു പറഞ്ഞു.

English summary
Bheeman Raghu about Mohanlal's Randamoozham

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam