പട്ടണത്തില്‍ ഭൂതം വിഷുവിന്
തുറുപ്പുഗൂലാന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും വീണ്ടുമൊന്നിയ്‌ക്കുന്ന 'പട്ടണത്തില്‍ ഭൂത'ത്തിന്റെ ഷൂട്ടിംഗ് ഇനിയും വൈകും.
2009 വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി നിര്‍മ്മിയ്‌ക്കുന്ന സിനിമയില്‍ ഒരു അമാനുഷിക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്‌ക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ തിരക്കഥയിലെ തിരുത്തലുകളും ചിത്രത്തിന് വേണ്ടി ഒട്ടേറെ ഗ്രാഫിക് രംഗങ്ങള്‍ തയ്യാറാക്കേണ്ടതിനാലുമാണ് ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്നത് നീട്ടി വെച്ചത്. ഡിസംബര്‍ ആദ്യ വാരത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.


Click it and Unblock the Notifications