മോഹന്‍ലാലിന്റെ നായിക മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നു! മകന്‍ സൂര്യ, തെലുങ്കിലെ വിശേഷങ്ങളിങ്ങനെ..

Recommended Video

തെലുങ്കിലെ വിശേഷങ്ങളിങ്ങനെ | filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ആദ്യ തെലുങ്ക് സിനിമയായ മഹാനടി തിയറ്ററുകളില്‍ ഹിറ്റായിരിക്കുകയാണ്. കോടികള്‍ വാരിക്കൂട്ടി മറ്റൊരു ഇന്‍ഡസ്ട്രിയിലെ അരങ്ങേറ്റം തന്നെ കിടിലനാക്കി ദുല്‍ഖര്‍ വിസ്മയമായി കൊണ്ടിരിക്കുകയാണ്. ദുല്‍ഖറിന് പിന്നാലെ തന്നെ മമ്മൂട്ടിയും തെലുങ്കിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് തെലുങ്കില്‍ ഒരുങ്ങുന്നത്. യാത്ര എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. തമിഴ് നടന്‍ സൂര്യയും സിനിമയിലുണ്ടാവുമെന്നായിരുന്നു അവസാനം വന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ നായികമാരെ കുറിച്ചാണ് ഏറ്റവും പുതിയ വാര്‍ത്ത.

യാത്ര

യാത്ര

12 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിരിക്കുകയാണ്. പിന്നാലെ തെലുങ്കിലേക്ക് കൂടി എത്തുകയാണ്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ഓരോന്ന് വരുന്നതേ ഉള്ളുവെങ്കിലും ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. മമ്മൂട്ടി തെലുങ്ക് സ്‌റ്റൈലിലുള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്‍ക്കുന്ന ചിത്രമുള്‍പ്പെടെയുള്ള ലുക്കാണ് പുറത്ത് വിട്ടത്.

സിനിമയുടെ ഇതിവൃത്തം

സിനിമയുടെ ഇതിവൃത്തം

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയുമായി സിനിമ വരുമെന്നും അതില്‍ നായകനാവുന്നത് മമ്മൂട്ടിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയിലാണെന്ന്് റിപ്പോര്‍ട്ട് വരികയായിരുന്നു. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്ര മുന്‍നിര്‍ത്തിയാണ് സിനിമ ഒരുക്കുന്നത്. 2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതം തന്നെയായിരിക്കും സിനിമയിലുണ്ടാവുക.

സൂര്യയും സിനിമയില്‍

സൂര്യയും സിനിമയില്‍

തമിഴ് നടന്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ മമ്മൂട്ടിയ്‌ക്കൊപ്പവും സൂര്യ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. യാത്രയില്‍ വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മകന്റെ വേഷത്തില്‍ സൂര്യ അഭിനയിക്കുന്നതായിട്ടാണ് സൂചന. ടൈംസ്് ഓഫ് ഇന്ത്യ ആയിരുന്നു ഇക്കാര്യം പുറത്ത് വിട്ടത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്നതിലുപരി മമ്മൂട്ടിയുടെ മകന്റെ വേഷത്തില്‍ സൂര്യ അഭിനയിക്കുന്നു എന്നതായിരുന്നു വലിയ കാര്യം.

 ഭാര്യയായി ഈ നടി

ഭാര്യയായി ഈ നടി

വൈഎസ്ആറിന്റെ ഭാര്യയായ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത് ആശ്രിത വെമുഗന്തിയാണെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് നടിയായ ആശ്രിത ബാഹുബലിയില്‍ ദേവസേനയുടെ ചേട്ടത്തിയുടെ വേഷത്തിലും അഭിനയിച്ചിരുന്നു. ഭരതനാട്യം, കുച്ചിപുടി എന്നിവയില്‍ മികവുറ്റ പ്രകടനം കാഴ്ച വെക്കുന്ന ആശ്രിത നൃത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി ആശ്രിത അഭിനയിക്കുമെന്നാണ് സൂചന.

 വൈഎസ്ആറിന്റെ മകള്‍

വൈഎസ്ആറിന്റെ മകള്‍

വൈഎസ്ആറിന്റെ മകന്റെ വേഷത്തില്‍ സൂര്യ അഭിനയിക്കുമ്പോള്‍ മകള്‍ ഷാര്‍മിളയുടെ വേഷത്തില്‍ ഭൂമിക അഭിനയിക്കുന്നതായിട്ടും സൂചനകളുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ബ്ലെസി സംവിധാനം ചെയ്ത ഭ്രമരത്തില്‍ ഭൂമിക അഭിനയിച്ചിരുന്നു. എന്നാല്‍ സൂര്യയുടെ സില്ലുന്ന് ഒരു കാതല്‍ എന്ന സിനിമയിലൂടെയാണ് ഭൂമിക മലയാളത്തിലും പ്രിയങ്കരിയായി മാറിയത്. യാത്രയിലെ കഥാപാത്രങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X