നടന്‍ ബിബിന്‍ ജോര്‍ജും അച്ഛനായി! ഉരുക്കു വനിതയ്ക്കാണ് ജന്മം നല്‍കിയതെന്ന് താരം! ചിത്രം പുറത്ത്

2017 ലായിരുന്നു മലയാളത്തിലെ യൂത്തന്മാരില്‍ പലര്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ പിറന്നത്. മേയ് മാസം ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയ്ക്കും ജൂണില്‍ ആസിഫ് അലിയ്ക്കുമാണ് മാലാഖ കുഞ്ഞുങ്ങള്‍ പിറന്നത്. തൊട്ട് അടുത്ത ദിവസങ്ങളിലായിട്ടാണ് താരപുത്രിമാര്‍ പിറന്നതെന്നുള്ളത് ആരാധകര്‍ക്കും കൗതുകമായി. ഇപ്പോഴിതാ 2019 എത്തിയപ്പോഴും അതേ അവസ്ഥ തന്നെയാണ്. കുഞ്ചാക്കോ ബോബനും സൗബിന്‍ ഷാഹിറിനുമെല്ലാം കഴിഞ്ഞ മാസങ്ങളിലായിട്ടാണ് ആണ്‍ മക്കള്‍ പിറന്നത്.

ഈ ദിവസങ്ങളില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി താരങ്ങള്‍ എത്തിയിരുന്നു. അക്കൂട്ടത്തിലേക്ക് ഇതാ മറ്റൊരു താരപുത്രി കൂടി പിറന്നിരിക്കുകയാണ്. നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജാണ് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ മകളുടെ ഫോട്ടോ അടക്കം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത താരം പുറത്ത് വിട്ടിരിക്കുന്നത്.

 ബിബിന്‍ ജോര്‍ജ് പറയുന്നതിങ്ങനെ..

ബിബിന്‍ ജോര്‍ജ് പറയുന്നതിങ്ങനെ..

'പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .47 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.. നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ ഈ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു'. എന്നും പറഞ്ഞാണ് ബിബിന്‍ എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പിറന്ന മകളുടെ ആദ്യ ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്. പിങ്ക് നിറമുള്ള ടൗവ്വലില്‍ പൊതിഞ്ഞ് കൈയില്‍ പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു ബിബിന്‍ പങ്കുവെച്ചത്. താരങ്ങളും ആരാധകരുമായി നിരവധി ആളുകളാണ് ബിബിനും കുടുംബത്തിനും ആശംസകളുമായി എത്തിയിരിക്കുന്നത്.

 മറ്റൊരു താരപുത്രി കൂടി

മറ്റൊരു താരപുത്രി കൂടി

പൊതു ഇടങ്ങളില്‍ സിനിമാ താരങ്ങള്‍ക്ക് പിന്നാലെ ആരാധകര്‍ ചുറ്റും കൂടാറുള്ളത് പോലെ താരപുത്രി പുത്രന്മാര്‍ക്ക് നേരെയും ക്യാമറ കണ്ണുകളെത്താറുണ്ട്. അതിനാല്‍ തന്നെ മക്കളെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് പലരും ചെയ്യാറുള്ളത്. മക്കളുടെ മുഖം കാണുന്ന ചിത്രങ്ങള്‍ പുറത്ത് വിടുന്നവരും അപൂര്‍വ്വമാണ്. എന്നാല്‍ ജനിച്ച ദിവസം തന്നെ മകളെ പുറംലോകത്തിന് പരിചയപ്പെടുത്തി മാതൃകയായിരിക്കുകയാണ് താരം.

  ബിബിന്റെ വിവാഹം

ബിബിന്റെ വിവാഹം

കഴിഞ്ഞ വര്‍ഷമായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിവാഹം നടന്നത്. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയായിരുന്നു ബിബിന്റെ ജീവിതസഖിയായി എത്തിയത്. താരവിവാഹത്തില്‍ മലയാള സിനിമാലോകം ഒന്നിച്ചെത്തിയിരുന്നു. ജനപ്രിയ നടന്‍ ദിലീപിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. രമേഷ് പിഷാരടി, പ്രയാഗ മാര്‍ട്ടിന്‍ എന്നിങ്ങനെ നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു.

 തിരക്കഥാകൃത്തായ ബിബിന്‍

തിരക്കഥാകൃത്തായ ബിബിന്‍

നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബിബിന്‍ ജോര്‍ജിനെ മലയാളക്കര തിരിച്ചറിയുന്നത്. സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നായിരുന്നു. തിരക്കഥ എഴുതിയ ആദ്യ സിനിമ തന്നെ ഹിറ്റായതോടെ ഇരുവരും ശ്രദ്ധിക്കപ്പെട്ടു. ഇതേ കൂട്ടുകെട്ടില്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമ പിറന്നു. നാദിര്‍ഷയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. പ്രതീക്ഷിച്ചതിലും അപ്പുറം വിജയമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. വീണ്ടും ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും തിരക്കഥ ഒരുക്കി. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍.

 നായകനായി അരങ്ങേറ്റം

നായകനായി അരങ്ങേറ്റം

തിരക്കഥ ഒരുക്കുന്നതിനൊപ്പം കഴിഞ്ഞ വര്‍ഷം ബിബിന്‍ ജോര്‍ജ് നായകനായിട്ടുള്ള അരങ്ങേറ്റവും നടത്തിയിരുന്നു. ഷാഫിയുടെ സംവിധാനത്തിലൊരുക്കിയ കോമഡി ചിത്രമായ ഒരു പഴയ ബോംബ് കഥയിലാണ് ബിബിന്‍ നായകനായിട്ടെത്തിയത്. പ്രയാഗ മാര്‍ട്ടിനായിരുന്നു നായിക. ഹരീഷ് കണാരനായിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ബിബിന്‍ ജോര്‍ജും ഹരീഷും ചേര്‍ന്നുള്ള കോംബോ ശ്രദ്ധേയമായിരുന്നു. സിനിമയിലെ പല കോമഡി രംഗങ്ങളും ട്രെന്‍ഡിംഗായി മാറിയിരുന്നു. വീണ്ടും പുതിയ സിനിമകളുമായി വരാനിരിക്കുകയാണ് താരം. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം വരുന്നുണ്ടെന്ന സൂചന ഉണ്ടായിരുന്നു.

View this post on Instagram

പ്രിയപെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .47 ന് ഞാൻ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ👩‍🎨 ഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു...🧚🏻‍♂🧚🏻‍♂🧚🏻‍♂🧚🏻‍♂🧚🏻‍♂🧚🏻‍♂🧚🏻‍♂🧚🏻‍♂🧚🏻‍♂👼👼👼👼👼👼👼👼👼👼👼👼👼👼

A post shared by Bibin George (@bibingeorge.onair) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X