ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം വീണ്ടും നായകനായി ബിബിന്‍ ജോര്‍ജ്ജ്! ഒപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും

By Midhun Raj

ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ബിബിന്‍ ജോര്‍ജ്ജ്. സിനിമയുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ തിയ്യേറ്ററുകളില്‍ നൂറ് ദിവസം തികയ്ക്കുകയും ചെയ്തു. തിരക്കഥാകൃത്തായി തുടക്കം കുറിച്ച ബിബിന്‍ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയ്ക്കും തിരക്കഥയെഴുതിയത് ബിബിന്‍ ജോര്‍ജ്ജായിരുന്നു. ഇപ്പോഴിതാ ഒരു പഴയ ബോംബ് കഥയ്ക്കു ശേഷം വീണ്ടും നായകവേഷത്തില്‍ എത്തുകയാണ് ബിബിന്‍. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ശ്രീജിത്ത് വിജയന്റെ സിനിമയിലാണ് ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്നത്.

bibin george

ഇത്തവണയും ഒരു റൊമാന്റിക്ക് കോമഡി ചിത്രവുമായിട്ടാണ് ബിബിന്‍ എത്തുന്നത്. കോമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കനാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ബിബിനൊപ്പം ധര്‍മ്മന്‍ ബോള്‍ഗാട്ടി,ശാന്തി കൃഷ്ണ,മല്ലിക സുകുമാരന്‍, ഇന്നസെന്‌റ്, രമേഷ് പിഷാരടി,സലീംകുമാര്‍,സുനില്‍ സുഖദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ബിബിന്റെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഷൈന്‍ അഗസ്റ്റിനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X