ബിബിന്‍ ജോര്‍ജ്ജിന് നായിക നമിത പ്രമോദ്! കുട്ടനാടന്‍ മാര്‍പാപ്പ സംവിധായകന്റെ പുതിയ ചിത്രം

By Midhun Raj

ഒരു പഴയ ബോംബ് കഥ ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ബിബിന്‍ ജോര്‍ജ്ജ്. ഷാഫി സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. പഴയ ബോംബ് കഥയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥയിലും ബിബിന്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം നായകനായുളള ബിബിന്റെ പുതിയൊരു സിനിമ കൂടി വരികയാണ്. കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമൊരുക്കിയ ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. നമിതാ പ്രമോദാണ് സിനിമയില്‍ നായികയായി എത്തുന്നത്. നേരത്തെ ബിബിന്‍ തിരക്കഥയെഴുതിയ അമര്‍ അക്ബര്‍ അന്തോണിയില്‍ നായികയായി നമിത അഭിനയിച്ചിരുന്നു.

bibin george-namitha pramod,

മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 20ന് കൊച്ചിയിലെ ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ചടങ്ങുകളോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. കൊച്ചിയും പരിസര പ്രദേശങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

സിദ്ധിഖ്,ഹരീഷ് കണാരന്‍, ധര്‍മ്മന്‍ ബോള്‍ഗാട്ടി,ശാന്തി കൃഷ്ണ, മല്ലിക സുകുമാരന്‍, ഇന്നസെന്റ്, രമേഷ് പിഷാരടി,സലീംകുമാര്‍,സുനില്‍ സുഖദ,സൗമ്യ മേനോന്‍, ബിന്ദു പണിക്കര്‍,ബിനു തൃക്കാകര തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ശശാങ്കന്‍ തിരക്കഥയെഴുതിയ സിനിമയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് ബിബിന്‍ ജോര്‍ജ്ജ് തന്നെയാണ്. ഗോപി സുന്ദര്‍ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഒരു റൊമാന്റിക്ക് കോമഡി ആയിരിക്കും ചിത്രമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X