മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല! അത് കലക്കി

By Midhun Raj

ലോകമെമ്പാടുമായി ജനങ്ങള്‍ കൊറോണ ഭീതിയില്‍ കഴിയുന്ന സമയമാണിപ്പോള്‍. ചൈനയിലെ വുഹാനില്‍ പടര്‍ന്ന കൊറോണ ഇപ്പോള്‍ മറ്റു ലോക രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണയെ പ്രതിരോധിക്കാനായി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക്ക് ധരിക്കാനും ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി സൂക്ഷിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാപെയ്ന്‍ ആരംഭിച്ചിരുന്നു. സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പോസ്റ്റ് ചെയ്ത് രംഗത്തെത്തിയിരുന്നു. പടര്‍ന്നുകൊണ്ടിരിക്കുന്ന വൈറസിനെ പ്രതിരോധിക്കാനുളള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് എല്ലാവരും പങ്കുവെച്ചിരുന്നത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മാസ്‌ക്ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലീം ആണോയെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും, മാസ്‌ക് മാറ്റുന്ന ദിവസമാണ് പേടിയെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിരവധി പേരാണ്

നിരവധി പേരാണ് ബിബിന്‍ ജോര്‍ജ്ജിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമായി രംഗത്തുവന്നിരിക്കുന്നത്. ബിബിന്‍ ജോര്‍ജ്ജിന്റെ വാക്കുകളിലേക്ക്:

*ദൈവത്തിന്റെ പൊളി...*

ഭൂമിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു. ദൈവത്തിന്റെ പേരിൽ പിന്നങ്ങ് അടി തുടങ്ങി. കുത്തായി, വഴക്കായി.. കത്തിക്കൽ ആയി.ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു.

ആദ്യം മനുഷ്യരെല്ലാം

ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാൻ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു. നോ രക്ഷ. പ്രളയം കഴിഞ്ഞപ്പോൾ പിന്നേം തുടങ്ങി ഇടി. അപ്പോൾ ദൈവം അവസാനത്തെ ടെക്‌നിക്ക് പുറത്തെടുത്തു. ദൈവം അനിശ്ചിതകാല സമരം ചെയ്യാൻ തീരുമാനിച്ചു. ചെറിയൊരു പേടിപ്പിക്കൽ. അതുകൊണ്ടിപ്പോൾ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു.

ആൾ ദൈവങ്ങൾ ഓടി ഒളിച്ചു

ആൾ ദൈവങ്ങൾ ഓടി ഒളിച്ചു. തൊട്ടു മുത്താൻ ആളില്ലാതായി. മനുഷ്യനെ തിരിച്ചറിയാതിരിക്കാൻ മുഖത്തു മാസ്‌ക് ഇടുവിപ്പിച്ചു. ഇപ്പോൾ മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. അത് കലക്കി...പൊളി സാനം. പേടിയിതാണ്....,മാസ്‌ക് മാറ്റുന്ന ദിവസം..??? ദൈവം പറയുന്നത്, ഇത് ലാസ്റ്റ് വാണിങ്ങാന്നാ" നന്നായാൽ..

നന്നാവുവോ

നന്നാവുവോ... നന്നാവുമായിരിക്കും, ശ്രമിക്കാം. ബിബിൻ ജോർജ്ജ് ഫേസ്ബുക്കില്‍ കുറിച്ചു. മലയാളത്തില്‍ നടനായും തിരക്കഥാകൃത്തായും ശ്രദ്ധേയനായ താരമാണ് ബിബിന്‍ ജോര്‍ജ്ജ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് നടന്‍ ശ്രദ്ധേയനായത്‌. നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Read more about: bibin george coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X