പഴയ ബോംബ് കഥയ്ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും! മാര്‍ഗ്ഗംകളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ്ജ് നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് മാര്‍ഗ്ഗംകളി. റിലീസിങ്ങിനൊരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമൊരുക്കിയ ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. നമിതാ പ്രമോദാണ് സിനിമയില്‍ നായികയായി എത്തുന്നത്.

ബിബിന്‍ ജോര്‍ജ്ജ്,നമിത,ഹരീഷ് കണാരന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടാണ് ഫസ്റ്റ്‌ലുക്ക് വന്നിരിക്കുന്നത്. നേരത്തെ ബിബിന്‍ തിരക്കഥയെഴുതിയ അമര്‍ അക്ബര്‍ അന്തോണിയില്‍ നായികയായി നമിത അഭിനയിച്ചിരുന്നു. ഒരു റൊമാന്റിക്ക് കോമഡി ചിത്രമായിരിക്കും മാര്‍ഗ്ഗംകളിയെന്നാണ് അറിയുന്നത്. ആഗസ്റ്റിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
സിദ്ധിഖ്,ഹരീഷ് കണാരന്‍, ധര്‍മ്മന്‍ ബോള്‍ഗാട്ടി,ശാന്തി കൃഷ്ണ, മല്ലിക സുകുമാരന്‍, ഇന്നസെന്റ്, രമേഷ് പിഷാരടി,സലീംകുമാര്‍,സുനില്‍ സുഖദ,സൗമ്യ മേനോന്‍, ബിന്ദു പണിക്കര്‍,ബിനു തൃക്കാകര തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ശശാങ്കന്‍ തിരക്കഥയെഴുതിയ സിനിമയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് ബിബിന്‍ ജോര്‍ജ്ജ് തന്നെയാണ്. ഗോപി സുന്ദര്‍ സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











