ബിബിന്‍ ജോര്‍ജ്ജും ഹരീഷ് കണാരനും വീണ്ടും! മാര്‍ഗ്ഗംകളിയുടെ രസകരമായ ട്രെയിലര്‍ പുറത്ത്
ഒരു പഴയ ബോംബ് കഥയ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ്ജ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് മാര്‍ഗ്ഗംകളി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. മാര്‍ഗ്ഗംകളിയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കോമഡിയും സസ്‌പെന്‍സുമെല്ലാം ഉളള ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
നമിതാ പ്രമോദ് നായികയായി എത്തുന്ന ചിത്രത്തില്‍ 96 താരം ഗൗരി ജി കിഷനും എത്തുന്നുണ്ട്. ബിബിന്‍ ജോര്‍ജ്ജിനൊപ്പം ഹരീഷ് കണാരനും ഇത്തവണ പ്രധാന വേഷത്തില്‍ എത്തുന്നു. സിദ്ധിഖ്, ബൈജു സന്തോഷ്, ശാന്തികൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യ മേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് മാര്‍ഗ്ഗംകളിയുടെ നിര്‍മ്മാണം. ഹരിനാരായണന്‍, അബീന്‍രാജ് തുടങ്ങിയവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്നു. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റിലാണ് ബിബിന്‍ ജോര്‍ജ്ജ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











