ബിബിന്‍ ജോര്‍ജ്ജും ധര്‍മ്മജനും വീണ്ടും, തിരിമാലിക്ക് തുടക്കമായി, മോഷന്‍ ടീസര്‍ പുറത്ത്
ഒരു പഴയ ബോംബ് കഥ, മാര്‍ഗ്ഗംകളി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന എറ്റവും പുതിയ സിനിമയാണ് തിരിമാലി. ബിബിനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം നവാഗതനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. വിജയ ദശമി ദിനത്തില്‍ സിനിമയുടെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു. സ്വിച്ച് ഓണ്‍ കര്‍മ്മം സംവിധായകന്‍ ഷാഫിയും,ആദ്യ ക്ലാപ്പ് റാണി ലോറന്‍സും നിര്‍വഹിച്ചു.

ടീസര്‍ ലോഞ്ച് തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് നിര്‍വ്വഹിച്ചത്. ശിക്കാരി ശംഭു എന്ന വിജയ ചിത്രത്തിന് ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്. കെ. ലോറന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് തിരിമാലി. അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. റാഫി മെക്കാര്‍ട്ടിന്‍, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്‌സ്, രാജീവ് ഷെട്ടി എന്നിവരുടെതാണ്.
കൊച്ചിയും നേപ്പാളുമാണ് തിരിമാലിയുടെ പ്രധാന ലൊക്കേഷനുകള്‍. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവര്‍ക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സംഗീതം ബിജിബാല്‍, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, പി. ആര്‍ ഒ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, എഡിറ്റിങ് ജിത്തി, ആര്‍ട്ട് അഖില്‍ രാജ്, കോസ്റ്റ്യൂം ഇര്‍ഷാദ്, മേക്കപ്പ് റോണക്‌സ്. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി സിനിമയില്‍ എത്തിയ താരമാണ് ബിബിന്‍ ജോര്‍ജ്ജ്.
തുടര്‍ന്ന് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകളുടെ തിരക്കഥയും ബിബിന്‍ ജോര്‍ജ്ജ് എഴുതിയിരുന്നു. സഹനടനായും വില്ലന്‍ വേഷങ്ങളിലും മുന്‍പ് തിളങ്ങിയ നടന്‍ ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് നായകനായും അരങ്ങേറ്റം കുറിച്ചത്. നായകനായുളള ബിബിന്‍ ജോര്‍ജ്ജിന്റെ ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. പിന്നാലെ മാര്‍ഗ്ഗംകളി എന്ന ചിത്രത്തിലും നായക വേഷത്തില്‍ ബിബിന്‍ ജോര്‍ജ്ജ് അഭിനയിച്ചിരുന്നു. ബിബിന്‍ നായക വേഷത്തില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് തിരിമാലി.


Click it and Unblock the Notifications