വിജയം ഉന്നമിട്ട്‌ ബിപിന്‍ ലാലിനൊപ്പം
ബോക്സ്ഓഫീസില് തരംഗം സൃഷ്ടിക്കുന്നവര്ക്കെ വെള്ളിത്തിരയില് നിലനില്പുള്ളൂവെന്ന സത്യം ഏവര്ക്കുമറിയാം.
നവാഗത സംവിധായകന്മാരിലൊരാളായ ബിപിന് പ്രഭാകര് മോഹന്ലാലിനൊപ്പം ആദ്യമായി ഒന്നിയ്ക്കുമ്പോള് സ്വപ്നം കാണുന്നതും ഒരു ഹിറ്റ് തന്നെയാണ്.
ആക്ഷന് ചിത്രങ്ങളുടെ ഉസ്താദായ ഷാജി കൈലാസിന്റെ കളരിയില് ചുവട് വെച്ച ബിപിന് ആദ്യമായി സ്വതന്ത്യ സംവിധായകനായത് പൃഥ്വിരാജും മുകേഷും മുഖ്യ കഥാപാത്രങ്ങളായെത്തിയ കാക്കിയിലൂടെയായിരുന്നു.
പിന്നീട് പൃഥിയെ തന്നെ നായകനാക്കി വണ്വെ ടിക്കറ്റും ഒരുക്കി. മമ്മൂട്ടി അതിഥി താരമായെത്തിയിട്ട് കൂടി വണ്വെ ടിക്കറ്റ് ശരാശരിയില് ഒതുങ്ങിയതോടെ ബോക്സ് ഓഫീസില് ഒരു ഹിറ്റ് സൃഷ്ടിയ്ക്കാനുള്ള ബിപിന്റെ ശ്രമങ്ങള് ലക്ഷ്യത്തിലെത്തിയിരുന്നില്ല.
ഇപ്പോള് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സമസ്ത കേരളം പിഒയ്ക്ക് ശേഷമായിരിക്കും ബിപിന് മോഹന്ലാല് ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുക.
ലാല്ജോസ്-ദിലീപ് ടീമിന്റെ മുല്ല നിര്മ്മിച്ച സുന്ദരരാജനാണ് ലാല് ചിത്രത്തിന്റെ നിര്മ്മാതാവ്. ബാലേട്ടന്, രാജമാണിക്യം, മത്സരം, ബെന്ജോണ്സന് എന്നീ ഹിറ്റൊകളൊരുക്കിയ ടി.എ ഷാഹിദാണ് പുതിയ ലാല് സിനിമയ്ക്ക് വേണ്ടി തൂലിക ചലിപ്പിയ്ക്കുക.


Click it and Unblock the Notifications