»   » ആരാധകര്‍ ഒരിക്കല്‍ കൂടെ പറഞ്ഞു 'ബിഗ്'ബി തന്നെ

ആരാധകര്‍ ഒരിക്കല്‍ കൂടെ പറഞ്ഞു 'ബിഗ്'ബി തന്നെ

Posted By:
Subscribe to Filmibeat Malayalam

ബച്ചന്‍ കുടുംബത്തിലും ബോളിവുഡ് കുടുംബത്തിലും മുതിര്‍ന്നയാള്‍ ആയതുകൊണ്ട് മാത്രമല്ല, അമിതാഭാ ബച്ചനെ ആരാധകര്‍ ബിഗ് ബി എന്ന് വിളിക്കുന്നത്. പ്രവൃത്തികൊണ്ടും അദ്ദേഹം ശരിക്കും ബിഗ് ബി തന്നെ. ആരാധകരുമായുള്ള തന്റെ അകല്‍ച്ച കുറയ്ക്കാന്‍ വേണ്ടി അദ്ദേഹം നിരന്തരം ഫേസ്ബുക്കിലൂടെ അവരുമായി സംവദിക്കാറുണ്ട്. ഒരിക്കലും അവരെ നിരാശപ്പെടുത്തരുതെന്നാണ് ബച്ചന്റെ ആഗ്രഹം.

കഴിഞ്ഞ ദിവസം ബിഗ് ബിക്ക് ഒരു കത്ത് കിട്ടി. ആഗസ്ത് പതിനെട്ടിന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ബെര്‍ണാഡിന്‍ ഡിസൂസ എന്ന ബച്ചന്റെ ആരാധികയുടെ ബന്ധുക്കള്‍ അയച്ചതായിരുന്നു ആ കത്ത്. അല്‍ഷിമേഴ്‌സ് ബാധിച്ച് ഓര്‍മകള്‍ മരവിച്ചു പോയ ഡിസൂസയ്ക്ക് പിറന്നാളാണെന്ന വിവരം അറിയിച്ചുകൊണ്ടുള്ളതായിരുന്നു എഴുത്ത്. എല്ലാം മറന്നു പോയിട്ടും ഡിസൂസ ബച്ചന്റെ പേര് മാത്രം മറന്നില്ലെന്നും കത്തില്‍ പറയുന്നു.

Amitabh Bachacahan

ഉടനെ ബച്ചന്‍ ആരാധികയ്ക്ക ഫേസ്ബുക്കിലൂടെ ആശംസകളറിയിച്ചു. ബന്ധുക്കളുടെ കത്ത് തന്നെ വളരെ അധികം സ്പര്‍ശിച്ചുവെന്നും ഉടന്‍ തന്നെ അവരെ സന്ദര്‍ശിക്കുമെന്നും ബിഗ് ബ്ലോഗില്‍ കുറിച്ചു. താരങ്ങളുടെ പിറന്നാളിന് ആരാധകര്‍ ആശംസകള്‍ കൊണ്ട് പൊതിയുന്നത് പുതുമയുള്ള കാര്യമല്ല, എന്നാല്‍ ആരാധകരുടെ പിറന്നാളിന് താരം ആശംസകള്‍ നേരുമ്പോള്‍ അതിനൊരു പുതുമയുണ്ട്. ഇവിടെയും ബിഗ് ബിയെ വ്യത്യസ്തനാക്കുന്നത് ഇത്തരം വേറിട്ട രീതികളാണ്.

English summary
Amitabh Bachchan gifts a video message to his fan on her 100th birthday
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam