ലാലും മമ്മൂട്ടിയും കമലും ബച്ചനും രജനിയും ഒന്നിക്കുന്നു!!
ഇന്ത്യന്‍ സിനിമ, അതെ ഇന്ത്യന്‍ സിനിമയില്‍ പ്രകത്ഭരായ അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ അമിതാഭ് ബച്ചന്‍, രജനികാന്ത്, കമല്‍ ഹസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി എന്നിവരുടെ പേര് കഴിഞ്ഞിട്ടേ മറ്റൊരു പേര് സ്ഥാനം പിടിയ്ക്കൂ. ഇവരൊക്കെ ഒന്നിച്ചാല്‍ എങ്ങിനെയിരിക്കും.
അത് സംഭവിയ്ക്കുന്നു. പക്ഷെ ഒരു സിനിമയിക്ക് വേണ്ടിയല്ലെന്ന് മാത്രം. അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ രാജ് കുമാറിന്റെ അനുസ്മരണ ചടങ്ങില്‍ ബച്ചനും ലാലും കമലും മമ്മൂക്കയും രജനിയും ചിരഞ്ജീവിയും പങ്കെടുക്കും.

നവംബര്‍ 29ന് ബാംഗ്ലൂരില്‍ വച്ചാണ് പരിപാടി നടക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി നേരിട്ടാണത്രെ ഈ താരങ്ങളെ ക്ഷണിച്ചിരിക്കുന്നത്. മേല്‍പറഞ്ഞ താരങ്ങളുമായി രാജ് കുമാറിന് നല്ല അടുപ്പമാണെന്നതിനാലാണ് എല്ലാവരെയും ചടങ്ങിന് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കന്നഡ സിനിമയുടെ അനശ്വര നടനാണ് രാജ്കുമാര്‍. ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ച് അദ്ദേഹം രണ്ട് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. 2000 ത്തില്‍ കുപ്രസിദ്ധ കാട്ടുകള്ളന്‍ വീരപ്പന്‍ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയത് വാര്‍ത്തയായിരുന്നു. 2006 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് രാജ് കുമാര്‍ മരിച്ചത്.


Click it and Unblock the Notifications











