»   » അങ്ങനെ മഞ്ജു ബിഗ് ബിയെയും പാട്ടിലാക്കി

അങ്ങനെ മഞ്ജു ബിഗ് ബിയെയും പാട്ടിലാക്കി

Posted By:
Subscribe to Filmibeat Malayalam

ഇതില്‍പ്പരം എന്തുവേണം പതിനാലുവര്‍ഷത്തെ വീട്ടമ്മറോളിന് ശേഷം ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തുക, ആദ്യ ടേക്കില്‍ അഭിനയം പെര്‍ഫെക്ട് ആവുക എല്ലാറ്റിലുമുപരി ഇന്ത്യയുടെ അഭിനയ ഇതിഹാസമായ സാക്ഷാല്‍ അമിതാഭ് ബച്ചനില്‍ നിന്നും പ്രശംസനേടുക. പറഞ്ഞുവരുന്നത് മഞ്ജു വാര്യരുടെ കാര്യം തന്നെ.

പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്ന ബിഗ് ബിയും സമ്മതിച്ചു മഞ്ജു മിടുക്കിയാണെന്ന്. ഇതുപോലൊരു അഭിനേത്രിയുടെ തിരിച്ചുവരവില്‍ ഒന്നിച്ചഭിനയിക്കാനായത് ഭാഗ്യമാണെന്നാണ് ബച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Manju Warrier

വളരെ സ്വാഭാവികമായ അഭിനയമാണ് മഞ്ജുവിന്റേത്. പതിനാല് വര്‍ഷം കഴിഞ്ഞുള്ള മഞ്ജുവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നു. മലയാളത്തില്‍ മഞ്ജുവിന് വലിയ സ്ഥാനമുണ്ടെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞത് എന്റെയും ഭാഗ്യമാണ്- ബച്ചന്‍ പറഞ്ഞു.

ബച്ചന്റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് മഞ്ജു അഭിനയം തുടങ്ങിയത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ ബച്ചന്‍ മഞ്ജുവിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തു. ബച്ചനെപ്പോലൊരു നടന്‍ വെറുംവാക്ക് പറയില്ലെന്നകാര്യം ഉറപ്പാണല്ലോ, ഇതിനകം ഒന്നിച്ചഭിനയിച്ച മലയാളത്തിന്റെ സൂപ്പര്‍താരങ്ങളും അഭിനയിക്കാന്‍ അവസരം കിട്ടാതെ പോയവരുമെല്ലാം മഞ്ജുവിന്റെ കഴിവിനെ ഏറെ പ്രശംസിച്ചിട്ടുണ്ട്.

അതിന് പിന്നാലെയാണ് ബിഗ് ബിയുടെ പ്രശംസവന്നിരിക്കുന്നത്. ബിഗ് ബിയുടെ പ്രശംസയെന്നാല്‍ ഇന്ത്യന്‍ സിനിമയുടെ മൊത്തം പ്രശംസയെന്നതുപോലെത്തന്നെയാണ്. എന്തായാലും മഞ്ജുവിന്റെ രണ്ടാംവരവ് മോശമായില്ല എന്നുമാത്രമല്ല പഴയതിലും പൊലിമയുള്ളതായി മാറിയിരിക്കുകയാണ്.

കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യചിത്രത്തില്‍ മഞ്ജുവിനൊപ്പം അഭിനയിച്ച നാഗാര്‍ജുന, പ്രഭു തുടങ്ങിയ തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കും മഞ്ജുവിനെക്കുറിച്ച് ഇതുതന്നെയെ പറയാനുള്ളു. ഇത്രയും വലിയ ഇടവേള കഴിഞ്ഞാണ് മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തിയതെന്ന് തോന്നിയതേയില്ലെന്നാണ് എല്ലാവരും പറയുന്നത്.

English summary
India's Big B Amitabh Bachchan pleased with the acting skills of Malayalam Actress Manju Warrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam