ലൂസിഫറും ഇട്ടിമാണിയും കഴിഞ്ഞ് ബിഗ് ബ്രദറാവാന്‍ ലാലേട്ടന്‍! തരംഗമായി പുതിയ ഫാന്‍മേയ്ഡ് പോസ്റ്റര്‍

By Midhun Raj

വിയറ്റ്‌നാം കോളനി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കൂട്ടുകെട്ടാണ് മോഹന്‍ലാലും സംവിധായകന്‍ സിദ്ധിഖും. ഇവരുടെ സിനിമകള്‍ക്കായി ആകാംക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ബിഗ് ബ്രദര്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും മലയാളത്തില്‍ വീണ്ടും ഒന്നിച്ചിരിക്കുന്നത്.

അതേസമയം ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ സിനിമകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ പുതിയ സിനിമയിലേക്ക് എത്തിയിരിക്കുന്നത്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് സൂപ്പര്‍താരം എത്തുന്നതെന്ന് അറിയുന്നു. ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബിഗ് ബ്രദറിന്റെ ഫാന്‍മേഡ് പോസ്റ്റര്‍ വൈറലായികൊണ്ടിരിക്കുകയാണ്.

ബിഗ് ബ്രദര്‍ ഫാന്‍മേയ്ഡ്

ബിഗ് ബ്രദര്‍ ഫാന്‍മേയ്ഡ്

ബിഗ്ബ്രദറിന്റെ ഒഫീഷ്യല്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങുന്നതിന് മുന്‍പേയാണ് ഫാന്‍മേയ്ഡ് ഇറങ്ങിയിരുന്നത്. സൂപ്പര്‍താര ചിത്രത്തിന്റെ പോസ്റ്റര്‍ തരംഗമായികൊണ്ടിരിക്കുകയാണ്. ലാലേട്ടന്റെ മുന്‍പിറങ്ങിയ ചിത്രത്തില്‍ നിന്നെടുത്ത സ്റ്റില്‍ ഉപയോഗിച്ചാണ് പുതിയ പോസ്റ്റര്‍ ആരാധകര്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിയുന്നു. മുന്‍പും മോഹന്‍ലാലിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പായി ആരാധകര്‍ ഇത്തരം ഫാന്‍മേയ്ഡ് പോസ്റ്ററുകള്‍ പുറത്തിറക്കാറുണ്ട്.

മോഹന്‍ലാലിന്റെ റോള്‍

മോഹന്‍ലാലിന്റെ റോള്‍

ബിഗ് ബ്രദറിലെ മോഹന്‍ലാലിന്റെ റോളിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ സിനിമകളില്‍ നിന്നൊക്കെ വേറിട്ടു നില്‍ക്കുന്നൊരു റോള്‍ തന്നെയായിരിക്കും സൂപ്പര്‍താരത്തിനുണ്ടാവുക. മോഹന്‍ലാലിന്റെ ഇക്കൊല്ലത്തെ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയായിരിക്കും ബിഗ് ബ്രദര്‍

സിനിമയ്ക്ക് തുടക്കമായി

സിനിമയ്ക്ക് തുടക്കമായി

അതേസമയം ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിന് ഇന്ന് തുടക്കമായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏഴുപുന്ന ഹൗസിലാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതെന്ന് അറിയുന്നു. മോഹന്‍ലാല്‍ ഉടന്‍ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും. സിദ്ധിഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

Recommended Video

ചൈനീസ് ലുക്കില്‍ ലാലേട്ടന്‍ | filmibeat Malayalam
ഇട്ടിമാണിയ്ക്ക് പിന്നാലെ

ഇട്ടിമാണിയ്ക്ക് പിന്നാലെ

മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്ക് ശേഷമാകും ബിഗ് ബ്രദറും തിയ്യേറ്ററുകളിലേക്ക് എത്തുക. തെന്നിന്ത്യന്‍ നടി റെജിന കാസന്ധ്ര നായികയാവുന്ന ചിത്രത്തില്‍ ജനാര്‍ദ്ധനന്‍, സിദ്ധിഖ്,അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്,ടിനി ടോം,സര്‍ജാനോ ഖാലിദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താര അര്‍ബാസ് ഖാനും ബിഗ് ബ്രദറില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X