ദുല്‍ഖറിന്റെ ഡേറ്റിനായി വമ്പന്‍ സംവിധായകര്‍ തിരക്കുകൂട്ടുന്നു
ഓ കാദല്‍ കണ്‍മണിയുടെ വിജയം ഏറ്റവും ഗുണം ചെയ്തിരിയ്ക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്ന് പറയാതെ വയ്യ. ചിത്രം ഹിറ്റായതോടെ തമിഴിലും മലയാളത്തിലും ദുല്‍ഖറിന്റെ ഡേറ്റിനായി വമ്പന്‍ സംവിധായകര്‍ തിരക്കുകൂട്ടുകയാണെന്നാണ് കേള്‍ക്കുന്നത്.
തമിഴകത്ത് ഓഫറുകളുടെ പ്രളയമാണ് ദുല്‍ക്കറിന്. ലിംഗുസാമിയുള്‍പ്പടെയുള്ള സംവിധായകര്‍ ദുല്‍ക്കറുമൊത്ത് സമീപഭാവിയില്‍ തന്നെ പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്.

മലയാളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ദുല്‍ക്കറിന്റെ ഓണച്ചിത്രം സംവിധാനം ചെയ്യുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. ഒരു സമ്പൂര്‍ണ കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഈ സിനിമ. അമല്‍ നീരദ്, രാജീവ് രവി തുടങ്ങിയ വമ്പന്‍മാരും തങ്ങളുടെ അടുത്ത സിനിമകളിലെ നായകനായി ദുല്‍ക്കറിനെ തീരുമാനിച്ചുകഴിഞ്ഞു.
അതേ സമയം, ഓകെ കണ്‍മണി നൂറ് കോടി ക്ലബ്ബിലേക്ക് കടക്കുമെന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് ഇങ്ങനെയൊരു വിജയം തമിഴകം കണ്ടിട്ടില്ലത്രെ. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഗംഭീര പ്രകടനമാണ് ഓ കാതല്‍ കണ്‍മണി കാഴ്ചവയ്ക്കുന്നത്. ആദ്യ രണ്ടുദിനങ്ങളില്‍ അമേരിക്കയില്‍ രണ്ടുകോടിയോളമാണ് ചിത്രത്തിന് കളക്ഷന്‍.


Click it and Unblock the Notifications











