അണ്ണന്‍ തമ്പിക്ക് തകര്‍പ്പന്‍ തുടക്കം

By Staff

75 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത മമ്മൂട്ടിയുടെ അണ്ണന്‍തമ്പിക്ക് മികച്ച തുടക്കം. നാല് ദിവസത്തിനുള്ളില്‍ തന്നെ അണ്ണന്‍ തമ്പി 1.07 കോടി രൂപ കളക്ഷന്‍ നേടി. ഇത് റെക്കോഡാണ്.

ബി, സി ക്ലാസ് തിയേറ്ററുകള്‍ ഉള്‍പ്പെടെ പരമാവധി കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന് ഗുണം ചെയ്യുമെന്ന് തെളിയിക്കുന്ന മികച്ച ഇനീഷ്യലാണ് അണ്ണന്‍ തമ്പിക്ക് ലഭിച്ചത്. പരിമിതമായ കേന്ദ്രങ്ങളില്‍ മാത്രം ചിത്രം റിലീസ് ചെയ്യുന്നതിനേക്കാള്‍ ഗുണം ചെയ്യുക പരമാവധി കേന്ദ്രങ്ങളില്‍ ചിത്രമെത്തിക്കുന്നതാണെന്നും അണ്ണന്‍ തമ്പിയുടെ മികച്ച തുടക്കം തെളിയിക്കുന്നു. ബി ക്ലാസ് തിയേറ്ററുകളില്‍ അണ്ണന്‍ തമ്പിക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്.

അണ്ണന്‍ തമ്പി ബി ക്ലാസ് തിയേറ്ററുകള്‍ ഉള്‍പ്പെടെ 75 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാലിന്റെ ഇന്നത്തെ ചിന്താവിഷയം 48 എ ക്ലാസ് തിയേറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശനത്തിനെത്തിച്ചത്. പരിമിതമായ കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതാണ് ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തിന് ഗുണം ചെയ്യുക എന്ന വാദവുമായാണ് ആന്റണി പെരുമ്പാവൂര്‍ 48 കേന്ദ്രങ്ങളില്‍ ചിത്രമെത്തിച്ചത്. ആ വാദം തെറ്റായിരുന്നുവെന്ന് അണ്ണന്‍ തമ്പിക്കും ഇന്നത്തെ ചിന്താവിഷയത്തിനും ലഭിച്ച ഇനീഷ്യലുകളുടെ അന്തരം വെളിപ്പെടുത്തുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അണ്ണന്‍ തമ്പി: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X