ഭീമയെത്തിയപ്പോള്‍ ഭീമന്‍മാര്‍ മുങ്ങി

By Staff

തമിഴിലെ സൂപ്പര്‍താരമായ വിക്രത്തിന് 2007ല്‍ ഒരു ചിത്രം പോലുമുണ്ടായിരുന്നില്ല. 2007ല്‍ കമലഹാസനും സിനിമ ഉണ്ടായിരുന്നില്ല . മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ സിനിമകളുടെ എണ്ണം കൂട്ടാന്‍ മത്സരിക്കുകയാണെങ്കില്‍ 2007ല്‍ വിക്രമും കമലഹാസനും തമിഴില്‍ ശ്രദ്ധേയരായത് ഒരു മുഴുവന്‍ വര്‍ഷവും ഒരു സിനിമ പോലും റിലീസ് ചെയ്യാതെയാണ്.

കമലഹാസന്‍ ദശാവതാരത്തിന്റെ തിരക്കുകളില്‍ മറ്റു സിനിമകള്‍ വേണ്ടെന്നുവച്ചെങ്കില്‍ വിക്രം ഭീമ എന്ന വമ്പന്‍ പ്രൊജക്ടുമായി എത്തുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു. നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിട്ടും റിലീസിംഗിന് പറ്റിയ സമയത്തിനായി കാത്തിരിക്കുകയായിരുന്നു വിക്രം. പല തവണ റിലീസിംഗ് മാറ്റിവയ്ക്കുന്നതിലൂടെ പ്രേക്ഷകരില്‍ ഉദ്വേഗം വളര്‍ത്തി ഒടുവില്‍ ബ്രഹ്മാണ്ഡ വിജയം കൊയ്ത ശിവാജിയായിരിക്കാം വിക്രമിനു മുന്നിലെ മാതൃക. ഒടുവില്‍ പൊങ്കല്‍ ദിനത്തില്‍ ഭീമ തിയേറ്ററുകളിലെത്തി.

തമിഴ് നാട്ടില്‍ മാത്രമല്ല കേരളത്തിലും തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ഭീമയുടെ വരവ്. മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങളെ പോലെ പ്രധാന റിലീസിംഗ് കേന്ദ്രങ്ങളിലെല്ലാം ഭീമയുണ്ട്. 40 റിലീസിംഗ് കേന്ദ്രങ്ങളിലാണ് ഭീമ റിലീസ് ചെയ്തത്.

ഇതിനിടെ ഭീമക്ക് വഴിയൊരുക്കാന്‍ മലയാളത്തിലെ 'ഭീമന്‍മാരെ' ചില തിയേറ്ററുകാര്‍ മുക്കുകയും ചെയ്തു. ശുഷ്കമായ സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന മോഹന്‍ലാലിന്റെ ഫ്ലാഷ് പോലുള്ള ചിത്രങ്ങള്‍ക്ക് ഭീമയ്ക്കായി വഴിമാറികൊടുക്കേണ്ടിവന്നു.

അന്യഭാഷാ സിനിമയാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ഭീഷണിയെന്നാണ് അമ്മയടക്കമുള്ള സംഘടനകള്‍ പറയുന്നത്. (അല്ലാതെ മലയാള സിനിമയുടെ കുഴപ്പമല്ല!) ഫ്ലാഷ് പോലുള്ള ചിത്രങ്ങളെ തിയേറ്ററുകളില്‍ നിന്ന് പറിച്ചെറിഞ്ഞ് അന്യഭാഷാ ഭീമന്മാര്‍ കേരളത്തിലെ പ്രേക്ഷകരെ കൈയിലെടുക്കുമ്പോള്‍ ആര്‍ക്കാണ് കുഴപ്പമെന്ന് സംഘടനക്കാര്‍

ഇരുന്നാലോചിച്ചു നോക്കുന്നത് നല്ലതാണ്. ഫ്ലാഷ് പോലുള്ള അറുബോറന്‍ സിനിമകള്‍ ചെയ്യുന്ന മലയാളത്തിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണോ കുഴപ്പം, ബുദ്ധിപൂര്‍വം പരസ്യതന്ത്രങ്ങള്‍ ആവിഷ്കരിച്ച് കേരളത്തിലെ സിനിമാ വിപണിയെ കീഴടക്കുന്ന അന്യഭാഷാ സിനിമക്കാര്‍ക്കാണോ കുഴപ്പം?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X