ബിഗ് ബോസ് വിജയി ദീപികയ്ക്ക് ശ്രീശാന്ത് ആരാധകന്‍റെ ഭീഷണി! മുംബൈയിലെത്തിയാല്‍ ആസിഡൊഴിക്കും?
Recommended Video

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസ് 12ാം പതിപ്പ് അടുത്തിടെയാണ് അവസാനിച്ചത്. മലയാളിയായ ശ്രീശാന്തും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ക്രിക്കറ്റ് മാത്രമല്ല നൃത്തത്തിലും അഭിനയത്തിലുമൊക്കെ തനിക്ക് താല്‍പര്യമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് താരം ഈ പരിപാടിയില്‍ എത്തിയത്. തുടക്കത്തില്‍ അത്ര നല്ല അനുഭവമായിരുന്നില്ലെങ്കിലും പിന്നീടാണ് പലരും താരത്തെ മനസ്സിലാക്കിയത്. മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. മത്സരത്തിലെ വിജയി ശ്രീ ആയിരിക്കുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകള്‍.
അപ്രതീക്ഷിതമായാണ് വിജയി പദം ദീപികയ്ക്ക് ലഭിച്ചത്. ശ്രീയും ദീപികയും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. സഹോദരിക്ക് വേണ്ടി ശ്രീ വിട്ടുകൊടുത്തതാണെന്നും യഥാര്‍ത്ഥ ഹീറോ ശ്രീ തന്നെയാണെന്നുമൊക്കെയായിരുന്നു പിന്നീടുള്ള വാദങ്ങള്‍. 30 ലക്ഷം രൂപയും ട്രോഫിയുമായിരുന്നു ദീപികയ്ക്ക് ലഭിച്ചത്. ഫിനാലെയ്ക്ക് തൊട്ടുമുന്‍പ് ശ്രീശ്ാന്ത് ദീപികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദീപികക്ക് പരിപാടിയില്‍ തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ താന്‍ സ്വമേധയാ പുറത്തുപോവാമെന്നായിരുന്നു താരം പറഞ്ഞത്. അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ച് ആരാധകരും എത്തിയിരുന്നു.

ദീപിക കകറിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത് ഫാന്‍. ട്വിറ്ററിലൂടെയാണ് ഭീഷണി ഉയര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ട്വീറ്റ് വൈറലായിരുന്നു. മുംബൈയില്‍ കാലുകുത്തിയാല്‍ ആക്രമിക്കുമെന്നാണ് ഭീഷണി. ദീപികയ്ക്ക് വിജയിയാവാനുള്ള അര്‍ഹതയില്ലായിരുന്നുവെന്നും ശ്രീശാന്താകേണ്ടിയിരുന്നു യഥാര്‍ത്ഥ വിജയിയെന്നും സന്ദേശത്തില്‍ പറയുന്നു. മുംബൈയിലേക്ക് വന്നാല്‍ ആസിഡൊഴിച്ച് മുഖം വികൃതമാക്കുമെന്ന ഭീഷണിയും ഇയാള്‍ ഉന്നയിച്ചിച്ചുണ്ട്. മുംബൈ പോലീസിന് ടാഗ് ചെയ്ത് ദീപികയാണ് ട്വീറ്റ് പുറത്തുവിട്ടത്. ഭീഷണിപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്യണമെന്നും ദീപിക ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











