ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്ത ബിഗ്ഗ് താരം, കടുംകൈ ചെയ്യരുതെന്ന് ആരാധകര്‍; പിന്നെ...
നിത്യ ജീവിതത്തില്‍ ഇപ്പോള്‍ നമുക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത സംഭവമാണ് സോഷ്യല്‍ മീഡിയ. എന്തും തുടങ്ങുന്നതും, പലതും അവസാനിക്കുന്നതും സോഷ്യല്‍ മീഡിയയിലാണ്. അങ്ങനെ ഒരു കാര്യത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കന്നട സിനിമ ലോകം.
ബുധനാഴ്ച രാവിലെയാണ് സംഭവം. കന്നട ബിഗ്ഗ് ബോസ് സീസണ്‍ ത്രി യിലെ മത്സരാര്‍ത്ഥിയായ ജയശ്രീ റഹ്മാനിയ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തു. 'ഞാന്‍ പിന്‍വാങ്ങുന്നു. ഈ വൃത്തികെട്ട ലോകത്തിനും വിഷാദത്തിനും വിട' എന്നായിരുന്നു ജയശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ കണ്ടതും ആരാധകരും നടിയോട് അടുത്ത വൃത്തങ്ങളും അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു.

മെസേജുകളിലൂടെയും കമന്റുകളിലൂടെയും ആരാധകര്‍ അരുതെന്ന് പറഞ്ഞു. പേഴ്‌സണല്‍ കോണ്ടാക്ടിലള്ളവര്‍ പലരും നടിയെ നേരിട്ട് വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചു. ആപത്തൊന്നും വരുത്തരുതെവന്നും കടുംകൈ ഒന്നും ചെയ്യരുതെന്നും ആരാധകര്‍ അപേക്ഷിച്ചു. അല്‍പ സമയം കഴിഞ്ഞപ്പോഴേക്കും എല്ലാം പഴയരീതിയില്‍ ആവുകയായിരുന്നു. പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കകം ജയശ്രീ ആത്മഹത്യാ കുറിപ്പ് ഡിലീറ്റ് ചെയ്യുകയും, എനിക്കൊന്നും സംഭവിച്ചിട്ടില്ല ഞാന്‍ സുരക്ഷിതയാണ് എന്ന് പറഞ്ഞ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് എഴുതുകയും ചെയ്തു.
കുറച്ചു നാളുകളായി ജയശ്രീ വിഷാദരോഗത്തിന് അടിമപ്പെട്ടിരിയ്ക്കുകയായിരുന്നു എന്ന് നടിയും ജയശ്രീയുടെ സുഹൃത്തുമായ അദ്വിതി ഷെട്ടി ഇ ടൈമ്‌സിനോട് പ്രതികരിച്ചു. ചില കുടുംബ പ്രശ്‌നങ്ങളും സിനിമയില്‍ അവസരം ലഭിക്കാത്തതും ജയശ്രീയെ വിഷമിപ്പിച്ചിരുന്നുവത്രെ. പലപ്പോഴും സങ്കടങ്ങള്‍ പറയുമ്പോള്‍ ഞാനവളെ ആശ്വസിപ്പിക്കുമായിരുന്നു. എന്നാല്‍ പെട്ടന്ന് അവള്‍ ഫോണ്‍ നമ്പര്‍ മാറ്റിയതോടെ ബന്ധപ്പെടാന്‍ കഴിയാതെ പോയി. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ മസേജ് അയച്ചിരുന്നു. സുഖമായും സന്തോഷമായിരിക്കുന്നു എന്നുമാണ് പറഞ്ഞത്. പെട്ടന്ന് ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ ഭയന്നുപോയി- അദ്വിതി ഷെട്ടി പറഞ്ഞു.
മോഡലിങിലൂടെ സിനിമാഭിനയത്തിലെത്തിയ ജയശ്രീ റഹ്മാനിയയുടെ ആദ്യ ചിത്രം ഉപ്പു ഹുളി കാര ആയിരുന്നു. ഇമ്രാന്‍ സര്‍ദാരിയ നായകനായി എത്തിയ സിനിമയിലൂടെ പക്ഷെ ജയശ്രീയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. കന്നട ബിഗ്ഗ് ബോസ് 3 യിലൂടെയാണ് ജയശ്രീയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.


Click it and Unblock the Notifications











