»   » സ്ത്രീകള്‍ തമ്മില്‍ ചുംബിച്ചാല്‍ എന്താ കുഴപ്പം, ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ചുംബന വീഡിയോ വൈറല്‍!!!

സ്ത്രീകള്‍ തമ്മില്‍ ചുംബിച്ചാല്‍ എന്താ കുഴപ്പം, ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ ചുംബന വീഡിയോ വൈറല്‍!!!

Posted By:
Subscribe to Filmibeat Malayalam

കളഴേ്‌സ് ടിവിയുടെ ബിഗ് ബോസ് എന്ന പരിപാടിയിലെ മത്സരാര്‍ത്ഥികളായിരുന്നു സപ്‌ന ഭവാനിയും വി ജെ ബാനിയും. ഇരുവരും നല്ല സുഹൃത്തുകളാണ്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങളെല്ലാം സോ്ഷ്യല്‍ മീഡിയയിലുടെ പങ്കുവെക്കുന്നവരുമാണ്.

എന്നാല്‍ അടുത്തിടെ ബാനി ഒരു വീഡിയോ പുറത്തുവിട്ടു. മിനിറ്റുകള്‍ കൊണ്ട് ആ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. സപ്‌നയും ബാനിയും തമ്മില്‍ ഉമ്മ വെക്കുന്ന വീഡിയോയാണ് പുറത്തു വിട്ടത്. തുടര്‍ന്ന സോഷ്യല്‍ മീഡിയ അടക്കം ഇവരുടെ പ്രവര്‍ത്തി മോശമാണെന്നു പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അങ്ങനെയായിരുന്നില്ല.

സപ്‌ന ഭാവാനി

സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈയിലിസ്റ്റാണ് സപ്‌ന ഭാവാനി. ഇരുവരും ചേര്‍ന്ന് ലിപ് ലോക്ക് ചെയ്ത് ചുംബിക്കുന്ന വീഡിയ സപ്‌നയും പങ്കുവെച്ചിരുന്നു. ബിച്ചില്‍ സൂര്യാസ്തമയത്തിനെ സാക്ഷി നിര്‍ത്തിയായിരുന്നു ഇരുവരും ചുംബിച്ചത്. മാത്രമല്ല ഷെയര്‍ ചെയ്ത വീഡിയോക്ക് താരം തലക്കെട്ടു നല്‍കിയിരിക്കുന്നത്. ബാനിയാണ് തന്റെ സൂര്യപ്രകാശം എന്നായിരുന്നു.

സ്‌നേഹിക്കുന്നതിന് ലിംഗഭേദമൊന്നുമില്ല

ഷെയര്‍ ചെയ്ത വീഡിയോ മിനിറ്റുകള്‍ കൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു. മാത്രമല്ല അതിനിടെ സപ്‌ന വലിയൊരു മെസേജും ഫേസ്ബുക്കിലുടെ പങ്കുവെച്ചിരുന്നു. അതില്‍ ഇരുവര്‍ തമ്മില്‍ സ്‌നേഹിക്കുന്നതിന് ലിംഗം പ്രശ്‌നമല്ലെന്നും സപ്‌ന കുറിച്ചിരുന്നു.

വെറുതേ ഒരു ചുംബനമായിരുന്നില്ല

സംഭവത്തെക്കുറിച്ച് സപ്‌ന പറയുന്നത് അത് വെറുതെ ഒരു ചുംബനമായിരുന്നില്ലെന്നാണ്. അത് ബോമറിങ്ങിന്റെ വെറുമൊരു ഫോട്ടോ ഷൂട്ട് മാത്രമായിരുന്നെന്നാണ് സപ്‌ന പറയുന്നത്.

ഫേസ്ബുക്ക് മെസേജിലുടെ പറഞ്ഞത്

ഫേസ്ബുക്കിലെ മെസേജിലുടെ സപ്‌ന പറഞ്ഞതും ഇതു തന്നെയാണ്. യോഗ കഴിഞ്ഞതിന് ശേഷം താനും ബാനിയും ഫോട്ടോ ഷൂട്ടിന് വേണ്ടി നിന്നു കൊടുക്കുകയായിരുന്നു എന്നാണ്.

ഇന്ത്യയില്‍ ഒരു ചുംബനത്തിന്റെ പേരില്‍ യുദ്ധം നടത്തുന്നു

ഒരു ചുംബനത്തിന്റെ പേരില്‍ ചിലപ്പോള്‍ ഇന്ത്യയില്‍ യുദ്ധമാണ് നടക്കുന്നതെന്നാണ് സപ്‌ന പറയുന്നത്. അത്തരത്തില്‍ ഇന്ത്യയിലെ സമാധാനം വരെ നശിക്കുകയാണെന്നും അവര്‍ പറയുന്നു.

എന്റെ ജീവിതം എന്റെ നിയമങ്ങള്‍

പുരുഷനാണെങ്കിലും സ്ത്രീകളാണെങ്കിലും ചുംബനം വെക്കുന്നതിന് ലിംഗം നോക്കുകയൊന്നും വേണ്ട. 'എന്റെ ജീവിതം എന്റെ നിയമങ്ങള്‍' അങ്ങനെയാണെന്നും സ്ത്രീയും പുരുഷനും ട്രാന്‍സ് ജെന്‍ഡേഴ്‌സ് ആണെന്നുമാണ് സപ്‌ന പറയുന്നത്.

rn

ഫേസ്ബുക്കിലെ വീഡിയോ

ഫേസ്ബുക്കിലുടെ സപ്‌ന ഭാവനി പോസ്റ്റ് ചെയ്ത വീഡിയോ ഇതായിരുന്നു.

English summary
Are former Bigg Boss contestants Sapna Bhavnani and VJ Bani kissing each other in public? Here's what Sapna has to say...

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam