രഞ്ജിനി ഹരിദാസിനും ശരത്ത് സാറിനും നന്ദി; എന്നെ ഈ നിലയില്‍ എത്തിച്ചത് അവരാണെന്ന് അഭിരാമി
ബിഗ്ഗ് ബോസിന് ശേഷം ഗായികയും നായികയും സംഗീത സംവിധായികയുമായ അഭിരാമി സുരേഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിയ്ക്കുകയാണ്. ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടെയായ അഭിരാമി ഇപ്പോള്‍ തന്റെ തുടക്കകാലത്തെ കുറിച്ച് അയവിറക്കുകയാണ് ഈ ലോക് ഡൗണ്‍ കാലത്ത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അഭിരാമി ആ കാലത്തെ ഓര്‍മിയ്ക്കുന്നത്.
പണ്ട് പണ്ട് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോ അത്രയേറെ പോപ്പുലറായിരുന്ന കാലത്തായിരുന്നു അത്. മത്സരാര്‍ത്ഥിയായ അമൃത സുരേഷിനൊപ്പം വന്ന അനുജത്തി അഭിരാമി വിധികര്‍ത്താക്കളില്‍ ഒരാളായ സംഗീത സംവിധായകന്‍ ശരത്തിനെയും അവതാരക രഞ്ജിനി ഹരിദാസിനെയും അനുകരിച്ച് കൈയ്യടി നേടി. അതായിരുന്നു തന്റെ കരിയറിന്റെ തുടക്കം എന്ന് അഭിരാമി പറയുന്നു. രഞ്ജിനി ചേച്ചിയും ശരത്ത് സാറും സഹായിച്ചിരുന്നില്ലെങ്കില്‍ ഒരിക്കലും എനിക്ക് ചട്ടക്കൂടുകള്‍ പൊട്ടിച്ച് പുറത്തുവരാന്‍ സാധിക്കില്ലായിരുന്നു. അവര്‍ രണ്ട് പേരും ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം ഇതില്‍ നിന്നെല്ലാം പൂര്‍ണമായും വ്യത്യസ്തമായിരുന്നേനെ - എന്ന് അഭിരാമി കുറിച്ചു.

ഇന്നലെ എന്നപോലെ ആ ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു എന്ന് രഞ്ജിനി ഹരിദാസ് അതിന് കമന്റിട്ടു. പതിമൂന്ന് വര്‍ഷം മുന്‍പായിരുന്നു അത് എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ കൂടുതല്‍ ശക്തയായിരിക്കുന്നു, തിളങ്ങുന്നു എന്നും രഞ്ജിനി എഴുതി. ഗായികയും സംഗീത സംവിധായികയുമായ അഭിരാമി സുരേഷ് സുല്ല് എന്ന ചിത്രത്തിലെ പാട്ടിന് രാമു കര്യാട്ട് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. സഹോദരി അമൃത സുരേഷുമായി നടത്തുന്ന അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിന് വേണ്ടി ഗാനങ്ങള്‍ എഴുതുന്നതും ചിട്ടപ്പെടുത്തുന്നതുമെല്ലാം അഭിരാമിയാണ്.
അഭിനയത്തോടും അഭിരാമിയ്ക്ക് വലിയ താത്പര്യമാണ്. ബിവേര്‍ ഓഫ് ഗോഡ്, 100 ഡെയ്‌സ് ഓഫ് ലവ് എന്നീ ചിത്രങ്ങളിലൊക്കെ സഹതാരമായി എത്തിയിട്ടുണ്ട്. കുബേര രാശി എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചു. കാമുകന്‍ റോഷന്‍ ബഷീറാണ് ചിത്രത്തിലെ നായകനായി എത്തിയത്. ഗായിക നായിക എന്നതിനൊക്കെ അപ്പുറം അഭിരാമിയ്ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത് സോഷ്യല്‍ മീഡിയയാണ്. പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും അഭിരാമി ധാരാളം ട്രോള്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. ദയയില്ലാതെ ട്രോള്‍ ചെയ്യപ്പെട്ട ആളാണ് താന്‍ എന്ന് അഭിരാമി തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











