പാപ്പുവിന്റെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത സുരേഷ്! വൈറലായി പോസ്റ്റ്
ഗായികയായി മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയയായ താരം അടുത്തിടെ ബിഗ് ബോസ് രണ്ടാം സീസണിലും പങ്കെടുത്തിരുന്നു. അമൃതയ്ക്കൊപ്പം അനിയത്തി അഭിരാമി സുരേഷും എല്ലാവര്‍ക്കും സുപരിചിതയാണ്. അമൃത സുരേഷിനൊപ്പം മകള്‍ പാപ്പു എന്ന അവന്തികയും വാര്‍ത്തകളില്‍ നിറയാറുണ്ട്. അമൃതയുടെയും മുന്‍ഭര്‍ത്താവ് ബാലയുടെയും മകളാണ് പാപ്പു.

മകളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അമൃത പങ്കുവെക്കാറുളളത്. അതേസമയം പാപ്പുവിന്റെ ജന്മദിനത്തില്‍ അമൃതയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. മകളുടെ ജന്മദിനാഘോഷ ചിത്രങ്ങളാണ് ഗായിക പങ്കുവെച്ചിരിക്കുന്നത്.
സുന്ദരിക്കുട്ടിക്ക് ഹാപ്പി ബെര്‍ത്ത്‌ഡേ എന്നാണ് പാപ്പുവിന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത കുറിച്ചിരിക്കുന്നത്. ഇതിന് താഴെ പാപ്പുവിന് ആശംസകളുമായി നിരവധി പേര്‍ എത്തിയിരുന്നു. മകളുടെ പിറന്നാള്‍ വീട്ടില്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് അമൃത. അതേസമയം മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വീഡിയോ ആയിരുന്നു ബാല പങ്കുവെച്ചിരുന്നത്.
പാപ്പുവിനൊപ്പമുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള വീഡിയോ ഒരുക്കികൊണ്ടാണ് ബാല മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. വീഡിയോയില്‍ കണ്ണാന കണ്ണേ എന്ന പാട്ടും അകമ്പടിയായി ഉണ്ട്. പാപ്പുവിനെ ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ പിരിക്കാനാവില്ലെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 21, പാപ്പു ഹാപ്പി ബെര്‍ത്ത്‌ഡേ ടൂ യൂ. ഞാന്‍ പറഞ്ഞ വാക്ക് പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല.
ഞാന്‍ ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. ലവ് യൂ സോ മച്ച്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കാണും. ഞാന്‍ കണ്ടിരിക്കും നിന്നെ. ബാല വീഡിയോയില്‍ പറഞ്ഞ വാക്കുകളാണിവ. 2010ലാണ് ബാലയും അമൃത സുരേഷും വിവാഹിതരായത്. നാല് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും നിയമപരമായി വിവാഹ മോചിതരായത്. അമൃതയ്‌ക്കൊപ്പമാണ് പാപ്പു താമസിക്കുന്നത്. പാപ്പുവിനൊപ്പമുളള ചിത്രങ്ങളും വീഡിയോസും മുന്‍പും ബാല പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications