ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം! ആഗ്രഹം പങ്കുവെച്ച് അഞ്ജലി അമീര്‍
മമ്മൂട്ടിയുടെ പേരന്‍പിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. പേരന്‍പിന്റെ വിജയം നടിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. പേരന്‍പിന് പിന്നാലെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലും അഞ്ജലി തിളങ്ങിയിരുന്നു. ബിഗ് ബോസിന്‌റെ ആദ്യ സീസണിലായിരുന്നു അഞ്ജലി അമീര്‍ പങ്കെടുത്തിരുന്നത്. അഭിനേതാവിന് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് അഞ്ജലി.

സിനിമാത്തിരക്കുകള്‍ക്കിടെയാണ് പഠിക്കാനും നടി സമയം കണ്ടെത്തിയിരുന്നത്. കോഴിക്കോട് ദേവഗിരി കോളേജിലാണ് നടി ബിരുദം ചെയ്യാന്‍ പോയത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്.
അടുത്തിടെ സ്വകാര്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചും നടി എത്തിയിരുന്നു. അഞ്ജലി അമീറിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം എന്ന് പറഞ്ഞുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
അഞ്ജലി അമീറിന്റെ വാക്കുകളിലേക്ക്; ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും, മഴ പെയ്യുമ്പോള്‍ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തില്‍ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തന്‍. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ. ആഗ്രഹം പങ്കുവെച്ച് അഞ്ജലി അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മമ്മൂട്ടിയുടെ പേരന്‍പില്‍ വളരെയധികം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിച്ചിരുന്നത്. റാം സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിന് അഞ്ജലിക്കും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. പേരന്‍പിലെ മീര എന്ന കഥാപാത്രത്തെയാണ് അഞ്ജലി അമീര്‍ അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലാണ് നടി ചിത്രത്തില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications