ആര്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണിത്! ബിസിനസില്‍ വമ്പന്‍ കുതിപ്പ്, 2 കുഞ്ഞുങ്ങളും വളര്‍ന്നെന്ന് നടി
ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ആര്യ ബഡായ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെ കടന്ന് പോവുകയാണ്. കഴിഞ്ഞ ദിവസമാണ് ആര്യയുടെ മകള്‍ റോയയുടെ ജന്മദിനം വിപുലമായി ആഘോഷിച്ചത്. അതേ ദിവസം തന്നെ മറ്റൊരു സന്തോഷം കൂടി സംഭവിച്ചുവെന്നാണ് നടി പറയുന്നത്.
ആര്യ തന്റെ രണ്ടാമത്തെ കുഞ്ഞ് എന്ന് വിശേഷിപ്പിക്കുന്നത് ബ്രാന്‍ഡായ കാഞ്ചീവരം ആണ്. മുന്‍പ് പലപ്പോഴും നടി ഇതിനെ പറ്റി പറഞ്ഞിട്ടുമുണ്ട്. മകളുടെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് നടി ബിസിനസിലും ചുവടുറിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ എത്രത്തോളം വളര്‍ന്നുവെന്ന് വെളിപ്പെടുത്തുകയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

'ഇന്ന് ഫെബ്രുവരി 18 എന്റെ മകള്‍ ജനിച്ച ദിവസമാണ്. ഇന്ന് തന്നെയാണ് എന്റെ സെക്കന്‍ഡ് ബേബി എന്ന് പറയാവുന്ന ബ്രാന്‍ഡ് കാഞ്ചീവരം ഉണ്ടായതും. എന്റെ ആദ്യത്തെ കുഞ്ഞിന്റെയും രണ്ടാമത്തെ കുഞ്ഞിന്റെയും ബര്‍ത്ത് ഡേ ഒരുമിച്ച് വരുന്ന ദിവസമാണ് ഫെബ്രുവരി 18. രണ്ടുവര്‍ഷം മുമ്പ് 600 സ്‌ക്വയര്‍ ഫീറ്റിലാണ് കാഞ്ചീവരം തുടങ്ങുന്നത്. ഇന്ന് നമ്മള്‍ നില്‍ക്കുന്നത് 1200 സ്‌ക്വയര്‍ ഫീറ്റുള്ള ഷോറൂമില്‍ ആണ്.
ഇപ്പോള്‍ ഇതിന്റെ അസ്ഥികൂടം മാത്രമേ ആയിട്ടുള്ളൂ. ഫെബ്രുവരി 18ന് തന്നെ ലോഞ്ച് ചെയ്യണമെന്ന് ആഗ്രഹം കൊണ്ടാണ് എന്റെ ഏറ്റവും ക്ലോസ് ആയിട്ടുള്ള സുഹൃത്തുക്കള്‍ മാത്രം പങ്കെടുക്കുന്ന ഇന്റിമേറ്റ് ചടങ്ങ് വെച്ചത്. ഇതൊരു സോഫ്റ്റ് ലോഞ്ച് മാത്രമാണ്. വിളക്ക് കൊളുത്തി ലോഞ്ച് ചെയ്ത ശേഷം ആദ്യത്തെ കച്ചവടവും നടത്തി. ഈ ബ്രാന്‍ഡിലൂടെ ഞങ്ങളെല്ലാവരും ഒരുമിച്ച് വളരുകയാണ്. ഇനിയും വളരും. കുറേ പുതിയ ആളുകള്‍ വരാനുണ്ട്. ഞാനിപ്പോള്‍ വലിയ സന്തോഷത്തിലാണ്. ഉടന്‍ തന്നെ അടുത്ത കടയും ഓപ്പണ്‍ ചെയ്യും.
എന്റെ ജീവിതത്തിലും കാഞ്ചീവരത്തിന്റെ ചരിത്രത്തിലും മറ്റൊരു നാഴികക്കല്ലാണിത്. അടുത്ത മാസം കൊച്ചിയിലെ പാലാരിവട്ടത്ത് തുറക്കുന്ന ഞങ്ങളുടെ പുതിയ സ്റ്റോറിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിക്കൊണ്ട് വളരെ അടുപ്പമുള്ള ഒരു ചടങ്ങ് ഞങ്ങള്‍ നടത്തി. ഈ നിമിഷങ്ങള്‍ എന്നെന്നേക്കുമായി ഓര്‍മ്മിക്കേണ്ടതാണ്, എനിക്കൊപ്പം പാറപോലെ നിന്ന് എനിക്ക് ഉയരത്തില്‍ പറക്കാന്‍ ചിറകുകള്‍ നല്‍കുന്ന എന്റെ ഈ പ്രിയപ്പെട്ടവര്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എന്റെ അച്ഛന്റെയും സര്‍വ്വശക്തനായ ദൈവത്തിന്റെയും അനുഗ്രഹത്താല്‍ കാഞ്ചീവരത്തിന്റെ കൊച്ചിന്‍ പതിപ്പായ ഒരു വലിയ സ്റ്റോര്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണെന്നുമാണ്,' ആര്യ പറയുന്നത്.

ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ വലിയ ജനപ്രീതി നേടിയ ആര്യ പിന്നീട് ബിഗ് ബോസില്‍ മത്സരിച്ചതോട് കൂടിയാണ് വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്നത്. ഷോ കഴിഞ്ഞതിന് ശേഷം ആര്യയുടെ വ്യക്തി ജീവിതത്തിലും കരിയറിലുമൊക്കെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. സൈബര്‍ ആക്രണത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വരെ നടി എത്തി. വീണ് കിടന്നിടത്ത് നിന്നും ചിറകടിച്ച് ഉയരാനുള്ള മാര്‍ഗമായിട്ടാണ് ആര്യ ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുന്നത്.
കാഞ്ചീവരം എന്ന പേരില്‍ സാരികള്‍ക്ക് മാത്രമായി ഒരു ബ്രാന്‍ഡാണ് നടി രൂപകല്‍പ്പന ചെയ്തത്. ഇന്ന് മലയാള സിനിമയിലെ അടക്കം നടിമാര്‍ വിവാഹത്തിനുള്ള സാരികള്‍ വാങ്ങിക്കുന്നത് ആര്യയുടെ കടയില്‍ നിന്നുമാണ്. ആ നിലയിലേക്ക് വളര്‍ന്ന നടി ഉയരങ്ങള്‍ കീഴടക്കുകയാണ്. ഞങ്ങളും ആര്യയ്ക്ക് എല്ലാവിധ ആശംസകളും നേരുകയാണ്...


Click it and Unblock the Notifications