എന്നെ പറ്റി വളരെ മോശം പറഞ്ഞില്ലേ, എന്നിട്ടും ഞാന്‍ നല്ല രീതിയില്‍ പെരുമാറണമോ? റിയാസിനോട് ആര്യ ബഡായ്
ജീവിതത്തിലുണ്ടായ പരാജയങ്ങളില്‍ നിന്നും ചിറകടിച്ച് ഉയിര്‍ത്തെഴുന്നേറ്റ് വന്ന താരമാണ് ആര്യ ബഡായ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയതോടെയാണ് ആര്യയുടെ ജീവിതത്തില്‍ ചി്ല പ്രശ്നങ്ങളുണ്ടായത്. അതുവരെ പങ്കാളിയായി കൂടെയുണ്ടായിരുന്ന ആള്‍ ഉപേക്ഷിച്ച് പോവുകയും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ബുള്ളിയിംഗിന് ആര്യ ഇരയാവുകയുമൊക്കെ ചെയ്തു. അതില്‍ നിന്നും പുറത്ത് വന്നതിന് ശേഷം കാഞ്ചീവരം എന്ന പേരില്‍ ആര്യ ഒരു ബിസിനസ് സ്ഥാനമുണ്ടാക്കി.
കല്യാണത്തിനും മറ്റുമായിട്ടുള്ള കിടിലന്‍ സാരികളുടെ കളക്ഷനായിരുന്നു ആര്യയുടെ ബ്രാന്‍ഡായി പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം തന്റെ ബിസിനസിന്റെ രണ്ടാമത്തെ ഷോറൂമിന്റെ ഉദ്ഘാടനവും ആര്യ നടത്തി. നടന്‍ രമേഷ് പിഷാരടിയും ബിഗ് ബോസിലെ താരങ്ങളുമടക്കം ആര്യയുടെ സുഹൃത്തുക്കളെല്ലാം ഈ ചടങ്ങിലെത്തിയിരുന്നു. എന്നാല്‍ തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചല്ലെന്ന് പറഞ്ഞ് ആര്യയ്ക്കെതിരെ ബിഗ് ബോസ് താരം റിയാസ് സലീം രംഗത്ത് വന്നു. മാത്രമല്ല നടിയ്ക്കെതിരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായി റിയാസ് പങ്കുവെച്ച പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ആര്യയിപ്പോള്‍. റിയാസിനെ ഉദ്ദ്ഘാടനത്തിന് വിളിക്കാതിരുന്നതിന്റെ കാരണവും നടി വ്യക്തമാക്കി....
'എന്റെ പുതിയ സ്റ്റോറിന്റെ ഉദ്ദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് മുന്‍ ബിഗ് ബോസ് താരവും ഇന്‍ഫ്ളുവന്‍സറുമായ ഒരാള്‍ അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഫ്രസ്ട്രേഷന്‍ എന്നോട് തീര്‍ത്തു. അതിനുള്ള മറുപടിയാണിത്.
സഹോദരാ (നിങ്ങളെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റുണ്ടോ എന്ന് എനിക്കറിയില്ല... പക്ഷേ നിങ്ങള്‍ ആരായാലും അതിനോടുള്ള എല്ലാ ബഹുമാനത്തോടെയും)... എല്ലാത്തരം ജീവജാലങ്ങളോടും എനിക്ക് അനുകമ്പയുണ്ട്, അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോട് മാത്രമല്ല. എനിക്ക് നല്ലവരായ ആളുകളോട് ഞാനും നല്ലവള്‍ തന്നെയാണ്, അവര്‍ എനിക്ക് നല്ലതല്ലെങ്കില്‍ പോലും അവരോട് നല്ല രീതിയില്‍ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നിങ്ങളോടെന്ന പോലെ!
കാരണം നിങ്ങള്‍ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയിലൂടെ എന്നെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഇത്രയും നാള്‍ ഞാന്‍ അതൊന്നും കണ്ടില്ലെന്ന് കരുതി നിങ്ങളെ അവഗണിക്കുകയായിരുന്നു, ഭാവിയിലും അത് തന്നെ ചെയ്യും! പക്ഷേ ഇപ്പോള്‍ നിങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. 'ഫോബിയ' എന്നാല്‍ ഭയം എന്നാണ്! ആരും നിങ്ങളെ ഭയപ്പെടുന്നില്ല. നിങ്ങളുടെ മനോഭാവവും കാഴ്ചപ്പാടുകളും കണക്കിലെടുക്കുമ്പോള്‍, നിങ്ങള്‍ എന്നെക്കാള്‍ വളരെ അപകടകാരിയാണെന്ന് തോന്നുന്നു!
പ്രിയപ്പെട്ട റിയാസ് സലിം, ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇനിയും കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കല്‍ നിങ്ങളെ പിന്തുണക്കാന്‍ ഒരുപാട് ആളുകളെ ഞാന്‍ എതിര്‍ത്തിരുന്നു. അതില്‍ എനിക്കിപ്പോള്‍ ഖേദമുണ്ട്.' എന്നുമാണ് ആര്യ റിയാസിനോട് പറഞ്ഞിരിക്കുന്നത്.
ആര്യയുടെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ആളുകളുടെ ജീവിതത്തെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു റിയാസ് എത്തിയത്. ഒപ്പം തന്നെ ക്ഷണിക്കാത്തതിലുള്ള നീരസവും അദ്ദേഹം പങ്കുവെച്ചു. ആര്യയ്ക്കെതിരെ റിയാസ് സംസാരിച്ചത് ഇങ്ങനെയാണ്... 'പൊതുപ്രവര്‍ത്തകരായ സ്ത്രീകളുടെ പ്രകടനപരമായ സഖ്യം!
ഒരു മുന്‍ ടിവി അവതാരക, LGBTQIയുടെ സഖ്യകക്ഷിയാണെന്ന് സ്വയം വിശേഷിപ്പിക്കാന്‍ കിട്ടുന്ന അവസരമൊന്നും ഒരിക്കലും നഷ്ടപ്പെടുത്താറില്ല. എന്നാല്‍, പ്രവൃത്തിയിലേക്ക് വരുമ്പോള്‍, ഹോമോഫോബിയയ്ക്കും ട്രാന്‍സ്ഫോബിയയ്ക്കും പേരുകേട്ട പുരുഷന്മാരുമായി അവര്‍ നല്ല മനസ്സോടെ സഹവസിക്കുകയാണ്. സ്വവര്‍ഗാനുരാഗികളെ ഭീഷണിപ്പെടുത്താന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന, ദൈനംദിന ജീവിതത്തില്‍ നിലനില്‍ക്കാന്‍ പാടുപെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ക്കെതിരെ സജീവമായി അക്രമം പ്രേരിപ്പിക്കുന്ന പുരുഷന്മാരാണ് അവര്‍!
ഇവരെപ്പോലുള്ള സ്ത്രീകള്‍ സഹാനുഭൂതിയെ ഒരു വേഷമായി ധരിക്കുകയും, അഭിമുഖങ്ങളില്‍ പുരുഷാധിപത്യത്തിന്റെ ഇരകളായി സ്വയം ചിത്രീകരിക്കുന്നതും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോട് ഏറ്റവും അടിസ്ഥാനപരമായ അനുകമ്പ പോലും കാണിക്കാന്‍ കഴിയാത്തതും കാണുമ്പോള്‍ അരോചകമാണ്. ഇത് നിരാശാജനകമല്ല. അത് അപകടകരമാണ്. സഖ്യകക്ഷിത്വം വിളിച്ചുപറയുന്ന ഒരു ബഡായി എപ്പോഴും ഉണ്ടായിരിക്കും, പക്ഷേ അയാള്‍ മതഭ്രാന്തന്മാരോട് മയങ്ങി അവരെ എങ്ങനെയെങ്കിലും ഉയരത്തിലെത്തിക്കും.' എന്നുമാണ് റിയാസ് പറഞ്ഞത്.
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലാണ് ആര്യ മത്സരിക്കുന്നത്. കൊവിഡ് കാരണം ആ ഷോ പകുതിയില്‍ നിര്‍ത്തി. മാത്രമല്ല ഷോ യിലൂടെ ആര്യയ്ക്ക് വ്യാപക വിമര്‍ശനമായിരുന്നു ലഭിച്ചത്. ആര്യ വിഷമാണെന്നും പെരുമ്പാമ്പ് ആണെന്നും തുടങ്ങി അധിഷേപങ്ങളും നേരിടേണ്ടി വന്നു. വ്യക്തി ജീവിതത്തിലെ പരാജയങ്ങളൊക്കെ ചൂണ്ടി കാണിച്ച് വ്യാപകമായ പരിഹാസങ്ങളും നടിയ്ക്ക് നേരിടേണ്ടതായി വന്നു. അന്ന് എട്ട് വയസ് മാത്രമുണ്ടായിരുന്ന മകളെ പോലും ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ തുടങ്ങിയതോടെയാണ് ആര്യ പ്രതികരിച്ച് രംഗത്ത് വന്നത്.

ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം അതുവരെ കൂടെയുണ്ടായിരുന്ന ആളും ആര്യയെ ഉപേക്ഷിച്ച് പോയിരുന്നു. എല്ലാ അര്‍ഥത്തിലും പങ്കാളിയെ പോലെ ഒരാളായിരുന്നു. എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി ആക്കിയത് വരെ അദ്ദേഹമായിരുന്നെങ്കിലും മത്സരത്തിന് ശേഷം കാര്യങ്ങള്‍ മാറി. തന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ച അദ്ദേഹം ആര്യയെ വഞ്ചിച്ച് പോവുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ഡിപ്രെഷനിലും മാനസിക സംഘര്‍ഷത്തിലുമായ നടി അതിനെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
നേരത്തെ ബിസിനസ് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് കാഞ്ചീവരം എന്നൊരു ബ്രാന്‍ഡ് കൊണ്ട് വരുന്നത്. കിടിലന്‍ സാരികളുടെ ഒരു കളക്ഷന്‍ തന്നെ അവതരിപ്പിക്കാന്‍ ആര്യയ്ക്ക് സാധിച്ചു. സെലിബ്രിറ്റികളടക്കം വിവാഹത്തിനുള്ള സാരികള്‍ ആര്യയുടെ ഷോപ്പില്‍ നിന്നും വാങ്ങാന്‍ തുടങ്ങിയതോടെയാണ് ഈ ബിസിനസ് വലുതാവുന്നത്. എറണാകുളം പാലാരിവട്ടത്താണ് ആര്യയുടെ കാഞ്ചീവരം എന്ന സാരി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു കാഞ്ചീവരത്തിന്റെ പ്രവര്‍ത്തനം. അതിനൊരു മാറ്റം വരുത്തി ഇനി മുതല്‍ എല്ലാ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ബിസിനസും ഈ ഷോറൂം കേന്ദ്രീകരിച്ചായിരിക്കും നടക്കുകയെന്ന് ആര്യ അറിയിച്ചിരുന്നു.
ഫെബ്രുവരി പതിനെട്ടിന് മകളുടെ ജന്മദിനത്തിലായിരുന്നു താന്‍ പുതിയതായി ഒരു ഷോറൂം തുറക്കാന്‍ പോവുകയാണെന്ന കാര്യം ആര്യ പുറംലോകത്തോട് വെളിപ്പെടുത്തുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് താന്‍ ഈ ബിസിനസ് തുടങ്ങുന്നതെന്നും കൃത്യം രണ്ട് വര്‍ഷത്തിനിപ്പുറം അത് വലിയൊരു ഷോറൂമായി വളര്‍ന്നതില്‍ അഭിമാനമുണ്ടെന്നും ആര്യ വ്യക്തമാക്കിയിരുന്നു. മകളുടെ ജന്മദിനത്തില്‍ തന്നെ ഇത് ചെയ്യണമെന്നുണ്ടായിരുന്നു. അന്ന് ഷോപ്പിന്റെ പണി പൂര്‍ത്തിയാവാത്തത് കൊണ്ട് അണ്‍ഒഫിഷ്യലായിട്ടുള്ള ഉദ്ഘാടനം മകള്‍ നിര്‍വഹിച്ചു. വിപുലമായ ആഘോഷം ഉണ്ടായിരിക്കുമെന്നും നടി പറഞ്ഞിരുന്നു.
അങ്ങനെയാണ് ഇക്കഴിഞ്ഞ ദിവസം ആര്യയുടെ പുതിയ സംരംഭത്തിന് തുടക്കമായത്. നടനും അവതാരകനും ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ രമേഷ് പിഷാരടിയായിരുന്നു ഉദ്ഘാടകനായിട്ടെത്തിയത്. ഇതിന് പുറമേ കഴിഞ്ഞ ബിഗ് ബോസില്‍ മത്സരിച്ചവര്‍ മുതല്‍ ആര്യയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ എത്തി. മുന്‍പ് റിയാസിനെ സപ്പോര്‍ട്ട് ചെയ്തിരുന്ന ആളായിരുന്നു ആര്യ.
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലാണ് റിയാസ് സലീം മത്സരിച്ചത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങളും നിലപാടുമുള്ള റിയാസ് ഷോ തുടങ്ങി നാല്‍പത് ദിവസത്തിന് ശേഷമാണ് മത്സരിക്കാനെത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിഞ്ഞു. ആ സീസണിലെ ശ്രദ്ധാകേന്ദ്രമായതിനൊപ്പം ആര്യയടക്കമുള്ളവര്‍ റിയാസിനെ പിന്തുണച്ചു. എന്നാല്‍ ഇദ്ദേഹം പിന്നീട് നടിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി വന്നതും വാര്‍ത്തയായി. റിയാസിന്റെ ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്യ ഇക്കാര്യം വിമര്‍ശിച്ച് കൊണ്ട് എത്തിയത്.


Click it and Unblock the Notifications