കുഞ്ഞിനെ വെച്ച് കള്ളസത്യം ചെയ്തതല്ലേ? ആ കാശ് ഉപയോഗിക്കാമല്ലോ?ആര്യയെ വെട്ടിലാക്കി വിമര്‍ശനപ്പെരുമഴ

ബിഗ് ബോസ് 2ലൂടെയാണ് ആര്യയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ബഡായി ബംഗ്ലാവിലെപ്പോലെയല്ല താന്‍ യഥാര്‍ത്ഥ ജീവിതത്തിലെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്ന് നേരത്തെയും ക്ഷണമുണ്ടായിരുന്നുവെന്നും രണ്ടാം സീസണ്‍ ആയപ്പോഴാണ് അത് സ്വീകരിക്കാന്‍ കഴിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലേക്കെത്തിയപ്പോള്‍ തുടക്കത്തില്‍ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഒരുവിഭാഗം പിന്തുണച്ചുവെങ്കിലും മറുവിഭാഗമാവട്ടെ താരത്തെ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു.

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ആര്യയ്‌ക്കൊരു ഫ്‌ളാറ്റ്, ആര്യവെമ്പാല തുടങ്ങിയ പേരുകളിലായിരുന്നു വിമര്‍ശകര്‍ താരത്തെ സംബോധന ചെയ്തത്. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായത് ആര്യയെ വേദനിപ്പിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് ആര്യ സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ബിഗ് ബോസ് ഷോ നിര്‍ത്തിയെങ്കിലും താരത്തിനോടുള്ള എതിര്‍പ്പും വിമര്‍ശനങ്ങളും ഇപ്പോഴും അതേ പോലെ തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് അസുഖബാധിതനായി കഴിയുന്നൊരാളെ സഹായിക്കണമെന്നാവശ്യപ്പെട്ട് ആര്യയെത്തിയത്. ഇതിന് ലഭിച്ചതോ കടുത്ത വിമര്‍ശനങ്ങളും.

 വിമര്‍ശനപ്പെരുമഴയായിരുന്നു

വിമര്‍ശനപ്പെരുമഴയായിരുന്നു

സദുദ്ദേശത്തോടെയായിരുന്നു ആര്യ വീഡിയോ പങ്കുവെച്ച് കുറിപ്പുമായെത്തിയത്. ഇതുപോലെ എത്രയോ ജീവിതങ്ങൾ ഉണ്ട് , എല്ലാവരെയും ചിലപ്പോൾ സഹായിക്കാൻ പറ്റി എന്ന് വരില്ല എന്നാലും പറ്റുന്നപോലെ നമുക്ക് എല്ലാവര്ക്കും ഒരുമിച്ചു ഒന്ന് ശ്രമിച്ചൂടെ ?? ഇങ്ങനെ ഒരു അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല പക്ഷെ പറ്റുന്നവർ ഇവരെ ഒന്ന് സഹായിക്കണം . നമ്മൾ എല്ലാവരും ഒരുമിച്ചു ശ്രമിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്നും താരം കുറിച്ചിരുന്നു. പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്.

നല്ലപിള്ള ചമയാന്‍

നല്ലപിള്ള ചമയാന്‍

നല്ലപിള്ള ചമയാന്‍ വേണ്ടിയാണ് താരം ഇത്തരത്തിലുള്ള പോസ്റ്റുമായെത്തിയതെന്നായിരുന്നു ഒരാളുടെ കമന്‍റ്. സ്വന്തം നിലക്ക് ചെയ്യാമെങ്കിൽ ചെയ്യാൻ നോക്ക് .പാരവെച്ചും കുതികാൽ വെട്ടിയും കുത്തിത്തിരുപ്പും ഉണ്ടാക്കിബിഗ് ബോസില്‍ നിന്ന് കിട്ടിയതും നാട്ടുകാർക്ക് കണ്ണിനു കണ്ടുകൂടാത്ത ഫുക്രുവിനെ പറ്റിച്ചതുമായ കാശൊക്കെ ഉണ്ടാവുമല്ലോ ?കുറച്ചു ഈ പാവങ്ങൾക്ക് കൊടുക്ക്‌ .എന്നിട്ട് ഒരു പോസ്റ്റ്‌ ഇട് . മനസാക്ഷിയുള്ളവർ ഇവിടെയുണ്ട് .അവർക്ക് സഹായിക്കാൻ നിങ്ങളുടെ ഒത്താശ വേണ്ടെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

കുഞ്ഞിനെ വെച്ച് കള്ളസത്യം

കുഞ്ഞിനെ വെച്ച് കള്ളസത്യം

സ്വന്തം മോളെ വച്ച് കള്ള സത്യം ഇട്ട നീ വേണ്ട ഞങ്ങളോട് അപേക്ഷിക്കാൻ... നീ പറഞ്ഞാൽ ചിലപ്പോൾ 1000 കൊടുക്കാൻ നോക്കിയവർ അത് ചിലപ്പോൾ 100 ആക്കും... ഭൂരിപക്ഷം മലയാളികളും അത്രക്കും നിന്നെ വെറുത്തു കഴിഞ്ഞെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ടാസ്ക്കിനിടയിലായിരുന്നു ആര്യ കുഞ്ഞിന്‍റെ പേരില്‍ സത്യം ചെയ്തത്. അതായിരുന്നില്ല യാഥാര്‍ത്ഥ്യമെന്ന് മോഹന്‍ലാല്‍ വീഡിയോയിലൂടെ കാണിച്ചപ്പോള്‍ ആര്യ സുജോയോട് ക്ഷമ ചോദിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.

മലയാളികള്‍ വെറുത്തുകഴിഞ്ഞു

മലയാളികള്‍ വെറുത്തുകഴിഞ്ഞു

ചേച്ചിയുടെ ഫ്ലാറ്റ് വിറ്റാൽ അവരെ സഹായിക്കാൻ ഉള്ള കാഷ് കിട്ടില്ലേ? ഇല്ലേൽ അവരെ ചേച്ചിയുടെ ബിഗ്ഫോഴ്‌സ് ഫ്ളാറ്റിൽ താമസിപ്പിക്കു. ബിഗ് ബോസില്‍ നിന്ന് കിട്ടിയ പൈസയുടെ കാൽ ഭാഗം കൊടുത്താൽ മതി ഇവർ രക്ഷപെടും , സ്വന്തമായി അങ്ങനെ എങ്കിലും ഒരു നല്ല കാര്യം ചെയ്യൂയെന്ന കമന്‍റും പോസ്റ്റിന് കീഴിലുണ്ടായിരുന്നു.

Recommended Video

പരീക്കുട്ടി ആര്യയെ പറ്റി പറയുന്നത് കേട്ടോ | FilmiBeat Malayalam
നല്ല കാര്യം ചെയ്യുമ്പോൾ

നല്ല കാര്യം ചെയ്യുമ്പോൾ

ഒരു നല്ല കാര്യം ചെയ്യുമ്പോൾ അവരെ സഹായിക്കാൻ മനസ്സു കാണിക്കാതെ പറയുന്നവരെ കുറ്റപെടുത്തുകയല്ല വേണ്ടത്, കഴിയുന്നവർ സഹായിക്കുകയെന്ന കമന്‍റും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. കൂടുതല്‍ പേരും വിമര്‍ശിച്ചപ്പോള്‍ കുറച്ചുപേരാണ് ആര്യയുടെ തീരുമാനത്തിന് കൈയ്യടിയുമായെത്തിയിട്ടുള്ളത്. പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X