ഫുക്രുവിനെ ആദ്യമായി കണ്ട സന്തോഷത്തില്‍ ആര്യയുടെ മകള്‍! അവളുടെ മുഖത്തെ ചിരി പറയും എല്ലാമെന്ന് നടി
ബിഗ് ബോസിന്‌റെ രണ്ടാം സീസണ്‍ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്ക് ഒടുവിലാണ് അടുത്തിടെ അവസാനിച്ചത്.ഷോ കഴിഞ്ഞ ശേഷവും മല്‍സരാര്‍ത്ഥികള്‍ എല്ലാം അവരുടെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് എല്ലാവരും ആക്ടീവായിരുന്നത്. ബിഗ് ബോസിലെത്തിയ ശേഷം അടുത്ത സുഹൃത്തുക്കള്‍ ആയവരാണ് ആര്യയും ഫുക്രു.
ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നേറിയിരുന്നത്. പാഷാണം ഷാജി, എലീന പടിക്കല്‍, ദയ അശ്വതി തുടങ്ങിയവരാണ് ബിഗ് ബോസിന്റെ അവസാനം ആര്യയ്ക്കും ഫുക്രുവിനുമൊപ്പം നിന്ന് കളിച്ചത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം ഇവരെല്ലാം മുന്‍പ് ഒത്തുകൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

കഴിഞ്ഞ ദിവസമായിരുന്നു എലീന പടിക്കലിന്റെ വീട്ടില്‍ ബിഗ് ബോസിലുണ്ടായിരുന്ന കുറച്ച് പേര്‍ വീണ്ടും ഒത്തുകൂടിയത്. ഫുക്രു, സുരേഷ് കൃഷ്ണന്‍, ആര്യ, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരാണ് എലീനയുടെ വീട്ടിലെത്തിയത്. എലീനയുടെ വീട്ടില്‍ നിന്നുളള ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക് ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് ഇവര്‍ക്കെല്ലാം പരസ്പരം കാണാന്‍ കഴിഞ്ഞത്.

ഇതിന്റെ സന്തോഷം ഒത്തുകൂടിയവരെല്ലാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എലീനയുടെ വീട്ടില്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ ആര്യയും പങ്കുവെച്ചിരുന്നു. ആര്യയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഫുക്രുവിനെ ആദ്യമായി തന്റെ മകള്‍ കണ്ടതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചത്. ഫുക്രുവിനാപ്പം മകള്‍ ഖുശിയും നില്‍ക്കുന്ന ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അവളുടെ മുഖത്ത് വിടരുന്ന ചിരി പറയും എല്ലാം. ആദ്യമായിട്ടാണ് അവളുടെ ബിഗ് ബ്രദറിനെ അവള്‍ നേരിട്ട് കാണുന്നത് എന്നും ആര്യ കുറിച്ചു. ആര്യയ്ക്ക് പിന്നാലെ ഫുക്രുവും ഖുശിക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഫുക്രുവിന്റെ വലിയ ആരാധികയാണ് ഖുശിയെന്ന് മുന്‍പ് ആര്യ തുറന്നുപറഞ്ഞിരുന്നു.

ഫുക്രുവിന് പിന്നാലെയാണ് ആര്യയും മകളും ടിക്ക് ടോക്കില്‍ ആക്ടീവായി തുടങ്ങിയത്. ആര്യയുടെയും മകളുടെതുമായി വരാറുളള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ പാഷാണം ഷാജിയെയും കാണാന്‍ ഫുക്രു പോയിരുന്നു. പാഷാണം ഷാജിക്കും ഭാര്യക്കുമൊപ്പമുളള ചിത്രവും അടുത്തിടെ ഫുക്രു പങ്കുവെച്ചിരുന്നു. ഇത് കഴിഞ്ഞാണ് എലീനയുടെ വീട്ടില്‍ ആര്യയും ഫുക്രുവുമെല്ലാം ഒത്തുകൂടിയത്. ബിഗ് ബോസിലെ സുഹൃത്തുക്കളുടെ പിറന്നാളും എല്ലാവരും ആഘോഷിക്കാറുണ്ട്. അടുത്തിടെ ഫുക്രു, വീണ, അലക്‌സാന്‍ഡ്ര തുടങ്ങിയവരുടെ ജന്മദിനത്തില്‍ എല്ലാവരും ആശംസകള്‍ അറിയിച്ചിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായ സുരേഷ് കൃഷ്ണന്റെ പിറന്നാള്‍ ദിനമായ ഇന്നും ആശംസകള്‍ അറിയിച്ച് താരങ്ങള്‍ എത്തിയിരുന്നു.


Click it and Unblock the Notifications