ബഷീര്‍ ബഷിയുടെ രണ്ടാംഭാര്യ മാഷുറയ്‌ക്കെതിരെ വിമര്‍ശനപ്പെരുമഴ! ഭര്‍ത്താവിന് മുന്നിലാണ് ഇത് വേണ്ടത്!

ബിഗ് ബോസ് ആദ്യ സീസണ്‍ കണ്ടവര്‍ക്കെല്ലാം സുപരിചിതനാണ് ബഷീര്‍ ബഷി. ഈ പരിപാടിക്ക് പിന്നാലെയായാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതും. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. രണ്ട് വിവാഹം ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ചും അതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം വാചാലനായിരുന്നു. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനമായിരുന്നു ബഷീറിനെതിരെ ഉയര്‍ന്നത്. ആദ്യഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് ബഷീര്‍ പറഞ്ഞിരുന്നു.

രണ്ടാം ഭാര്യയായ മഷൂറ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മഷൂറയ്ക്ക്. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും പാചകപരീക്ഷണങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി മഷൂറ എത്താറുണ്ട്. മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ മഷൂറയ്ക്ക് നല്‍കുന്നത്. കാസര്‍കോട് ശൈലിയിലുള്ള സംസാരമാണ് മഷൂറയ്ക്ക്. സുഹാനയ്ക്കും മഷൂറയ്ക്കുമൊപ്പം കല്ലുമ്മക്കായ വെബ് സീരീസുമായും ബഷീര്‍ ബഷി എത്തൊറുണ്ട്. കഴിഞ്ഞ ദിവസം മഷൂറ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

മഷൂറയുടെ ഫോട്ടോ

മഷൂറയുടെ ഫോട്ടോ

സോഷ്യല്‍ മീഡിയയില്‍ സജീവമായ മഷൂറ കഴിഞ്ഞ ദിവസം പോസറ്റ് ചെയ്ത ഫോട്ടോ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ജീന്‍സും ഷര്‍ട്ടുമണിഞ്ഞ് വാച്ചില്‍ നോക്കുന്ന മഷൂറയെയായിരുന്നു ഫോട്ടോയില്‍ കണ്ടത്. റമദാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതാണ് പലരേയും പ്രകോപിപ്പിച്ചത്. ഈ സമയത്തെങ്കിലും ഇങ്ങനെ ചെയ്യാതിരുന്നൂടേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ലോയെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

വിമര്‍ശനപ്പെരുമഴ

വിമര്‍ശനപ്പെരുമഴ

കല്യാണം കഴിച്ച് ഭര്‍ത്താവിന്റെ മുന്നിലാണ് ഇങ്ങനെ നില്‍ക്കേണ്ടത്. അല്ലാതെ ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത്. നീ അനുഭവിക്കേണ്ടി വരും. ഈ ഗ്ലാമര്‍ പോവാന്‍ ഒരുനിമിഷം മതിയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. നോമ്പെടുത്തിട്ട് ഇതിനൊക്കെ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. രണ്ട് ഭാര്യമാരുണ്ടെങ്കിലും സ്‌നേഹത്തോടെ കഴിയുന്ന കുടുംബമാണ് നിങ്ങളുടേതെന്നും ഈ ചെയ്തത് ശരിയായില്ലെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഒരു പെണ്ണിന്റെ ഭര്‍ത്താവാണെന്നറിഞ്ഞിട്ടും അവന്റെ കൂടെ കൂടിയവളല്ലേ നീ, ചീപ്പായി പോയെന്നായിരുന്നു വേറൊരാളുടെ കമന്റ്.

Recommended Video

ബഷീർ ബഷി 2 ഭാര്യമാരെ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് കണ്ടോ | Filmibeat Malayalam
ഡാന്‍സിനോടുള്ള ഇഷ്ടം

ഡാന്‍സിനോടുള്ള ഇഷ്ടം

സൂര്യ ടിവിയിലെ ഡാന്‍സ് പരിപാടിയില്‍ മഷൂറയും ബഷീറും പങ്കെടുക്കുന്നുണ്ട്. മഷൂറയ്ക്ക് ഡാന്‍സില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും അവള്‍ പ്രേരിപ്പിച്ചതിനാലാണ് താന്‍ പങ്കെടുക്കാനെത്തിയതെന്നും ബഷീര്‍ പറഞ്ഞിരുന്നു. മിനിസ്‌ക്രീനിലെ മിന്നും താരങ്ങള്‍ക്കൊപ്പമായിരുന്നു ഇവരും എത്തിയത്. മഷൂറയ്ക്കും ബഷീറിനുമൊപ്പം ഈ പരിപാടിയിലേക്ക് അതിഥിയായി സുഹാനയും എത്തിയിരുന്നു. എങ്ങനെയാണ് രണ്ടുപേരെയും മാനേജ് ചെയ്യുന്നതെന്ന് പ്രസന്ന മാസ്റ്റര്‍ ബഷീറിനോട് ചോദിച്ചിരുന്നു.

ബഷീര്‍ ബഷി പറഞ്ഞത്

ബഷീര്‍ ബഷി പറഞ്ഞത്

ഇഫ്താര്‍ നമസ്‌കാരവും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നോമ്പുതുറ പരിപാടികളുമൊക്കെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ബഷീര്‍ ബഷി പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പവുമൊക്കെ പുറത്തുപോവുന്നതെല്ലാം മിസ്സ് ചെയ്യുന്നുണ്ട്. സാമൂഹിക അകലം പാലിക്കേണ്ട സമയമാണ് ഇപ്പോള്‍. അത് പാലിച്ചേ തീരൂയെന്നും താരം പറഞ്ഞിരുന്നു.

കുടുംബത്തിനൊപ്പമാണ്

കുടുംബത്തിനൊപ്പമാണ്

മുഴുവന്‍ സമയവും കുടുംബത്തിനൊപ്പമാണ് ഇപ്പോള്‍. ജോലിയും മറ്റ് കാര്യങ്ങളുമൊക്കെയായി വൈകുന്നേരമാണ് മുന്‍പൊക്കെ വീട്ടിലെത്തിയിരുന്നത്. പള്ളിയില്‍ വെച്ചാണ് മിക്കപ്പോഴും നോമ്പ് തുറക്കാറുള്ളത്. ഇത്തവണത്തെ നോമ്പിന് മുഴുവന്‍ സമയവും വീട്ടിലാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നതില്‍ സന്തോഷമുണ്ട്. പാചകവും തമാശയുമൊക്കെയായി ആകെ സജീവമാണ് ബഷീര്‍ ബഷിയും കുടുംബവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X