രണ്ടാമതും ഭാര്യ വന്നതിന് ശേഷമാണ് ഈ മാറ്റങ്ങളെല്ലാം! ബഷീറിന്റെ പുതിയ വീഡിയോയുടെ താഴെ കമന്റുമായി ആരാധകര്‍
ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള താരകുടുംബമാണ് ബഷീര്‍ ബഷിയുടേത്. രണ്ട് ഭാര്യമാരുടെ കൂടെ ജീവിക്കുന്നതിന്റെ പേരിലാണ് താരം പലപ്പോഴും സൈബര്‍ അറ്റാക്കിന് ഇരയാകേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ യൂട്യൂബ് ചാനലിലൂടെ കുടുംബത്തിലെ വിശേഷങ്ങള്‍ പറഞ്ഞ് താരങ്ങള്‍ സജീവമായി രംഗത്തുണ്ട്.
ഏറ്റവും പുതിയതായി അവധിക്കാലം ആഘോഷിക്കാനായി തായ്‌ലാന്‍ഡിലേക്ക് പോയിരിക്കുകയാണ് താരങ്ങള്‍. മക്കളുടെയും ഭാര്യമാരുടെയും കൂടെ സാഹസിക യാത്രകള്‍ നടത്തുന്നതിന്റെ വിശേഷങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയതായി ബഷീര്‍ പുറത്ത് വിട്ട വീഡിയോയും അതിന് താഴെ വരുന്ന കമന്റുകളും ശ്രദ്ധേയമാവുകയാണ്.

ബഷീറും ഭാര്യ സുഹാനയും മക്കളും മാത്രമാണ് പുതിയ വീഡിയോയിലുള്ളത്. രണ്ടാമത്തെ ഭാര്യ മഷൂറയും മകനും ഇല്ലാത്തതിന്റെ കാരണം താരങ്ങള്‍ മുന്‍പൊരു വീഡിയോയില്‍ പറഞ്ഞിരുന്നു. തായ്‌ലാന്‍ഡിലെ യാത്രയ്ക്കിടയില്‍ ഇളയമകന്‍ എബ്രുവിന് സുഖമില്ലാതെ വരികയായിരുന്നു. ഇതിനെ തുടര്‍ന്ന് മഷൂറ കുഞ്ഞിനെയും കൊണ്ട് മുറിയില്‍ ഇരിക്കാന്‍ തീരുമാനിക്കുകയും ബാക്കിയുള്ളവര്‍ പോവുകയുമാണ് ചെയ്തത്.
കുട്ടികള്‍ ഏറെ ആഗ്രഹിച്ച് വന്നത് കൊണ്ടും പല റൈഡുകളും നേരത്തെ ബുക്ക് ചെയ്തിരുന്നത് കൊണ്ടുമാണ് മഷൂറയെ കൂട്ടാതെ ബഷീയും സുഹാനയും പോയത്. ബീച്ചിലെത്തിയ കുടുംബം അവിടെയുള്ള സാഹസിക വിനോദത്തിലേര്‍പ്പെടുകയും ചെയ്തു. ഡാഡിയും മകളും ചേര്‍ന്ന് ജെറ്റ് സ്‌കൈ റൈഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ പുതിയ വീഡിയോയില്‍ മഷൂറ ഇല്ലാത്തതിന്റെ കുറവുണ്ടെന്ന് പറയുകയാണ് ആരാധകര്‍.
'മഷൂറ ഉണ്ടെങ്കില്‍ ഒരു വൈബ് ഒക്കെ ഉണ്ട്. അവരുടെ സംസാരവും വ്‌ളോഗിംഗും ശരിക്കും അടിപൊളി ആണ്. ഇതിപ്പോള്‍ സ്‌കിപ്പ് ചെയ്താണ് കാണുന്നത്. മഷൂറ വന്നതിനു ശേഷമാണ് നിങ്ങള്‍ക്ക് സബ്‌സ്‌ക്രൈബേഴ്‌സ് പോലും കൂടിയത്' എന്നാണ് ഒരാള്‍ കമന്റിലൂടെ പറയുന്നത്.

എന്നാല്‍ മഷൂറയ്ക്ക് സബ്‌സ്‌ക്രൈബേഴ്‌സ് കൂടാന്‍ കാരണം സുഹാനയാണ്. അല്ലാതെ മഷൂറ മാത്രമല്ലെന്നാണ് വേറൊരാളുടെ അഭിപ്രായം. എന്നാല്‍ സുഹാനയോ മഷൂറയോ കാരണം അല്ല. എല്ലാത്തിനും പിന്നില്‍ ബഷീര്‍ തന്നെയാണ്. കാരണം അയാള്‍ രണ്ടു ഭാര്യമാരെയും എങ്ങനെ നോക്കുന്നു എന്നത് നോക്കിയാണ് ആളുകള്‍ അവരെ സ്‌നേഹിച്ച് തുടങ്ങിയത്.
സുഹാന ഭര്‍ത്താവിന്റെയും മക്കളുടെയുമൊക്കെ കാര്യങ്ങളെല്ലാം നോക്കിയപ്പോള്‍ മഷൂറ കൂടുതലും വീഡിയോ ചെയ്യുന്നതിലേക്ക് തിരിഞ്ഞു. അതുകൊണ്ടാണ് സുഹാനയെക്കാളും മുന്നില്‍ അവരെത്തിയത്. അതിനും സുഹാനയുടെ പിന്തുണ കൂടെ ഉണ്ടായിരുന്നു. എന്തായാലും അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്താതെ അവര്‍ ഒത്തൊരുമിച്ച് ജീവിക്കുന്നതാണ് ആ കുടുംബത്തിന്റെ ഐശ്വര്യം.
എന്നും ഇങ്ങനെ സന്തുഷ്ടരായി ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ്.. തുടങ്ങി ബഷീറിന്റെ കുടുംബത്തിന് ആശംസകള്‍ അറിയച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്.


Click it and Unblock the Notifications