16ാമത്തെ വയസ്സില്‍ വിവാഹിതയായ ദയ അശ്വതി! ഭര്‍ത്താവിനില്ലാത്ത ആധി അനിയന് വേണ്ട! മറുപടി പൊളിച്ചു
ബിഗ് ബോസ് സീസണ്‍ 2 കണ്ടവരെല്ലാം ദയ അശ്വതിയെ ഓര്‍ത്തിരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു ദയ. രജിത് കുമാറുമായി സൗഹൃദത്തിലാവാനുള്ള ശ്രമങ്ങളായിരുന്നു തുടക്കത്തില്‍ നടത്തിയത്. മാഷുമായി സൗഹൃദത്തിലായിരുന്ന സമയത്ത് മികച്ച പ്രകടനമായിരുന്നു ദയയുടേത്. കണ്ണിന് അസുഖം ബാധിച്ച് ദയയും പുറത്തേക്ക് പോയിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് പിന്നീട് താരം തിരിച്ചെത്തിയത്. ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാക്കി വികാരധീനയാവുന്ന ദയയെ ആയിരുന്നു പിന്നീട് കണ്ടത്.
തന്റെ ജീവിതകഥയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായും ദയ എത്തിയിരുന്നു. 16ാമത്തെ വയസ്സിലാണ് വിവാഹം നടന്നതെന്നും സുഖകരമായിരുന്നില്ല ആ ജീവിതമെന്നും ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണെന്നുമൊക്കെ താരം പറഞ്ഞിരുന്നു. വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെയാണ് താന്‍ കടന്നുവന്നതെന്നും ദയ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ടിക് ടോക് വീഡിയോയും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ചാണ് താരം എത്താറുള്ളത്.
കുട്ടികളെയും കളഞ്ഞ് ഭർത്താവിനെയും കളഞ്ഞ് ലോകത്തുളള സകല നാട്ടുകാരെയും വെറുപ്പിച്ച് ഈ ടിക് ടോക്കും ചെയ്തിട്ട് സേചിക്ക് എന്ത് മന സുഖമാണ് കിട്ടുന്നത്. എന്തായാലും ഇത് നന്നായിട്ടുണ്ട് എന്നായിരുന്നു ഒരാള്‍ കമന്‍റ് ചെയ്തത്. ഇതിന് പിന്നാലെയായാണ് കിടിലന്‍ മറുപടിയുമായി ദയ എത്തിയത്.

ഇതുപോലൊ കമന്റ് ഇട്ടപ്പോ നിനക്ക് എന്തു സുഖമാണോ കിട്ടിയത് ആ സുഖം എനിക്കും കിട്ടി അനിയ. എന്തായാലും എന്റെ കുട്ടികൾ അവരേ ഉണ്ടാക്കിയ അച്ഛൻ പഠിപ്പിക്കുന്നുണ്ട് .എന്റെ ഭർത്താവിന് ഇല്ലാത്ത വേവലാതി അനിയന് വേണ്ട,നാട്ടുകാരേ വെറുപ്പിക്കാൻ ഞാൻ 10 പേരേ കൊന്നിട്ടൊന്നുമില്ല അനിയ. പിന്നെ എന്റെ മനസുഖത്തിന് എന്റെ പണത്തിലാ ഞാൻ ജീവിക്കുന്നതെന്നുമായിരുന്നു ദയ പറഞ്ഞത്. ഇതിനകം തന്നെ ദയയുടെ മറുപടി വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
കൊറോണ പ്രശ്നം കഴിഞ്ഞാലുടന്‍ തന്‍റെ വിവാഹമാണെന്ന് ദയ വെളിപ്പെടുത്തിയിരുന്നു. വരന്‍ ആരാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അതേക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നില്ല. വീട്ടുകാര്‍ ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും ദയ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ വിശേഷങ്ങളുമായി താരമെത്തുന്നത്.


Click it and Unblock the Notifications