twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതിഷേധത്തിൻ്റെ രീതിയോട് ഒട്ടും തന്നെ യോജിക്കാനാകുന്നില്ല,തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം ദീപന്‍ മുരളി

    By Prashant V R
    |

    സോഷ്യല്‍ മീഡിയയിലൂടെ തങ്ങളെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പ്രതികരിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നിരവധി പേരാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഫെമിനിസ്റ്റുകള്‍ അടക്കമുളളവരെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി തുടങ്ങിയവര്‍ വീട്ടിലെത്തി കൈയ്യേറ്റം ചെയ്തത്. ഇയാളുടെ മേല്‍ കരിഓയില്‍ ഒഴിച്ചും വീഡിയോസ് ഒന്നടങ്കം ഡിലീറ്റ് ചെയ്യിപ്പിച്ച ശേഷവും ആയിരുന്നു എല്ലാരും മടങ്ങിയത്.

    കൂടാതെ വിജയ് പി നായരെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു ഇവര്‍. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരുന്നത്. അതേസമയം വിജയ് പി നായര്‍ വിഷയത്തില്‍ ബിഗ് ബോസ് താരം ദീപന്‍ മുരളിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    ദീപന്‍ മുരളിയുടെ വാക്കുകളിലേക്ക്

    ദീപന്‍ മുരളിയുടെ വാക്കുകളിലേക്ക്‌; വിജയ് പി നായർ വൈറൽ സംഭവം......ശരിക്കും ഇന്നലെത്തെ പ്രതിഷേധ പ്രകടനം കണ്ടപ്പോൾ തികച്ചും സങ്കടകരമായി തോന്നി..പക്ഷെ അതിനു ശേഷം അയാളുടെ വൈറൽ വ്ലോഗ്കുകൾ കണ്ടപ്പോൾ തികച്ചും അർഹനായി തോന്നുകയും ചെയ്തു. എന്നിരുന്നാലും പ്രതിഷേധത്തിൻ്റെ രീതിയോട് ഒട്ടും തന്നെ യോജിക്കാനും കഴിയുന്നില്ല.

    കാരണം സമൂഹത്തിന്

    കാരണം സമൂഹത്തിന് ആ പ്രതിഷേധം തികച്ചും നല്ലൊരു മെസ്സെജ് അല്ല കൊടുത്തത്.. അടിച്ചും ചീത്ത വിളിച്ചും പ്രതികരിക്കുന്നതിലൂടെ രണ്ടു പേരുടെയും നിലപാട് ഒരേ തുല്യതയിൽ എത്തി.. അതു പിന്നെ മറ്റൊരു തെറിയടി വൈറൽ.. പ്രതിഷേധിക്കാനും പ്രകടിപ്പിക്കാനും വേറെയും മാർഗങ്ങൾ ഉണ്ട്.. സമരമുറകൾ ഒരുപാട് കണ്ട നാടാണ്..

    ഇതിലൂടെ ഞാൻ

    ഇതിലൂടെ ഞാൻ അയാളെ ന്യായികരിക്കുകയല്ല, അയാൾ ഒരു മനോരോഗിയാണ് എന്ന് ഇന്നലെത്തെ 24 ന്യൂസ് ലെെവും അയാൾ വൈറൽ ആക്കിയ വ്ലോഗും കണ്ടപ്പോൾ മനസിലായി. പ്രതിഷേധകരോട് അടിയും ചീത്തവിളയിലൂടെയും മാപ്പ് പറഞ്ഞ ആൾ 24 ന്യൂസിൽ അത് തന്നെ പറയിപ്പിച്ചതാണ് സ്വമേധ അല്ല താൻ പറഞ്ഞത് എന്ന് പറയുകയും ചെയ്തു അടിയും ചീത്തയും വിഫലം..

    ഇവിടെത്തെ സൈബർ സെല്ലുകളും

    ഇവിടെത്തെ സൈബർ സെല്ലുകളും നിയമ വ്യവസ്ഥയും ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ..... വെർച്വൽ അശ്ലീല പ്രചരണങ്ങണം മറ്റുള്ളവരെ അപമാനിക്കാൻ കമൻ്റ്സ് ചെയ്യുന്നവർക്ക് ഒരു മുൻ വിചാരം മെങ്കിലും ഉണ്ടായേനെ ലിംഗബഭേദ മില്ലാതെ ആൾക്കാരെ ബഹുമാനിക്കണമെങ്കിൽ അത് - മനുഷ്യന് ചിന്തയും ബോധവും ഉണ്ടാകുന്ന സമയത്തെ പഠിക്കേണ്ടതാണ്..ദീപന്‍ മുരളി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു

    Read more about: deepan murali
    English summary
    bigg boss fame deepan murali's reaction about vijay p nair clash
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X