രജിത് കുമാറിന്‍റെ മകനായി ഫുക്രു? പരീക്കുട്ടിയുടെ സിനിമയുടെ താരനിര്‍ണ്ണയം ഇങ്ങനെയോ? ആരാധകരുടെ ചോദ്യം!
ബിഗ് ബോസിലെത്തിയതോടെയാണ് പല താരങ്ങളുടേയും ജീവിതം മാറി മറിഞ്ഞത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ ഇവര്‍ക്ക് നല്‍കിയത്. ബിഗ് ബോസിന് ശേഷവും ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു പരിപാടി അവസാനിപ്പിച്ചത്. മോഹന്‍ലാല്‍ നേരിട്ടെത്തിയായിരുന്നു പരിപാടി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇതിന് പിന്നാലെയായാണ് രാജ്യത്ത് ലോക് ഡൗണും പ്രഖ്യാപിച്ചത്. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന തങ്ങള്‍ക്ക് ലോക് ഡൗണ്‍ വിഷയമേയല്ലെന്നായിരുന്നു പല താരങ്ങളും പറഞ്ഞത്. ലോക് ഡൗണ്‍ സമയത്തെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് പലരും എത്തുന്നുണ്ട്.
ഫുക്രുവിനെക്കുറിച്ചും പരീക്കുട്ടിയേക്കുറിച്ചും പറയുന്ന ഡോക്ടര്‍ രജിത് കുമാറിന്റെ വീഡിയോയാണ് ഇപ്പോള്‍ ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വീടിന് മുകളില്‍ പ്ലാവ് വീണതിനെക്കുറിച്ച് പറഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഭാഗികമായി തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിരവധി പേരാണ് തന്നെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയത്. ചിലരൊക്കെ വീടുകളിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ നിന്നും എലിമിനേഷനിലൂടെ പുറത്തേക്ക് പോന്നതാണെങ്കിലും ആരാധകര്‍ വിജയിയായി കാണുന്നത് രജിത്ത് കുമാറിനെയാണ്.

ഫുക്രു വിളിക്കാറുണ്ട്, ഫുക്രു എന്റെ അനിയനാണ്. താമസിയാതെ ചിലപ്പോള്‍ പരീക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ വരാന്‍ പോവുന്നുണ്ടെന്ന് പറഞ്ഞു. അതിനകത്ത് ഞാനും ഫുക്രുവും അച്ഛനും മകനുമാണെന്ന് അവന്‍ പറയുന്നു. എങ്ങനെ വരുമെന്ന് എനിക്ക് അറിയില്ല. ടൈമിനെക്കുറിച്ച് അറിയില്ല. പോസ്റ്റര്‍ ചിലതൊക്കെ വന്നിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ സന്തോഷം. കുറേ ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ട്. പലരും ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാന്‍ പറ്റാത്തത് അതുകൊണ്ടാണെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. ഈ വീഡിയോ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായി മാറിയിരുന്നു.
ഫുക്രുവുമായി ഒരുമിച്ച് അഭിനയിക്കുന്നതില്‍ താല്‍പര്യമില്ലെന്നും സാര്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ കാണില്ലെന്നുമായിരുന്നു മിക്കവരും പറഞ്ഞത്. ബിഗ് ബോസില്‍ വെച്ച് ഫുക്രുവും രജിത്തും തമ്മിലുണ്ടായ വഴക്കുകളും ഏറ്റുമുട്ടലുമൊക്കെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. പ്രായത്തില്‍ മൂത്തയാളുടെ കഴുത്തിന് പിടിച്ചതുമായി ബന്ധപ്പെട്ട് ഫുക്രുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.


Click it and Unblock the Notifications











