twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനിയൊരു വീട് വെക്കില്ലെന്ന് രജിത് കുമാര്‍! അമ്മ അവസാനമായി പറഞ്ഞ കാര്യം ഇനി ചെയ്യുമെന്നും താരം!

    |

    ബിഗ് ബോസ് മലയാളം പതിപ്പില്‍ പങ്കെടുത്തതോടെയാണ് പലരുടേയും ജീവിതം മാറിമറിഞ്ഞത്. താരങ്ങളെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനും വിവിധ മേഖലകളിലായി കഴിവ് തെളിയിച്ച് മുന്നേറുന്നവരേയുമൊക്കെയായിരുന്നു ബിഗ് ബോസ് സീസണ്‍ 2ല്‍ കണ്ടത്. പതിവില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയയിലെ 'സെലിബ്രിറ്റികളും' ഇത്തവണ മത്സരിച്ചിരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവര്‍ ഇപ്പോള്‍ താരങ്ങളാണ്. ഡോക്ടര്‍ രജിത് കുമാറിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതും ഈ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു.

    ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും മികച്ച സ്വീകാര്യതയാണ് രജിത് കുമാറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ സമയത്ത് കര്‍ശന നിര്‍ദേശങ്ങളുണ്ടായിരുന്നുവെങ്കിലും നൂറുകണക്കിന് പേരാണ് രജിത് കുമാറിനെ സ്വീകരിക്കാനെത്തിയത്. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രജിത് കുമാര്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ വീടിന് മുകളില്‍ പ്ലാവ് വീണിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചതെന്ന് രജിത് കുമാര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രജിത് കുമാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

    കുറേ പേര്‍ വിളിച്ചു

    കുറേ പേര്‍ വിളിച്ചു

    കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലുമായി അയല്‍വീട്ടിലെ പ്ലാവ് രജിത് കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയ്ക്ക് മേല്‍ വീഴുകയായിരുന്നു. വീട് ഭാഗികമായി തകര്‍ന്നതിന്റെ ഫോട്ടോ പങ്കുവെച്ച് അദ്ദേഹം എത്തിയരുന്നു. നിരവധി പേരാണ് അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. ചിലര്‍ തങ്ങളുടെ വീട്ടിലേക്ക് താമസിക്കാന്‍ ക്ഷണിച്ചിരുന്നു. ഈ സംഭവത്തിലും ഈശ്വരന്റെ കരുതല്‍ കാണുന്നുണ്ടെന്നും രജിത് കുമാര്‍ പറയുന്നു.

    മരം വെട്ടിമാറ്റി

    മരം വെട്ടിമാറ്റി

    നേരെയാണ് ആ പ്ലാവ് വീണിരുന്നതെങ്കില്‍ പഴയ ഓടിട്ട വീട് പൂര്‍ണമായി തകര്‍ന്നേനെ. ഏതോ അദൃശ്യ കരങ്ങള്‍ കൊണ്ട് തട്ടിമാറ്റിയ പോലെ പ്ലാവ് അടുക്കളയുടെ ചായ്പ്പിലേക്ക് ചരിയുകയായിരുന്നു. കുറച്ച് മേല്‍ക്കൂരയും കഴുക്കോലും തകര്‍ന്നിരുന്നു. പഴയ ഭിത്തി വിണ്ടുകീറിയിരുന്നു. മരം വെട്ടിമാറ്റിയെന്നും അറ്റകുറ്റപ്പണികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറയുന്നു. കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ കൊണ്ടത് പോലെയാണ് തോന്നുന്നത്. ദൈവാനുഗ്രഹത്താല്‍ മറ്റൊന്നും സംഭവിച്ചിട്ടില്ല. സുഖവിവരം അന്വേഷിച്ചവര്‍ക്കെല്ലാം നന്ദിയെന്നും അദ്ദേഹം പറയുന്നു.

    Recommended Video

    എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
     അമ്മ പണിത വീട്

    അമ്മ പണിത വീട്

    45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ പണിത വീടാണിത്. ബാല്യകാലസ്മരണകളെല്ലാം ഈ വീട്ടിലാണ്. മറ്റൊരു വീട് വെച്ച് മാറാനുള്ള സൗകര്യമുണ്ടായിട്ടും അതിന് ശ്രമിക്കാത്തതിന് പിന്നിലെ കാരണവും അതാണ്. കോളേജില്‍ ജോലി ലഭിച്ചതിന് ശേഷമാണ് രണ്ട് മുറികള്‍ വീടിനോട് കൂട്ടിച്ചേര്‍ത്തത്. അങ്ങനെയൊരു മാറ്റമാണ് സംഭവിച്ചത്. ഇനി വേറെ വീട് വെക്കില്ല. ഇവിടെ ജീവിച്ച് മരിക്കാനാണ് ആഗ്രഹിക്കുന്നത്.

    അമ്മയുടെ വാശി

    അമ്മയുടെ വാശി

    കുട്ടിയായിരിക്കുമ്പോളാണ് അച്ഛന് നഷ്ടമായത്. അമ്മയുടെ പിന്നീടുള്ള ജീവിതം എനിക്ക് വേണ്ടിയായിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു അമ്മ. തുച്ഛമായ ശമ്പളം കൊണ്ട് കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയത്. ഞാൻ പഠനത്തിൽ സമർഥനായിരുന്നത് കൊണ്ട് എത്ര കഷ്ടപ്പെട്ടാലും ഉയർന്ന വിദ്യാഭ്യാസം നൽകണമെന്ന് അമ്മയ്ക്ക് വാശിയുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഉന്നതബിരുദങ്ങൾ ഓരോന്നായി കരസ്ഥമാക്കിയതെന്നും അദ്ദേഹം പറയുന്നു.

    അവസാനമായി ആവശ്യപ്പെട്ടത്

    അവസാനമായി ആവശ്യപ്പെട്ടത്

    മരിക്കും മുൻപ് അമ്മ എന്നോട് ആവശ്യപ്പെട്ട ഒരുകാര്യം ഇനി നിവർത്തിക്കാനുണ്ട്. പുതിയ ഒരു കാർ വാങ്ങണം. 15 വർഷം മുൻപ് സ്വന്തമാക്കിയ ഒരു സാൻട്രോ കാറാണ് എന്റെ രണ്ടാം വീട്. നിരന്ത യാത്രകളായിരുന്നു ജീവിതം. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഞാൻ അതിലാണ് ഡ്രൈവ് ചെയ്ത് പോയിരുന്നത്. ഇപ്പോൾ അതിന് പ്രായത്തിന്റെ അവശതകളായി. അമ്മയ്ക്ക് ഞാൻ പഴയ കാറുമായി കഷ്ടപ്പെടുന്നത് വിഷമമായിരുന്നു. മരിക്കുന്നതിന് മുൻപ് അമ്മ കുറച്ചു പെൻഷൻ കാശ് എന്റെ കയ്യിൽ തന്നിട്ട് പുതിയ കാർ ബുക്ക് ചെയ്യാൻ പറഞ്ഞതാണ്. പക്ഷേ ഞാൻ ഉഴപ്പിക്കളഞ്ഞു. ഇനി അമ്മ ആഗ്രഹിച്ചിരുന്നത് പോലെ ഒരു വലിയ കാർ വാങ്ങണം.

     ലോക് ഡൗണ്‍ സമയത്ത്‌

    ലോക് ഡൗണ്‍ സമയത്ത്‌

    ലോക് ഡൗണ്‍ സമയത്ത് വീട്ടില്‍ത്തന്നെ കഴിയുകയാണ്. വായനയും എവുത്തും നടക്കുന്നുണ്ട്. എന്റെ ജീവിതകഥ എഴുതാനുള്ള ഒരു പദ്ധതിയുമുണ്ട്. ഞാൻ രചിച്ച പുസ്തകങ്ങൾ ഈ കാലയളവിൽ വീണ്ടും വായിച്ചു നോക്കി. പിന്നെ ഫെയ്‌സ്ബുക്കിലൂടെ എന്നെ സ്നേഹിക്കുന്നവരുമായി നിരന്തരം സംവദിക്കുന്നു. കുട്ടികൾക്ക് പഠനസഹായം അടക്കമുള്ള സാമൂഹികസേവനങ്ങളും ചെയ്യുന്നു. മറ്റാരിൽ നിന്നും ധനസഹായം സ്വീകരിക്കാതെ എന്റെ സമ്പാദ്യം കൊണ്ടാണ് ഇത് ചെയ്യുന്നത്. ഈ സമയത്ത് കഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. എല്ലാം വേഗം പൂർവസ്ഥിതിയിലാകാൻ പ്രാർഥിക്കുന്നുവെന്നും രജിത് കുമാര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

    English summary
    Bigg Boss fame Dr Rajith Kumar talks about his home
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X