ആരതിയുമായി ഒന്നിക്കാന്‍ പോവുകയാണ്! ആ സന്തോഷവിവരം പുറത്ത് വിട്ട് ബിഗ് ബോസ് താരം റോബിന്‍ രാധകൃഷ്ണന്‍
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണ കിട്ടിയ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. നാലാം സീസണില്‍ ആയിരുന്നു റോബിന്‍ മത്സരിച്ചത്. തുടക്കം മുതല്‍ പ്രേക്ഷകരുടെ വലിയ പിന്തുണ താരത്തിന് ഉണ്ടായിരുന്നു. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ റോബിന്‍ പുറത്താക്കപ്പെടുകയായിരുന്നു.
പുറത്തു വന്നതിനുശേഷം ആയിരക്കണക്കിന് ആളുകളാണ് റോബിനെ കാത്ത് നിന്നത്. അവിടുന്നിങ്ങോട്ട് സ്ഥിരം റോബിന്റെ വിശേഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. ഒരു വര്‍ഷത്തിനടുത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം ഉദ്ഘാടനങ്ങളിലും മറ്റു പരിപാടികളിളും റോബിന്‍ സജീവമായിരുന്നു.

ഇതിനിടയിലാണ് താരം പ്രണയത്തിലാവുന്നത്. ബിഗ് ബോസിന് ശേഷം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആരതി പൊടി എന്ന പെണ്‍കുട്ടിയുമായി റോബിന്‍ പെട്ടെന്ന് ഇഷ്ടത്തിലായി. പിന്നാലെ വീട്ടുകാരുടെ നേതൃത്വത്തില്‍ വിവാഹ നിശ്ചയവും നടത്തി. ഇപ്പോഴിതാ വിവാഹ തീയതി പങ്കുവച്ചു കൊണ്ടാണ് റോബിനെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം. വിവാഹത്തെ പറ്റി താരങ്ങള്‍ ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല. ആരതി സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടും ബിസിനസിന്റെയും മറ്റുമായി നിരവധി തിരക്കുകളൊക്കെ ഉള്ളത് കൊണ്ടാണ് വിവാഹം വൈകുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസത്തില്‍ വിവാഹത്തെ കുറിച്ച് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.
ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ വിവാഹമുണ്ടെന്ന് പറഞ്ഞ ഒരു പോസ്റ്റാണ് റോബിനും ആരതിയും പങ്കുവെച്ചിരിക്കുന്നത്. 'വളരെ സന്തോഷത്തോട് കൂടി ഞങ്ങളുടെ വിവാഹതീയ്യതി അറിയിക്കുകയാണ്. '26-06-2024 നാണ് വിവാഹം. അതൊരു ബുധനാഴ്ചയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം, എല്ലാവര്‍ക്കും നന്ദി.' എന്നുമാണ് റോബിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

വിവാഹനിശ്ചയത്തിലെ ചിത്രങ്ങളും റോബിന്‍ പങ്കുവെച്ചിരുന്നു. ഇതോടെ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് കൊണ്ടുള്ള കമന്റുകളും വന്ന് തുടങ്ങി. റോബിനും ആരതിയ്ക്കും ആശംസകള്‍. ഈ ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ കാത്തു കാത്ത് ഇരിക്കുകയായിരുന്നു. ഒരുപാടൊരുപാട് സന്തോഷം. ആ ധന്യ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നു. നിങ്ങളുടെ വിവാഹനിശ്ചയ ദിവസം തന്നെ ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ല.
ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് വര്‍ഷം ഒരുമിച്ച് ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. നമ്മുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ഒരാളെ കിട്ടുക എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും എന്നും മുന്നോട്ടു പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ,' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.


Click it and Unblock the Notifications