അര്‍ജുനെ രജിത് കുമാറിനോട് ഉപമിച്ച് ഫുക്രു! ട്രോളിന് മറുട്രോളുമായി താരം! വിമര്‍ശനപ്പൊങ്കാലയാണ്!
യൂട്യൂബില്‍ നിറഞ്ഞുനില്‍ക്കുകയാണ് അര്‍ജുന്‍. ടിക് ടോക് വീഡിയോകള്‍ക്ക് സ്വന്തമായി റിയാക്ഷനുമായാണ് അദ്ദേഹം എത്തിയത്. നിമിഷനേരം കൊണ്ട് വീഡിയോകള്‍ വൈറലായി മാറുകയും ഫോളോവേഴ്‌സിന്റെ എണ്ണം കൂടുകയും ചെയ്തിരുന്നു. ടിക് ടോക് റോസ്റ്റിംഗ് എന്ന പേരിലായിരുന്നു റിയാക്ഷന്‍ വീഡിയോകള്‍. 40 ലക്ഷം പേരൊക്കെയായിരുന്നു ഈ വീഡിയോ കണ്ടത്. ടിക് ടോക്കില്‍ സജീവമായ ഫുക്രുവിന്റെ വീഡിയോയ്ക്ക് റിയാക്ഷനുമായും അര്‍ജുന്‍ എത്തിയിരുന്നു.
Recommended Video
ബിഗ് ബോസിലെത്തിയതോടെയാണ് ഫുക്രു ശരിക്കും താരമായി മാറിയത്. ഫിനാലെ വരെ എത്തിയേക്കാവുന്ന മത്സരാര്‍ത്ഥികളിലൊരാളായാണ് പലരും ഫുക്രുവിനെ വിശേഷിപ്പിച്ചത്. ഫുക്രുവിന്റെ ഡാന്‍സ് വീഡിയോയ്ക്ക് റിയാക്ഷനുമായാണ് അര്‍ജുന്‍ എത്തിയത്. ഇതേക്കുറിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് ഫുക്രു ഇപ്പോള്‍.

രജിത് കുമാറുമായി
അര്‍ജുന്റെ റിയാക്ഷന്‍ വീഡിയോയുടെ മാതൃകയായിരുന്നു ഫുക്രുവും ഫോളോ ചെയ്തത്. അര്‍ജുന്റെ അവതരണത്തില്‍ തനിക്ക് നെഗറ്റീവായി തോന്നിയ കാര്യങ്ങളെക്കുറിച്ചായിരുന്നു ഫുക്രു പ്രതികരിച്ചത്. ഒരു റിയാക്ഷന്‍ വീഡിയോയില്‍ അര്‍ജുന്‍ തന്റെ കൈയ്യിലുള്ള പാവയോട് സംസാരിക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ മറ്റൊരാളെ ഓര്‍മ്മ വരുന്നുവെന്നായിരുന്നു ഫുക്രു പറഞ്ഞത്. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെക്കുറിച്ചായിരുന്നു ഫുക്രു സൂചിപ്പിച്ചത്.

ഇതൊക്കെ കണ്ടാല്‍ പ്രതികരിച്ച് പോവും
ഇതൊക്കെ കണ്ടാല്‍ പ്രതികരിച്ച് പോവുമെന്ന് പറഞ്ഞായിരുന്നു ഫുക്രു എത്തിയത്. അര്‍ജുന്‍ ബ്രോയുടെ ചില വീഡിയോകളൊക്കെ കണ്ടാല്‍ പ്രതികരിക്കാനാവില്ല. അദ്ദേഹം ഇങ്ങോട്ട് റിയാക്ഷനുമായി വന്ന സ്ഥിതിക്ക് തിരിച്ച് അദ്ദേഹത്തിന്റെ വീഡിയോയും നോക്കാമെന്ന് പറഞ്ഞായിരുന്നു ഫുക്രു എത്തിയത്. യൂട്യൂബ് ചാനലിലൂടെ റിയാക്ഷനുമായി താനെത്തുന്നുവെന്ന് താരം നേരത്തെ അറിയിച്ചിരുന്നു.

ട്രോള്‍ നല്ലതാണ്
ട്രോളിന്റെ കാര്യത്തില്‍ പോസിറ്റീവായി ചിന്തിച്ചാല്‍ മതി, നിങ്ങള്‍ക്ക് റീച്ച് കിട്ടും, എല്ലാവരും നെഗറ്റീവായി ചിന്തിക്കുന്നവരൊന്നുമല്ല. ഇങ്ങനെ ചിന്തിച്ചാല്‍ മതി, അര്‍ജുന്റെ ട്രോളിന് ഇരയാകുന്നവരൊന്നും ദു:ഖിതരാവേണ്ടതില്ലെന്നും ഫുക്രു പറഞ്ഞിരുന്നു. അത് ഒരു സ്പരിറ്റിലെടുക്കുകയെന്നായിരുന്നു അര്‍ജുനും പറഞ്ഞത്. നിരവധി പേരാണ് ഫുക്രുവിന്റെ വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.

യൂട്യൂബില്‍ വൈറലാവാന്‍
യൂട്യൂബില്‍ വൈറലാവാന്‍ കണ്ണടയും തൊപ്പിയും ഹെഡ്‌സെറ്റും മാത്രം പോര, തലയ്ക്കകത്ത് ബുദ്ധിയും വേണമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അര്‍ജുന്‍ ബ്രോയെ ട്രോളാന്‍ മാത്രം ഫുക്രു ആയോയെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഡിസ് ലൈക്ക് നോക്കാന്‍ വേണ്ടി മാത്രം വന്നവരുണ്ടോയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. രജിത് സാറിനെ ട്രോളിയത് ശരിയായില്ലെന്നായിരുന്നു ഒരാള്‍ അഭിപ്രായപ്പെട്ടത്.

രജിത് ആര്‍മിയുടെ പൊങ്കാല
ബിഗ് ബോസില്‍ വെച്ചും ഫുക്രുവും രജിത് കുമാറും വഴക്കടിച്ചിരുന്നു. ടാസ്ക്കിന് ശേഷം അകത്തേക്ക് പോവുന്നതിനിടയില്‍ ഫുക്രു രജിത് കുമാറിനെ പിടിച്ച് തള്ളിയ സംഭവം വന്‍വിവാദമായി മാറിയിരുന്നു. അവസരമുള്ളപ്പോഴെല്ലാം ഫുക്രു രജിത് കുമാറിനെ ട്രോളിയിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത വിമര്‍ശനമായിരുന്നു ഫുക്രു ഏറ്റുവാങ്ങിയത്. ബിഗ് ബോസിന് ശേഷവും രജിത് കുമാറിനെ ട്രോളിയ ഫുക്രുവിനെതിരെ വിമര്‍ശനങ്ങളുമായി രജിത് കുമാറിന്‍റെ ആരാധകരെത്തിയിട്ടുണ്ട്. ഫുക്രു അനിയനെപ്പോലെയാണെന്നും പരീക്കുട്ടിയുടെ സിനിമയില്‍ തങ്ങള്‍ അച്ഛനും മകനുമായെത്താനിടയുണ്ടെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.


Click it and Unblock the Notifications