ചിലത് ഇന്നും ഉണങ്ങാത്ത മുറിവുകളാണ്! ജസ്ല മാടശ്ശേരിയുടെ പോസ്റ്റ് വൈറല്‍

By Prashant V R

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായി മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ജസ്ല മാടശ്ശേരി. സമകാലിക വിഷയങ്ങളില്‍ തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കാറുണ്ട് ജസ്സ. സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയതിന് പിന്നാലെയാണ് ബിഗ് ബോസ് രണ്ടാം സീസണില്‍ ജസ്ല മാടശ്ശേരി പങ്കെടുത്തത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ജസ്ല ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. ഷോയിലെത്തിയ ശേഷവും ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോയിരുന്നു താരം.

അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു ബിഗ് ബോസില്‍ നിന്നും ജസ്ല പുറത്തുപോയത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. ജസ്ല മാടശ്ശേരിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. പ്രണയ നൊമ്പര കുറിപ്പുകളാണ് ജസ്ല അടുത്തിടെയായി ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത്.

ഇതെഴുതുന്നത്

ഇതെഴുതുന്നത്ഒ രു എഴുത്തുകാരിയല്ലെന്ന് ആദ്യമറിയുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് വഴിതെറ്റിയെത്തിയ താഴ്വാരമാണ്...ഇ എഴുത്തിന്റേത്. ജീവിതത്തില്‍ നിന്നും കീറിയെടുത്ത ചില ഏടുകളാണ്. കീറിയെടുത്തപ്പോള്‍ മൂലകളും വക്കുകളും പെര്‍ഫെക്ട് അല്ല. പാതി കീറിപോയ ഏടുകളും കൂട്ടത്തിലുണ്ട്. അതും എന്നെ വല്ലാതെ ഉലച്ചപ്പോള്‍. മനസ്സ് വീര്‍പ്പുമുട്ടിച്ചപ്പോള്‍ ഇതെല്ലാം ഞാനെവിടെ കൊണ്ട് പോയി തള്ളുമെന്നോര്‍ത്തപ്പോള്‍.

മുന്നില്‍ കണ്ട പേനയും

മുന്നില്‍ കണ്ട പേനയും പുസ്തകവും ഒരു വഴികാണിച്ചു. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടേല്‍ നിനക്ക് വേണ്ടി എഴുതി തീരാന്‍ ഞങ്ങള്‍ തയ്യാറാണെന്ന്. ആത്മസുഹൃത്തിന്റെ തലോടല്‍ പോലെ അവര്. ഞാന്‍ സ്വാര്‍ത്ഥയാണല്ലോ. അഹങ്കാരിയും, താന്തോന്നിയുമാണല്ലോ.
ബാഹ്യമായ ജീവിതത്തില്‍ സുഖം തേടുന്നവള്‍..ആത്മ നിര്‍വൃതിക്ക് വേണ്ടി...ഈ ലോകത്ത് ജീവിക്കുന്നവള്‍.

അധികമാഗ്രഹമൊന്നുമില്ലാത്തവള്‍

അധികമാഗ്രഹമൊന്നുമില്ലാത്തവള്‍. കുറച്ച് കാലമെങ്കിലത് വിട്ട് വീഴ്ചയില്ലാത്ത.. സന്ധികളില്ലാത്ത ഒന്ന്. പറ്റുമെങ്കില്‍.. സാധ്യമാണെങ്കില്‍ ഭൂമിക്കപ്പുറവും.. ജീവിക്കുന്നിടത്തോളം അതങ്ങനെ തന്നെ. ഞാനായി. ഉള്ളില് ഭയവും നിലവിളിയുമില്ലാതെ, സംഘര്‍ഷങ്ങളില്ലാതെ നീലവെളിച്ചത്തില്‍. അത് കൊണ്ട് നിങ്ങളുടെ നല്ല മനസ്സ് ഞാന്‍ ചൂഷണം ചെയ്യുന്നു. നിങ്ങളെ എഴുതിയില്ലാതാക്കുന്നു.

ഈ ഗ്രന്ഥമെഴുതുമ്പോള്‍

ഈ ഗ്രന്ഥമെഴുതുമ്പോള്‍ എന്റെ മാനസീകാന്തരീക്ഷം ഇത്ര ഇരുണ്ട് പോകാന്‍ കാരണമെന്തായിരിക്കും...??? ഇരുണ്ടത് തന്നെയാണ്. ആദ്യം സുചിപ്പിച്ച പോലെ. ജീവിതത്തില്‍ നിന്നും വലിച്ച് ചീന്തിയെടുത്ത ഏടുകളാണല്ലോ. അപ്പോ ചില മുറിവുകളും രക്ത കിനിച്ചിലുകളും സ്വാഭാവികമാവുമല്ലോ. എന്നാല്‍ അതില്‍ ചിലത് ഇന്നും ഉണങ്ങാത്ത മുറിവുകളാണ്. ഇപ്പോഴും രക്തം കിനിഞ്ഞൊഴുകുന്നുണ്ട്. പിന്നെങ്ങനെ ഗ്രന്ഥകാരിയുടെ മാനസീകാന്തരീക്ഷം ശാന്തമാവുമെന്നാണ്..?? ഇപ്പോള്‍ ഈ പുലര്‍കാലത്ത് മുന്നില്‍ കാണുന്ന സംഘര്‍ഷങ്ങളില്ലാതെ തിരകളില്ലാതെ. ശാന്തമായുറങ്ങുന്ന കടല് പോലാകുമെന്നാണ്. ജസ്ല മാടശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ജസ്ലയുടെതായി വരാറുളള കുറിപ്പുകള്‍ പലതും ശ്രദ്ധേയമാവാറുണ്ട്. എഴുത്തുകള്‍ക്ക് പുറമെ വീഡിയോകളുമായി ജസ്ല എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ എറ്റുമുട്ടിയ ശേഷമാണ് ജസ്ലയും ദയ അച്ചുവും ബിഗ് ബോസില്‍ എത്തിയിരുന്നത്. പിന്നാലെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X