എന്നെ ഒന്ന് കൊന്നു തരൂ, എനിക്ക് ഈ വിഷാദം സഹിക്കാനാവുന്നില്ല എന്ന് ബിഗ്ഗ് ബോസ് താരം
ദിവസങ്ങള്‍ക്ക് മുന്‍പാണ് കന്നട ബിഗ്ഗ് ബോസ് താരം ജയശ്രീ റഹ്മാനിയ തന്റെ ഫേസ്ബുക്ക് പേജില്‍ ആത്മഹത്യ പോസ്റ്റുമായി എത്തിയത്. വിഷാദ രോഗത്തിന് അടിമപ്പെട്ടു പോയി എന്നും, ഞാന്‍ പിന്‍വാങ്ങുകയാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. നിമിഷങ്ങള്‍ക്കകം ആ പോസ്റ്റ് പിന്‍വലിക്കുകയും താന്‍ സുരക്ഷിതയായിരിക്കുന്നു എന്നും നടി പോസ്റ്റ് ചെയ്തു. അതോടെ പ്രശ്‌നം 'സോള്‍വ്' ആയി എന്നാണ് ആരാധകര്‍ കരുതിയത്.
എന്നാലില്ല, തന്നെ ദയാവധത്തിന് വിധേയയാക്കണം എന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ താരം. എനിക്ക് ഈ വിഷാദത്തോട് പൊരുതി നില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് താരം പറയുന്നത്. പബ്ലിസിറ്റിയ്ക്ക് വേണ്ടി ജീവന്‍ വച്ച് കളിക്കരുത് എന്ന വിമര്‍ശനം നടിയ്‌ക്കെതിരെ ഉയരുന്നുണ്ട്.

എന്നാല്‍ എനിക്ക് നല്ല സാമ്പത്തിക ഭദ്രതയുണ്ടെന്നും പബ്ലിസിറ്റിയ്‌ക്കോ പണത്തിനോ വേണ്ടിയല്ല ഇങ്ങനെ പറയുന്നത് എന്നും നടി വിശദമാക്കുന്നു. സാമ്പത്തികമായി എനിക്കൊരു പ്രശ്‌നവുമില്ല. വ്യക്തപരമായി പല പ്രശ്‌നങ്ങള്‍ക്കും നടുവിലാണ്. കുട്ടിക്കാലം മുതലെ അനുഭവിയ്ക്കുന്നു. എനിയും എനിക്ക് ഇത് തുടരാന്‍ കഴിയുന്നില്ല. ജീവിതം മടുത്തു. ദയവ് ചെയ്ത് എന്നെ ദയാവധത്തിന് വിധിക്കണം എന്നാണ് നടിയുടെ അപേക്ഷ.
ഞാന്‍ ആരില്‍ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നില്ല. എന്നെ കൊണ്ട് ഇല്ലാത്തത് പറഞ്ഞ് കൊല്ലാതെ കൊല്ലുന്നത് നിര്‍ത്തൂ. ഞാനെല്ലാം നഷ്ടപ്പെട്ടവളാണ്. എന്നെ കൊന്നു തരികയല്ലാതെ മറ്റൊന്നിനും ഞാന്‍ ആവശ്യപ്പെടുന്നില്ല. പ്ലീസ്.. പ്ലീസ്.. എന്നെ കൊന്നു തരൂ എന്നാണ് നടി പറയുന്നത്.
മോഡലിങിലൂടെയാണ് ജയശ്രീ റഹ്മാനിയ വെള്ളി വെളിച്ചത്തില്‍ എത്തിയത്. ഇമ്രാന്‍ സര്‍ദാരിയ നായകനായി എത്തിയ ഉപ്പു ഹുളി കാരയാണ് ആദ്യ ചിത്രം. പക്ഷെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. കന്നട ബിഗ്ഗ് ബോസ് 3 യിലൂടെയാണ് നടി പരിചിതയായി തുടങ്ങിയത്. കഴിഞ്ഞ കുറച്ചു നാളായി ജയശ്രീ വിഷാദ രോഗത്തിന് അടിമയാണെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.


Click it and Unblock the Notifications











