ഇന്നോളം ഓരോ ശ്വാസത്തിലും നീയെന്ന ധൈര്യമുണ്ട് എനിക്ക്! ജസ്ല മാടശ്ശേരിയുടെ വീഡിയോ വൈറല്‍
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജസ്ല മാടശ്ശേരി. സോഷ്യല്‍ മീഡിയയിലെ വീഡിയോകളിലൂടെയാണ് ജസ്ല എല്ലാവര്‍ക്കും സുപരിചിതയായത്. സമകാലിക വിഷയങ്ങളിലും മറ്റും തന്റെ നിലപാടുകള്‍ കൃത്യമായി ജസ്ല തുറന്നുപറയാറുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ജസ്ല ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. തുടര്‍ന്ന് അമ്പതിലധികം ദിവസങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ ശേഷമാണ് ജസ്ല പുറത്തിറങ്ങിയത്.

ബിഗ് ബോസ് കഴിഞ്ഞ ശേഷവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു ജസ്ല മാടശ്ശേരി. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ജസ്ല മാടശ്ശേരിയുടെതായി വന്ന പുതിയ വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. ആ വരികള്‍ എന്ന ക്യാപഷ്ന്‍ നല്‍കികൊണ്ടാണ് പുതിയ വീഡിയോ ജസ്ല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
അവിഹിതം എന്ന കവിതയാണ് ജസ്ല തന്റെ പുതിയ വീഡിയോയിലൂടെ പങ്കിടുന്നത്. "അവിഹിതം, വാക്കു തന്നെ തെറ്റാണെന്നാണ് പറയുന്നത്. പൊളിറ്റിക്കലി ഇന്‍കറക്ട്. അതെ അത് ഹിതമാണെന്ന്. വെറും ഹിതം. നിന്നെ ഞാന്‍ അറിഞ്ഞുതുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെയുളെളാരു യാത്രയില്‍ എവിടെയാണ് പ്രണയത്തിന്റെ കാറ്റ് വീശിയതെന്ന് എനിക്ക് ഓര്‍മ്മയില്ല. പക്ഷേ ഇന്നോളം ഓരോ ശ്വാസത്തിലും നീയെന്ന ധൈര്യമുണ്ട്.
ഒരു പ്രണയമുണ്ടായിരുന്നിട്ടും നീയെന്നിലും ഞാന്‍ നിന്നിലും ആര്‍ത്തുപെയ്തു. ഇന്ന് നിന്നില്‍ നിന്നും പെയ്‌തൊഴിഞ്ഞ പ്രണയങ്ങളില്‍. ഞാന്‍ മാത്രമെവിടെയോ ഒരു വിതുമ്പലായി നിന്റെ നെഞ്ചിലുണ്ടെന്ന്. ഒരു നെരിപ്പോടെ എന്നിലും ചില നേരങ്ങളിലെങ്കിലും വേണ്ട വേണ്ടെന്ന് ഞാനവര്‍ത്തിച്ചെന്നോട് പറയുന്നുണ്ട്. പക്ഷേ വല്ലാത്തൊരു നീറ്റലാണ്. പിരിയുമെന്ന് അറിഞ്ഞിട്ടും പിരിയാന്‍ ആവാത്തൊരു പൊളളലു പോലെ, സുഖമുളെളാരു ചാറ്റല്‍ മഴ പോലെ". ജസ്ല ചൊല്ലിയ കവിതയിലെ വരികളാണിവ. 'വീഡിയോ കണ്ട് ഒരു വിരഹ വേദന ഉണ്ടായിട്ടുണ്ട് അല്ലേ എന്നാണ് ആരാധകര്‍ ജസ്ലയോട് ചോദിക്കുന്നത്. മുന്‍പും ഇത്തരത്തിലുളള വീഡിയോകള്‍ ജസ്ല മാടശ്ശേരി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications