Just In
- 4 min ago
ദേവുവിനോട് ബൈ പറയുന്നു, സുമംഗലി ഭവയുടെ ക്ലൈമാക്സിനെക്കുറിച്ച് സോനു, ചിത്രങ്ങള്‍ വൈറലാവുന്നു
- 54 min ago
അലംകൃതയ്ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്
- 1 hr ago
രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര് ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍
- 3 hrs ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
Don't Miss!
- News
സുനില്‍ കുമാറും തിലോത്തമനും മത്സരത്തിനില്ല? സിപിഐയുടെ നീക്കത്തില്‍ സിപിഎമ്മിനും ആശങ്ക,ഇളവ് വേണമെന്ന്
- Finance
തെറ്റായ പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും രണ്ട് വർഷം വരെ തടവ്
- Sports
ഫാന്‍സിന് ഹാപ്പി ന്യൂസ്- സ്റ്റേഡിയം തുറക്കുന്നു! ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കു അനുവദിച്ചേക്കും
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അയാളോളം മികച്ചൊരു ബിസിനസ്മാന് ഇവിടെയില്ല, ബോബി ചെമ്മണ്ണൂരിനെക്കുറിച്ച് ജസ്ല മാടശ്ശേരി
ബോബി ചെമ്മണ്ണൂരിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:- പലപ്പോഴും പല സുഹൃത്തുക്കളും ബോബി ചെമ്മണ്ണൂരിനെ ട്രോളുന്നതും അപമാനിക്കുന്നത് കേള്‍ക്കുമ്പോളും ഞാനവരോട് പറയും അയാളോളം മികച്ചൊരു ബിസിനസ് മാന്‍ ഇവിടെ ഇല്ലെന്ന്. 2 വര്‍ഷം കുത്തിയിരുന്ന് ഞാന്‍ പുസ്തകത്തില്‍ പഠിച്ച എംബിഎയുടെ പ്രാക്ടിക്കല്‍ വിഷ്യല്‍ സ്റ്റഡി ആണ് ബോബി ചെമ്മണ്ണൂരിലൂടെ ഞാന്‍ അറിഞ്ഞത്.
ഓരോ ബിസിനസ് കാരനും തന്റെ ബ്രാന്റ് നെയിം ആളുകളുടെ ഉള്ളിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്നമെടുക്കുന്നു..അതിന് വേണ്ടിയുള്ള പരസ്യങ്ങളും ചിത്രങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും കോടികള്‍ മുടക്കി ചെയ്യുന്നു..എന്നിട്ട് പോലും പേരറിയുന്ന പലരുടെയും ലോഗോ പോലും നമ്മുടെ മനസ്സിലില്ല..അതാരുടെ ബ്രാന്റ് ആണ് ഹാര്‍ഡ് വര്‍ക്കാണ് എന്ന് പോലും നമുക്കറിയില്ല. എന്നാല്‍ ഏറ്റവും മികച്ച എന്നാല്‍ വ്യത്യസ്ഥമായ മാര്ക്കറ്റിങ്ആൻഡ് പ്രമോഷന് രീതിയിലൂടെ നമ്മുടെ ഹൃദയത്തില്‍ നില്ക്കുന്ന ബ്രാന്റ് നെയിം ആണ് ബോബിയും ചെമ്മണ്ണൂരും.സാധാരണക്കാരന് സ്വപ്നം കാണാന്‍ മാത്രം കഴിയുന്ന പല സൗഭാഗ്യങ്ങളും നല്‍കിയത് ബോബി തന്നെയാണ്..
മറഡോണയും ബോബിയുടെ കാര്‍ കലക്ഷനുമടക്കം സാധാരണക്കാരന്റെ സ്നേഹമായി. അത് ബ്രാന്റിന്റെ ട്രസ്റ്റും ലോയല്റ്റിയും വര്‍ധിപ്പിച്ചു.ബോബി ചെമ്മണ്ണൂര്‍ മറ്റു ജ്വല്ലറികളെ പോലെ കൂടുതല്‍ പരസ്യങ്ങള്‍ കൊണ്ട് നമ്മളെ വെറുപ്പിക്കുന്നില്ല..എന്നാല്‍ നമ്മുടെ ഒഴിവു സമയങ്ങള്‍ മനസ്സ് തുറന്ന് ട്രോളുകളിട്ട് തന്ന് ചിരിപ്പിക്കാനും ചിന്തിക്കാനും അവസരങ്ങള്‍ തന്നു..അത് കൊണ്ട് തന്നെ നമ്മള് ബോബിയെയും ബോബിയുടെ ബ്രാന്റിനെയും മറക്കില്ല.
കാലം മാറി..ടിവിക്ക് മുന്നിലിരുന്ന് പരസ്യം കണ്ട് നേരം കളയാന്‍ നമ്മള്‍ക്കെവിടെ നേരം.ഇത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ കാലമാണ്..സാമൂഹ്യ മാധ്യമം തന്നെയാണ് നമ്മുടെ ഇടം.ബോബിയുടെ ദീര്‍ഘവീക്ഷണവും അത് തന്നെയാണ്..അയാളെയെന്നല്ല..ആരെ നിങ്ങള്‍ വിടാതെ പിന്തുടര്ന്ന് തെറിവിളിക്കുകയും ട്രോളുകയും ചെയ്യുന്നുവോ..അവര്‍ വളരും..പണ്ട് കെ കരുണാകരനോട്..ഒരു മാധ്യമ പ്രവര്ത്തകന് ചോദിച്ചു..നിങ്ങള്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്ക്കുന്നല്ലോ എന്ന്.ഈ നെഗറ്റിവിറ്റിയെ എങ്ങനെ കാണുന്നു എന്ന്. അദ്ദേഹം പറഞ്ഞു.
നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പബ്ലിസിറ്റിയല്ലെ.അത് നല്ലതാണ്..രണ്ടും ഒരാളെ വളര്‍ത്തുമെന്ന്. പക്ഷെ ബോബി ചെമ്മണ്ണൂരിനെ തളര്‍ത്താല്‍ പലരും മെനക്കെട്ട് ഇറങ്ങുന്നു.അദ്ദേഹമതിനെ ആസ്വദിക്കുന്നു.കാരണം നിങ്ങള്‍ ഓരോ മിനിട് വീഡിയോയും ട്രോളുകളും ചെയ്യുമ്പോഴും നിങ്ങടെ സമയം നിങ്ങടെ ക്രിയേറ്റിവിറ്റി എല്ലാം ജീവിതത്തില്‍ അയാള്‍ക്ക് വേണ്ടി ചിലവഴിക്കുന്നു എന്നാണ്. അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുകയും അയാളെ വളര്‍ത്തുകയും ചെയ്യുന്നു. തന്റെ കയ്യിലുള്ളത് എങ്ങനെ പൈസചിലവില്ലാതെ മാര്‍ക്കറ്റ് ചെയ്യാം എന്ന് ബോധ്യമുള്ള മനുഷ്യന്.
well ,he is using CSR.ഒന്ന് മാത്രം പറയുന്നു. ഒരു എംബിഎ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ഞാനയാളെ ബഹുമാനിക്കുന്നു.അദ്ദേഹം ഒരുപാട് കഴിവുള്ള ബിസിനസ് മാന്‍. ദീര്‍ഖ വീക്ഷണമുള്ള സമകാലിക പ്രസക്തിയുള്ള മാര്‍ക്കറ്റിങ് ടെക്നോളജി അഡോപ്റ്റ് ചെയ്യുന്ന ബിസിനസ് മാന്‍.