പേളി വല്ല്യമ്മയായി, കാത്തിരുന്നത് പോലെ നില ബേബിയ്ക്ക് ഒരു അനിയന്‍ വന്നു; സഹോദരി അമ്മയായെന്ന് താരം

നടിയും അവതാരകയുമായ പേളി മാണിയും അവരുടെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. പേളിയുടെ വിവാഹവും കുഞ്ഞ് ജനിച്ചതും ഗര്‍ഭകാലവും വലിയ വാര്‍ത്തയായിരുന്നു അതിന് പിന്നാലെ സഹോദരി റേച്ചല്‍ മാണിയും വിവാഹിതയായി. പേളിയെ പോലെ തന്നെ സഹോദരിയുടെ വിശേഷങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു.

ഇപ്പോഴിതാ തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നതിന്റെ സന്തോഷമാണ് പേളി പങ്കുവെച്ചിരിക്കുന്നത്. അനിയത്തിയ്ക്ക് കുഞ്ഞ് ജനിച്ചെന്നും താനൊരു വല്ല്യമ്മ ആയെന്നും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടി പറയുന്നു. പേളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

റേച്ചല്‍ മാണി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ്

ആഴ്ചകള്‍ക്ക് മുന്‍പാണ് റേച്ചലിന്റെ ബേബി ഷവര്‍ ആഘോഷം കുടുംബം നടത്തിയത്. കസിന്‍സ് എല്ലാവരും ചേര്‍ന്ന് ഒരു ഹൗസ് ബോട്ടില്‍ വെച്ചായിരുന്നു പാര്‍ട്ടി നടത്തിയത്. സഹോദരിയുടെ കുഞ്ഞുവാവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് പേളിയും പറഞ്ഞു. ഒടുവില്‍ കാത്തിരുന്ന പോലെ ആ സന്തോഷ വാര്‍ത്തയുമായിട്ടാണ് താരം എത്തിയത്. റേച്ചല്‍ മാണി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ്.

എന്റെ കുഞ്ഞനിയത്തി ഇപ്പോള്‍ ഒരു അമ്മയാണെന്ന് പേളി

'ഇറ്റ്സ് എ ബോയ്'... 'എന്റെ കുഞ്ഞനിയത്തി ഇപ്പോള്‍ ഒരു അമ്മയാണ്. അവളിപ്പോള്‍ ആരംഭിച്ചിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. റൂബന്‍ ഏറ്റവും നല്ല മനുഷ്യനായതിനാല്‍, അവന്‍ ഏറ്റവും സ്‌നേഹമുള്ള അച്ഛനായിരിക്കും. രണ്ടാള്‍ക്കും ആശംസകള്‍ എന്നാണ് പേളി പറയുന്നത്.

ഒപ്പം താനൊരു വല്ല്യമ്മ ആയതിന്റെ സന്തോഷവും നടി പങ്കുവെച്ചു. എന്റെ കുഞ്ഞ് വാവയെ കൈയ്യിലെടുക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങളെല്ലാവരും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും അവരെ അനുഗ്രഹിക്കണമെന്നും പേളി പറയുന്നു'.

പേളിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

മുന്‍പ് പേളിയുടെ മകള്‍ നില ഒരു ചേച്ചിയാവാന്‍ പോവുന്നു, പേളിയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എല്ലാവരും പേളി രണ്ടാമതും അമ്മയാവുന്നോ എന്ന് കരുതിയെങ്കിലും വിശേഷം റേച്ചലിന് ആയിരുന്നു. പേളിയുടെ അനിയത്തി എന്ന ലേബലിലാണ് റേച്ചല്‍ മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. അധികം ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ടില്ലെങ്കിലും താരസഹോദരിയുടെ ഓരോ കാര്യങ്ങളും വൈറലായി.

 കഴിഞ്ഞ വര്‍ഷമാണ് റേച്ചല്‍ മാണിയും റൂബന്‍ ബിജിയും തമ്മിലുള്ള വിവാഹം നടക്കുന്നത്

കഴിഞ്ഞ വര്‍ഷമാണ് റേച്ചല്‍ മാണിയും റൂബന്‍ ബിജിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ശേഷം സഹോദരിയുടെ വീഡിയോകളില്‍ ഇരുവരും നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ കുഞ്ഞതിഥി കൂടി എത്തിയതോടെ താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X