For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് അടുത്ത സീസണുമായെത്തുകയാണ്. മൂന്നാമത്തെ സീസണില്‍ മത്സരിക്കുന്നവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആരൊക്കെയാണ് ഇത്തവണ മത്സരിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. കഴിഞ്ഞ സീസണിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. അദ്ദേഹമായിരിക്കും വിജയിക്കുന്നതെന്ന തരത്തിലായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. സ്‌കൂള്‍ ടാസ്‌ക്കിന് ശേഷമായാണ് രജിത് കുമാര്‍ പുറത്തായത്.

  അപ്രതീക്ഷിത സംഭവികാസങ്ങളെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ 3 ല്‍ രജിത് കുമാരിനെപ്പോലൊരാള്‍ ഉണ്ടാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും സ്‌കൂള്‍ ടാസ്‌ക്കിനക്കുറിച്ചുമെല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് രജിത് കുമാര്‍. ടോക് ലെറ്റ്‌സ് ടോക് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു രജിത് കുമാര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിമുഖത്തിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  പോവണ്ട

  പോവണ്ട

  ബിഗ് ബോസില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ആദ്യം ഞാനും നോ പറയാനായിരുന്നു തീരുമാനിച്ചത്. സാറിന് ഇത് നെഗറ്റീവായി മാറുമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. സാറിന് പറയാനുള്ള കാര്യങ്ങളെല്ലാം പറയാനാവുമല്ലോയെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. അങ്ങനെയാണ് ഇന്റര്‍വ്യൂല്‍ പങ്കെടുത്തത്. രണ്ടാഴ്ച കൊണ്ട് തിരിച്ചുവരാമെന്ന് കരുതിയാണ് പോയത്. ദൈവിക ശക്തിയുണ്ടെന്ന് എനിക്ക് ശരിക്ക് മനസ്സിലായി. ആ ശക്തിയാണ് എന്നെ അവിടെ നിലനിര്‍ത്തിയത്.

   മത്സരം

  മത്സരം

  ഉഗ്രനൊരു റിയാലിറ്റി ഷോയാണ്. 50 ലക്ഷം രൂപയുടെ ഫ്‌ളാറ്റിന് വേണ്ടിയുള്ള മത്സരമായിരുന്നു അത്. കുടുംബത്തിലെ കാര്യങ്ങളാണ് അവിടെയും. മനുഷ്യ മനസ്സിലെ മാലിന്യങ്ങള്‍ നമ്മള്‍ പോലും അറിയാതെ പുറത്തുവരുന്ന പരിപാടിയാണ്. രണ്ടാഴ്ച കഴിയുമ്പോഴേക്കും നമ്മുടെ ഒറിജിനല്‍ സ്വഭാവം പുറത്തേക്ക് ചാടും. അകത്ത് സപ്പോര്‍ട്ടില്ലെങ്കിലും പുറത്ത് നല്ല പിന്തുണയായിരുന്നു. 70 ദിവസം അവിടെ നില്‍ക്കാനായെന്നും രജിത് കുമാര്‍ പറയുന്നു.

  ഗെയിം

  ഗെയിം

  ഗെയിമുകളൊക്കെ വരുമ്പോള്‍ ഇമേജ് നോക്കാനാവില്ല. വികൃതിക്കുട്ടികളുടെ ടാസ്‌ക്കായിരുന്നു അത്. ഏറ്റവും നന്നായി വികൃതി കാണിക്കുന്നയാള്‍ക്ക് പോയന്റ്. നന്നായി വളരെ കൃത്യമായി ശ്രദ്ധയോടെയാണ് പെര്‍ഫോം ചെയ്തത്. ക്ലാസില്‍ ബഹളം വെച്ചോണ്ടിരുന്നത് കൊണ്ട് വികൃതിയാവില്ലല്ലോ, ആര്‍ക്കും ഒരു ദ്രോഹവും, ദോഷവുമില്ലാത്ത ഒരു ഇന്‍സിഡന്റാണ് ഞാന്‍ ചെയ്തത്. അത് വളച്ചൊടിച്ച് മത്സരാര്‍ത്ഥികളുടെ പ്ലാനുമായി ചേര്‍ന്നതോടെയാണ് എന്നെ അവിടെ ജയിലില്‍ ഇട്ടത്. ആ സമയത്തും എന്നോടൊപ്പം മത്സരിച്ച മത്സരാര്‍ത്ഥി ഒരു പ്രശ്‌നവും ഇല്ലാതെ പോവുകയായിരുന്നു.

  സ്‌കൂള്‍ ടാസ്‌ക്ക്

  സ്‌കൂള്‍ ടാസ്‌ക്ക്

  അവസാനത്തെ ദിവസമാണ് ലാലേട്ടന്‍ വന്ന് ചോദിക്കുമ്പോള്‍ ആ മത്സരാര്‍ത്ഥിക്ക് ഒരു കുഴപ്പവുമില്ലാത്തത് ക്യാമറയില്‍ കാണാവുന്നതാണ്. എന്നെ പുറത്താക്കാന്‍ കിട്ടിയ അവസരം കുറേ പേര്‍ മുതലാക്കിയെന്നതാണ് കാര്യം. ഞാന്‍ മനപ്പൂര്‍വ്വം ചെയ്ത കാര്യമാണെങ്കില്‍ എന്നെ ആരാധകര്‍ ഇത്ര സ്‌നേഹിക്കുമോ, ഇത്രയധികം പിന്തുണ നല്‍കുമോ, എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയത് കണ്ട് ഞെട്ടിപ്പോയി. ആകെ തകര്‍ന്നാണ് ഞാന്‍ വന്നത്. മുളക് താന്‍ എങ്ങനെയാണ് തേച്ചത് എന്നതിനെക്കുറിച്ചും രജിത് കുമാര്‍ പറയുന്നു. തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ഇതേക്കുറിച്ച് എനിക്ക് ബോള്‍ഡായി പറയാനാവും. ഗെയിമിനെ ഗെയിമായി എടുക്കണം.

  മത്സരിക്കുമോ?

  മത്സരിക്കുമോ?

  എന്നെ തിരിച്ചെടുക്കാനാണ് ബിഗ് ബോസും ചാനലും ലാലേട്ടനുമെല്ലാം ശ്രമിച്ചത്. മത്സരത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് കാണുന്നത്. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്, വേണ്ടി വന്നാല്‍ അവരോടൊപ്പം ഒരുമിക്കും. ആരോടും ശത്രുതയൊന്നുമില്ല. അവസരം ലഭിച്ചാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം പറയുന്നു. പാരയ്ക്ക് ദാരിദ്രമൊന്നുമില്ല. ലാലേട്ടനും ദിലീപും അവസരം തരാമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴൊരു സിനിമ ചെയ്തു. നല്ല അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കും. തന്റെ കാര്യത്തില്‍ സംഭവിച്ചത് എന്താണെന്ന് ലോകജനത തന്നെ അറിയുന്ന ദിവസം വരും, ഒരുദിവസം താനുയര്‍ത്തപ്പെടും. രാഷ്ട്രീയക്കാര്‍ക്കും സിനിമാക്കാര്‍ക്കുമൊക്കെ തന്നെ ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു.

  Read more about: bigg boss
  English summary
  Bigg Boss fame Rajith Kumar about his entry into Bigg boss season 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X