രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ? വൈറലായ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്

ബിഗ് ബോസ് സീസണ്‍ 2 ല്‍ പങ്കെടുത്തതോടെയാണ് ഡോക്ടര്‍ രജിത് കുമാര്‍ ശ്രദ്ധ നേടിയത്. വിവിധ വിഷയങ്ങളില്‍ അഭിപ്രായം തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചിരുന്നു.

ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് മാഷെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതോടെ മറ്റുള്ളവര്‍ ഞെട്ടിയിരുന്നു. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറുകയായിരുന്നു. അദ്ദേഹം. വിജയസാധ്യതയുള്ളവരിലൊരാളായി പലരും വിശേഷിപ്പിച്ചിരുന്നു അദ്ദേഹത്തെ. സ്‌കൂള്‍ ടാസ്‌ക്കിലെ അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്നായിരുന്നു രജിത് കുമാര്‍ പുറത്തായത്. രജിത് കുമാറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രജിത് ആര്‍മി എത്തിയിരുന്നു. രജിത് കുമാര്‍ വിവാഹിതനായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകളും.

രജിത് കുമാര്‍ വിവാഹിതനായോ?

രജിത് കുമാര്‍ വിവാഹിതനായോ?

രജിത് കുമാറും കൃഷ്ണപ്രഭയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. തുളസിമാലയണിഞ്ഞ് വധൂവരന്‍മാരെപ്പപോലെ നില്‍ക്കുന്നതിന്റെയും മധുരം കൈമാറുന്നതിന്റേയും ചിത്രങ്ങളാണ് പുറത്തുവന്നത്. വിവിധ ഗ്രൂപ്പുകളിലൂടെയായാണ് ചിത്രം പ്രചരിക്കുന്നത്. ഫോട്ടോ വൈറലായി മാറിയതോടെയാണ് രജിത് കുമാര്‍ വിവാഹിതനായോ എന്ന ചോദ്യവുമായി ആരാധകരെത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലും അദ്ദേഹത്തിന്റെ പുതിയ ഫോട്ടോയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam
 കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള ഫോട്ടോ

കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള ഫോട്ടോ

അഭിനേത്രിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയെയാണോ താരം ജീവിതസഖിയാക്കിയതെന്നായിരുന്നു ആരാധകരുടെ ചോദ്യം. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് കൃഷ്ണപ്രഭ. തുളസിമാലയും ബൊക്കയുമായി സന്തോഷത്തോടെ നില്‍ക്കുന്ന രജിത് കുമാറിനേയും കൃഷ്ണപ്രഭയുടേയും ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവര്‍ ഇരുവരും പ്രണയത്തിലായിരുന്നോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

സീരിയലിന് വേണ്ടിയാണ്

സീരിയലിന് വേണ്ടിയാണ്

രജിത് കുമാര്‍ നായകനായി അഭിനയിക്കുന്ന
ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കൃഷ്ണപ്രഭയാണ് സീരിയലില്‍ മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ സീരിയലിന്റെ പ്രമോ പുറത്തുവിടുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്രയും നാളായിട്ടും വിവാഹം ചെയ്യാത്തതിനെക്കുറിച്ച് എല്ലാവരും ചോദിച്ചപ്പോഴായിരുന്നു ആദ്യവിവാഹത്തെക്കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് പിന്നീട് തോന്നിയിട്ടില്ലെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജോലിയുമായി പോവാനാണ് തീരുമാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടുത്തിടെയായിരുന്നു അദ്ദേഹം ഈ ചിന്താഗതിയില്‍ മാറ്റമുണ്ടെന്ന് അറിയിച്ചത്.

 ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം

ഏഷ്യാനെറ്റിലെ പുതിയ പരിപാടിയുടെ ചിത്രീകരണത്തിനിടയിലെ രംഗമാണ് ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിഗ് ബോസിന് ശേഷമായി സിനിമകളിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും വൈകാതെ തന്നെ അത് സംഭവിച്ചേക്കുമെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെ പാഷാണം ഷാജിയുടെ വിവാഹ ഫോട്ടോയും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഷാജി വീണ്ടും വിവാഹിതനായോ എന്നായിരുന്നു ചിത്രം കണ്ടപ്പോള്‍ ആരാധകര്‍ ചോദിച്ചത്. ഇതിന് പിന്നാലെയായാണ് രജിത് കുമാറിന്റെ വിവാഹ ഫോട്ടോയും പുറത്തുവന്നത്.

വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്

വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്

താനും ഭാര്യയും വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മുന്‍പ് രജിത് കുമാര്‍ പറഞ്ഞിരുന്നു. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ് കല്യാണം കഴിച്ചത്. പക്ഷേ പിന്നീട് ഞങ്ങള്‍ തമ്മില്‍ ചേര്‍ച്ച പോരാതായി. രണ്ട് ബന്ധങ്ങള്‍ ഉറച്ചതാവാന്‍ ഒരുപാട് ഘടകങ്ങള്‍ വേണം. രണ്ട് ഇഷ്ടികകള്‍ തമ്മില്‍ ചേര്‍ത്തുവെക്കണമെങ്കില്‍ അതിനിടയില്‍ നല്ല സ്ട്രോങ് സിമന്റ് വേണമെന്ന് പറയുന്നതുപോലെ. പക്ഷേ ഞങ്ങള്‍ക്കിടയില്‍ അതില്ലാതായി.

വേര്‍പിരിഞ്ഞു

വേര്‍പിരിഞ്ഞു

എന്റെ ഭാര്യ രണ്ടു വട്ടം ഗര്‍ഭിണിയായിട്ടും അബോര്‍ഷനായി. എന്റെ രണ്ട് കുഞ്ഞുങ്ങളും മരിച്ചതോടെ ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് തോന്നി. പെട്ടെന്ന് വിവാഹമോചനത്തിലേക്ക് പോവാന്‍ തീരുമാനിച്ചു. വലിച്ചുകെട്ടി പോയിട്ട് രണ്ടുപേരുടെയും ജീവിതം ഒന്നുമല്ലാതാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.

അപ്പോഴും പഴി കേട്ടു

അപ്പോഴും പഴി കേട്ടു

താനുമായി വിവാഹമോചനം നേടിയതിന് ശേഷം ആ പെണ്‍കുട്ടി വേറെ കല്യാണം കഴിച്ചു. അവള്‍ക്ക് കുഞ്ഞായി. പക്ഷേ പ്രസവ സമയത്ത് അവള്‍ മരിച്ചു. പക്ഷേ അതിനും ഞാന്‍ പഴി കേട്ടു. ഭാര്യയെ ഞാനാണ് കൊന്നതെന്ന്. ഇപ്പോഴും ചിലര്‍ എന്നെ സ്ത്രീ വിരുദ്ധന്‍ എന്ന് വിളിക്കുന്നുണ്ട്. ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോയെന്ന്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X