ആറ്റിങ്ങൽകാരുടെ സിനിമയിൽ കേരളത്തിന്റെ ബിഗ്‌ബോസ് കേന്ദ്രകഥാപാത്രമാകുന്നു...
ബിഗ് ബോസ് 2വില്‍ എറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച മല്‍സരാര്‍ത്ഥിയാണ് ഡോ രജിത്ത് കുമാര്‍, എഴുപതില്‍ അധികം ദിവസമാണ് അദ്ദേഹം ബിഗ് ബോസില്‍ നിന്നത്. ഷോയില്‍ രജിത്ത് സാറിനെ പുറത്താക്കിയത് ആരാധകരില്‍ സങ്കടമുണ്ടാക്കിയിരുന്നു. പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയ ഡോക്ടറിന് ഗംഭീര സ്വീകരണമാണ് എല്ലാവരും നല്‍കിയത്.

ഇപ്പോഴിതാാ ബിഗ് ബോസിന് പിന്നാലെ അദ്ദേഹം സിനിമയിലും അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ്. ആറ്റിങ്ങല്‍കാരുടെ സിനിമയിലാണ് കേരളത്തിന്റെ ബിഗ്ബോസ് കേന്ദ്രകഥാപാത്രമാകുന്നത്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ 'അഞ്ജലിയില്‍ ആണ് രജിത് സാര്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമ മെയ് ആദ്യവാരമാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.
രജിത് സാറിനൊപ്പം ബിഗ്ബോസിലെ തന്നെ പവന്‍ ജിനോ തോമസും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഈ പുതിയ ദൃശ്യവിരുന്നില്‍ മലയാളത്തിലെ മുന്‍നിര നടിനടന്മാരും ഒന്നിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച ഡിആര്‍കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അഞ്ജലിയില്‍ അവതരിപ്പിക്കുന്നത്.
ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത് പിളള, മുഹമ്മദ് ഷാ കൂട്ടുകെട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. അഞ്ജലി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ 2 ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു. അതില്‍ പ്രശസ്ത സംവിധായകന്‍ വി.കെ കരീം അണിയിച്ചൊരുക്കിയ താമര അടുത്ത് മാസം റിലീസിനു ഒരുങ്ങുകയാണ്. നേരത്തെ സംവിധായകന്‍ ആലപ്പി അഷ്‌റഫും തങ്ങളുടെ പുതിയ സിനിമയിലേക്ക് രജിത്ത് സാറിനെ ക്ഷണിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു രജിത്ത് കുമാറിനെ സംവിധായകന്‍ ക്ഷണിച്ചത്.
അധ്യാപകനായ രജിത്ത് സര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പാവപ്പെട്ട രോഗികള്‍ക്ക് സഹായ ഹസ്തവുമായി അദ്ദേഹം എപ്പോഴും എത്താറുണ്ട്. നേരത്തെ ബിഗ് ബോസില്‍ നിന്നും കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ അറിയപ്പെടുന്ന പ്രാസംഗികന്‍ കൂടിയാണ് ഡോ രജിത്ത് കുമാര്‍. അദ്ദേഹത്തിന്റെ പ്രഭാഷണ വീഡിയോകളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് രജിത്ത് കുമാറിന് പിന്തുണയുമായി നിരവധി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളും സജീവമായിരുന്നു.


Click it and Unblock the Notifications