ഭാര്യ രശ്മിയ്‌ക്കൊപ്പം പുത്തന്‍ സംരംഭവുമായി പാഷാണം ഷാജി! എല്ലാവരുടെയും പിന്തുണ ആവശ്യപ്പെട്ട് താരം

മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമാലോകത്തെ നിറസാന്നിധ്യമായി മാറിയ താരങ്ങളില്‍ ഒരാളാണ് പാഷാണം ഷാജി എന്ന് വിളി പേരുള്ളു സാജു നവോദയ. ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ഏറെയും താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. എന്നാല്‍ ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് സാജു നവോദയയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

സിനിമകളിലെ കോമഡി കഥാപാത്രങ്ങള്‍ പോലെയല്ല യഥാര്‍ഥ ജീവിതത്തിലെന്ന് ഷോ യിലൂടെ താരം തെളിയിച്ചിരുന്നു. തമാശ പറയുന്നതല്ല, സീരിയസായി കാര്യങ്ങള്‍ പങ്കുവെക്കുന്നതായിരുന്നു ഷാജിയുടെ പ്രകൃതം. അതിനൊപ്പം തന്റെ പ്രിയതമയെ കുറിച്ചായിരുന്നു പാഷാണം ഷാജി ഏറ്റവും കൂടുതല്‍ സംസാരിച്ചത്. ഭാര്യ പിരിഞ്ഞ് ഒട്ടും തന്നെ ഇരിക്കാന്‍ സാധിക്കാറില്ലെന്ന് വ്യക്തമാക്കിയ താരം തന്റെ വീട്ടിലെ ഓരോ കാര്യവും ആരാധകരുമായി പങ്കുവെച്ചു.

saju-navodaya

മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വീട്ടിലുണ്ടായിരുന്ന പാഷാണം ഷാജി പുറത്ത് വന്നതിന് ശേഷം ഭാര്യയ്‌ക്കൊപ്പം തന്നെയാണ്. ഇടയ്ക്ക് ബിഗ് ബോസ് താരമായിരുന്ന ഫുക്രു ഷാജിയെ കാണാനെത്തിയിരുന്നു. ഈ ചിത്രം വലിയ തരംഗമായിരുന്നു. ഇപ്പോള്‍ സിനിമയോ സീരിയലുകളോ ഒന്നും ഇല്ലാത്തതിനാല്‍ ലോക്ഡൗണ്‍ സമയത്ത് പുത്തന്‍ സംരംഭവുമായി എത്തിയിരിക്കുകയാണ് താരം.

ഷാജീസ് കോര്‍ണര്‍ എന്ന പേരില്‍ ഷാജിയും ഭാര്യ രശ്മിയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. വാചകമേള, പാചകമേള, അവര്‍ എത്തുന്നു. രുചിയുടെ അടവുകളുമായി. പാഷാണം ഷാജിയും രശ്മിയും പിന്നെ പുതിയ ഒരു ചങ്ങാതിയും എന്നൊരു പോസ്റ്ററാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ഞാനും എന്റെ രശ്മിയും ഒരുമിച്ച് ഒരു ചാനല്‍ തുടങ്ങി. സപ്പോര്‍ട്ട് ചെയ്യണേ' എന്ന ക്യാപ്ഷനാണ് ചിത്രത്തിന് താരം കൊടുത്തിരിക്കുന്നത്.

saju-navodaya

പുതിയ ചാനലിലൂടെ താരദമ്പതികള്‍ ചേര്‍ന്ന് പാചകം ചെയ്ത് ആരാധകരെ അതിശയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് മനസിലാവുന്നത്. ലോക്ഡൗണ്‍ നാളുകളില്‍ സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളുമടക്കം എല്ലാവരും ഇതൊക്കെ തന്നെയായിരുന്നു പരിപാടി. നടിയും ഗായികയുമായ റിമി ടോമി തുടങ്ങിയ യൂട്യൂബ് ചാനലിലാണ് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

വീട്ടില്‍ നിന്ന് തന്നെ പാചകം ചെയ്യുന്നതും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസുമായിരുന്നു റിമി ടോമി പങ്കുവെച്ചിരുന്നത്. ആരാധകരുടെ ഭാഗത്ത് നിന്നും വലിയ സപ്പോര്‍ട്ടാണ് റിമിയ്ക്ക് ലഭിച്ചത്. വരും ദിവസങ്ങളില്‍ ഷാജിയുടെയും രശ്മിയുടെയും വീഡിയോസും ഇതുപോലെ വിജയമായി തീരട്ടെ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

പാഷാണം ഷാജിയുടെ പോസ്റ്റ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X