ഒന്ന് പോയാല്‍ മറ്റൊന്ന്, വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞത് ശരിയായി! ഷിയാസ് കരീം വിവാഹിതനാവുന്നു; വധുവിനൊപ്പം താരം

മോഡലും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഷിയാസ് ജനകീയനാവുന്നത്. ബിഗ് ബോസിന് ശേഷം സ്റ്റാര്‍ മാജിക് അടക്കം നിരവധി പരിപാടികളില്‍ താരം പങ്കെടുത്തിരുന്നു.

ഇടയ്ക്ക് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഷിയാസ്. പ്രതിശ്രുത വധുവിനോടൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഷിയാസ് കരീം എത്തിയത്.

shiyas-kareem

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായിട്ടാണ് ഷിയാസ് എത്തിയിരിക്കുന്നത്. ഭാര്യയാകാന്‍ പോകുന്ന കുട്ടിയെ പ്രണയാതുരമായ രീതിയില്‍ ചേര്‍ത്ത് പിടിച്ചുള്ള റൊമാന്റിക് ചിത്രമാണ് ഷിയാസ് പങ്കുവെച്ചത്. വിവാഹം നവംബര്‍ 25 ന് നടക്കും എന്ന് മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ താരം സൂചിപ്പിച്ചിട്ടില്ല.

ഇതിന് താഴെ ചിലര്‍ വലിയ വിമര്‍ശനങ്ങളുമായിട്ടും എത്തിയിരുന്നു. 'ഒര്‍ജിനല്‍ വെഡ്ഡിങ് ഷൂട്ട് തന്നെയാണോ? എങ്കില്‍ ആ ഡ്രസ്സിന്റെ ഇറക്കം കുറച്ച് കൂടി കൂട്ടാമായിരുന്നു' എന്നാണ് ഒരാളുടെ കമന്റ്. നവംബര്‍ ഇരുപത്തിയഞ്ചിന് വിവാഹം ഉണ്ടാവുമെന്ന് അനുക്കുട്ടി പറഞ്ഞത് ഷിയാസിക്കയുടെ വിവാഹമായിരുന്നല്ലേ... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

കഴിഞ്ഞ വര്‍ഷമാണ് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങിയത്. ദുബായില്‍ വച്ച് പെണ്‍കുട്ടിയുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വളരെ പെട്ടെന്ന് ഈ ബന്ധം നടക്കാതെ പോവുകയായിരുന്നു. പിന്നീട് വിവാഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും ഷിയാസ് സംസാരിച്ചു. ''വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. എന്റെ കല്യാണം എന്തായാലും ഉണ്ടാവും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാന്‍ കല്യാണം കഴിക്കും.

shiyas-kareem

നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ വേറൊരാളെ കല്യാണം കഴിക്കും. ചെമ്മീന്‍ സിനിമയില്‍ നടന്‍ മധുവിനെ പോലെ ബീച്ചിലൂടെ പാട്ട് പാടി നടക്കാന്‍ എന്തായാലും ഞാന്‍ ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും അറിയിക്കും.

അതിന്റെ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. എന്തായാലും കല്യാണം ഉണ്ടാകും. നമ്മള്‍ വിചാരിക്കുന്നത് പോലെ നമ്മുടെ ജീവിതം ഒരിക്കലും മുന്നോട്ട് പോകില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ എല്ലാം എളുപ്പമായേനെ,' എന്നാണ് വിവാഹത്തെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ ഷിയാസ് കരീം പറഞ്ഞത്.

നേരത്തെ ഷിയാസിന്റെ വിവാഹ നിശ്ചയ വാര്‍ത്തകള്‍ക്ക് പിന്നാലെ പീഡനാരോപണം ഉയര്‍ന്ന് വന്നിരുന്നു. ഷിയാസ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു യുവതി രംഗത്ത് വരികയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.

More from Filmibeat

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X